Image

കാമാത്തിപുരയുടെ റാണിയായി ആലിയാ ഭട്ടിന്റെ തകര്‍പ്പന്‍ പ്രകടനം

Published on 25 February, 2021
കാമാത്തിപുരയുടെ റാണിയായി ആലിയാ ഭട്ടിന്റെ തകര്‍പ്പന്‍ പ്രകടനം
ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ' ഗംഗുഭായ് കത്ത്യാവാടി 'യുടെ റിലീസ് പ്രഖ്യാപിച്ചു. ആരാധകര്‍ എറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂലൈ 30 നാണ് റിലീസ് ചെയ്യുന്നത്. സംവിധായകന്‍്റെ ജന്മ ദിനം പ്രമാണിച്ചു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ പോസ്റ്ററും ടീസറും പുറത്തിറക്കി . 

ടീസറിന് മുന്നോടിയായി പുറത്തിറക്കിയ , ആലിയാ ഭട്ട് കസേരക്കു മീതെ കാലുകള്‍ ഉയര്‍ത്തി വെച്ചിരുന്ന പോസ്റ്റര്‍ നിമിഷങ്ങള്‍ കൊണ്ട് സമൂഹ മാദ്ധ്യമങ്ങളില്‍  പടരുകയായിരുന്നു. അതിനു പിറകെ പുറത്തിറങ്ങിയ ടീസര്‍ മണിക്കൂറുകള്‍ക്കകം യൂ ട്യൂബില്‍ ദശ ലക്ഷത്തില്‍ പരം കാണികളെ ആകര്‍ഷിച്ച്‌ വന്‍ മുന്നേറ്റം തുടുകയാണ്. തകര്‍പ്പന്‍ പ്രകടനമാണ് ആലിയാ കാഴ്ച വെക്കുന്നത്.

മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കത്ത്യവാടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ '; എന്ന പേരില്‍ ഹുസൈന്‍ സെയ്ദി രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. ബോംബെ നഗരത്തെ ഭരിച്ച വിറപ്പിച്ച വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. പുസ്തകത്തിലെ ഒരധ്യായമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗുജറാത്തില്‍ നിന്ന് കാമുകനൊപ്പം മുംബൈയിലെ കത്തിയവാഡയില്‍ എത്തിയതാണ് ഗംഗുഭായി എന്ന സ്ത്രീ.

ജീവിതത്തിന്റെ ലഹരി നുകരാന്‍ കൊതിച്ചു വന്ന അവളെ ശരീരം വിറ്റ് കാശാക്കുന്ന കഴുകന്‍മാര്‍ക്ക് ഭര്‍ത്താവ് വിറ്റിട്ട് പോയി. പിന്നീട് കത്തിയവാഡയിലെ ആ വേശ്യാതെരുവില്‍ നിന്ന് അവള്‍ ക്രിമിനലുകളുമായും അധോലോക നായകന്‍മാരുമായും സൗഹൃദം സ്ഥാപിച്ചു. സൗത്ത് മുംബൈയുടെ ഒരു ഭാഗം മുഴുവന്‍ അവള്‍ അടക്കിഭരിച്ചു. ഒപ്പം സ്വന്തമായി വേശ്യാലയം തുടങ്ങി. അവിടെ നിന്ന് ലഭിക്കുന്ന പണം കൊണ്ട് അനാഥരെയും ചുവന്ന തെരുവിലെ സ്ത്രീകളെയും കുട്ടികളെയും സഹായിക്കുകയായിരുന്നു അവര്‍.

സഞ്ജയ് ലീല ബന്‍സാലിതന്നെയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നതും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക