Image

ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ മാര്‍ഗ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

Published on 25 February, 2021
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ മാര്‍ഗ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ മാര്‍ഗരേഖയുമായി കേന്ദ്ര സര്‍ക്കാര്‍. ഒടിടി പ്ലാറ്റ്ഫോമുകളെ നിരീക്ഷിക്കാന്‍ ത്രിതല സംവിധാനം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്ദേക്കര്‍, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.


ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് പുറമേ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗരേഖയും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പ്രകോപനപരമായ പോസ്റ്റുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നും നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതും വിലക്കി. ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കത്തിന് U/A സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിയതായും മന്ത്രിമാര്‍ പ്രഖ്യാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക