Image

മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)

Published on 24 February, 2021
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ജോർജ്ജ്  ഫ്ലോയ്ഡ്
നീ യൊരു നിറമാണ്
കണ്ണിൽ വെളിച്ചമില്ലാത്തവന്റെ കാഴ്ച
നീ ഒരു സ്വരമാണ്  
അടിമച്ചങ്ങലയുടെ  
ഒടുങ്ങാത്ത മുഴക്കം
നിന്റേത്
നിരവധി ചോളവയലുകൾ
ഉഴുതു മറിച്ച ഉരുക്കു കരങ്ങൾ
അവരുടേത്
ചാട്ടവാറേന്തിയ വെളുത്ത കരങ്ങൾ
അന്ന് നീ ആർത്തി പൂണ്ട
തൊഴിൽ ശാലകളിൽ കത്തിയമർന്ന്
പുകക്കുഴലിലൂടെ പറന്നുയരുകയായിരിന്നു
അവരോ
തെരുവിൽ കറുത്ത മാംസത്തിന് വിലപേശുകയും  
ഇന്നും നീയൊരു തുരുത്താണ്
മഹാസമുദ്രത്തിനു നടുവിൽ  
ജലരാശി തേടുന്ന തുരുത്ത്
അതിജീവനത്തിന്റെ ഗാഥകളല്ല
ഇനി വെറുപ്പിന്റെ ഭാഷ തുളച്ചുകയറാത്ത
ചെറുത്തു നിൽപ്പിന്റെ വന്മതിലാണ് പണിയേണ്ടത്
വീടിനു പുറത്ത് മരണം പതിയിരിക്കരുത്
മരങ്ങളിൽ മൃതദേഹങ്ങൾ തൂങ്ങിയാടരുത്
നീതി യുടെ കാൽമുട്ടുകൾക്കടിയിൽ
ജീവൻ ഞെരിഞ്ഞ മരുകയുമരുത്

ഞാനൊരു കവിത തിരയുന്നുണ്ട്
കവിളിൽ അടിമത്തത്തിന്റെ മറുകില്ലാത്ത
നെഞ്ചിൽ തിരസ്കാരത്തിന്റെ തീയില്ലാത്ത
വീടുവിട്ടിറങ്ങുമ്പോൾ
ഭയത്തിന്റെ മുത്തുകൾ കോർത്ത മാല യണിയാത്ത
നിറം കൊണ്ട് നിർവ്വചിക്കാനാവാത്ത
ഹൃദയമിടിപ്പുള്ള കവിത
അതിൽ നിന്റെ ആത്മാവ്
കരുത്തിന്റെ വാളേന്തി
ചിരിച്ചു നിൽക്കും!
Join WhatsApp News
Sudhir Panikkaveetil 2021-02-25 03:24:13
ദാഇവിടെ രുണ സംഭവങ്ങൾ ഉണ്ടാകുമ്പോൾ കവികൾ വിലപിക്കാറുണ്ട്, വിപ്ലവവീര്യം പകർന്നുകൊണ്ട് പ്രതി കരിക്കാറുണ്ട്. ഇവിടെ കവി പറയുന്നത് കണ്ണിൽ കാഴ്ച്ച്ചയില്ലാത്തവൻ കൊന്നുകളഞ്ഞത് കറുപ്പ് നിറത്തെയാണെന്നാണ്. പക്ഷെ ആ കറുപ്പ് മായുകയില്ല. ജോർജ് ഫ്‌ളൂയിഡിനെ പരിചയപ്പെടുത്താൻ ഉപയോഗിച്ചിരിക്കുന്ന metaphor ശക്തമാണ്. കവി ശുഭാപ്തി വിശ്വാസം പകരുന്നു. ഫ്ലോയിഡിന്റെ ആത്മാവുള്ള നിറമില്ലാത്ത ഒരു ലോകം അവിടെ അയാൾ കരുത്തോടെ നിൽക്കുമെന്ന് കവി ഉറപ്പു തരുന്നു. ചെറുത്ത്നിൽപ്പിന്റെ വന്മതിൽ പണിയണമെന്ന് കവി പറയുമ്പോൾ യജമാനന്നേ എതിർക്കാൻ ശക്തിയുണ്ടാക്കുക എന്ന ആഹ്വാനമാണ്. അല്ലെങ്കിൽ തന്നെ വിനയവും വിധേയത്വവും പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല. ധീരമായ ഒരു ദര്ശനം നൽകുന്നു കവിതയിൽ.
Bindu Tiji 2021-02-26 06:35:25
Thank you Sir
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക