Image

പ്രമേഹ രോഗികള്‍ ടെസ്റ്റ്‌ നടത്തേണ്ടത്‌ എപ്പോള്‍?

Published on 23 June, 2012
പ്രമേഹ രോഗികള്‍ ടെസ്റ്റ്‌ നടത്തേണ്ടത്‌ എപ്പോള്‍?
പ്രമേഹ രോഗികള്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞ്‌ എപ്പോള്‍ ടെസ്റ്റ്‌ നടത്തണം എന്ന കാര്യത്തില്‍ പലര്‍ക്കും അറിവില്ല. രാവിലത്തെ ഭക്ഷണത്തിനു മുമ്പും ഭക്ഷണം കഴിഞ്ഞ്‌ രണ്ട്‌ മണിക്കൂറിനു ശേഷവുമുളള രക്തപരിശോധനയാണ്‌ ഉത്തമം. കൂടാതെ ഇന്‍സുലിന്‍ കുത്തിവയ്‌ക്കാനുപയോഗിക്കുന്ന സൂചിയും സിറിഞ്ചും അണുവിമുക്തമാക്കണം. പ്രമേഹരോഗികള്‍ ഇടയ്‌ക്കിടെ രക്തപരിശോധന നടത്തി പഞ്ചസാരയുടെ അളവു നിയന്ത്രണവിധേയമാണെന്ന്‌ ഉറപ്പു വരുത്തണം. ചിലപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ താഴാനിടയുണ്ട്‌. അതിനാല്‍ യാത്രാവേളയില്‍ ഗ്ലൂക്കോസ്‌ അടങ്ങിയ ബിസ്‌കറ്റ്‌ കരുതുക.

ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകളുടെ അളവില്‍ മാറ്റം വരുത്താവൂ. മറ്റു രോഗങ്ങള്‍ക്കു മരുന്നു കഴിക്കുന്ന പ്രമേഹരോഗികള്‍ ഡോക്ടറോട്‌ പുതുതായി കഴിക്കുന്ന മരുന്നുകളുടെ വിവരം അറിയിക്കണം. ചര്‍മസംരക്ഷണത്തിന്‌ അതീവപ്രാധാന്യം നല്‌കണം. ആഹാരത്തിന്റെ അളവില്‍ നിയന്ത്രണം പാലിക്കണം.എക്‌സര്‍സൈസ്‌ ദിവസവും ഒരുമണിക്കൂറെങ്കിലും ചെയ്യണം. അതുപോലെ വ്യായാമത്തിന്‌ തെരഞ്ഞെടുക്കുന്ന സമയവും എന്നും ഒരുപോലിരുന്നാല്‍ ഉത്തമം
പ്രമേഹ രോഗികള്‍ ടെസ്റ്റ്‌ നടത്തേണ്ടത്‌ എപ്പോള്‍?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക