Image

തിരിച്ചറിവ്‌ (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 24 June, 2012
തിരിച്ചറിവ്‌ (കവിത: ജി. പുത്തന്‍കുരിശ്‌)
ഞാന്‍ തേങ്ങിയപ്പോള്‍
നീ എന്റെ അരികില്‍ വന്നു നിന്നു
മൗനമായി
ഒച്ചപ്പാടുകള്‍ ഒന്നുമില്ലാതെ.
നിശ്‌ബദമായി വിരിയുന്ന ഒരു പൂപോലെ
ഒരായിരം വാക്കുകളെക്കാള്‍
അതെനിക്കാശ്വാസമായി
നീ എന്നെ സ്‌പര്‍ശിച്ചപ്പോള്‍
എന്നില്‍ നിന്ന്‌ നെടുവീര്‍പ്പുയര്‍ന്നു
നെഞ്ചിലെ വീര്‍പ്പുമുട്ടലിന്‌ ഒരു നിര്‍ഗ്ഗമനം
നിന്റെ സജലമായ കണ്ണുകളില്‍
എന്റെ വേദനയുടെ തീനാളം ഞാന്‍ കണ്ടു
എന്റെ തേങ്ങല്‍ എന്നെ വിട്ടുപോയി
നീ എന്റെ വേദന ഏറ്റെടുത്തുവോ?
ഞാന്‍ നിന്നെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌
ചരിത്രം നിന്നെക്കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌
അശരണര്‍ക്കും പീഡിതര്‍ക്കും നീ ആശ്വാസമായിരുന്നു
അത്താണിയായിരുന്നു
ഞാന്‍ നിന്നെ എവിടെയെല്ലാം തേടി
എന്റെ ഒപ്പം ഉണ്ടായിരുന്നിട്ടും
സുഹൃത്തെ ഇത്രനാള്‍ ഞാന്‍ നിന്നെ
തിരിച്ചറിഞ്ഞില്ലല്ലോ?
കണ്ണുനീര്‍ എന്റെ കവിളുകളില്‍ വീണ്ടും
നീര്‍ച്ചാലുകള്‍ കീറി.
ഞാന്‍ മൗനിയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക