Image

കണ്‍തടങ്ങളിലെ കറുപ്പ്‌ കരള്‍ രോഗങ്ങളുടെ തുടക്കം

Published on 26 June, 2012
കണ്‍തടങ്ങളിലെ കറുപ്പ്‌ കരള്‍ രോഗങ്ങളുടെ തുടക്കം
കണ്‍തടങ്ങളിലെ കറുപ്പ്‌ കരള്‍ രോഗങ്ങള്‍ക്ക്‌ തുടക്കമെന്ന്‌ കണ്ടെത്തല്‍. കൂടാതെ അനീമിയ, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയ പലവിധ കാരണങ്ങളും ഇതിന്‌ പിന്നിലുണ്ടാകാം.

വൈറ്റമിന്‍ കുറവും കണ്‍തടത്തിലെ കറുപ്പിന്‌ കാരണമാകുന്നുണ്ട്‌. വൈറ്റമിന്‍ എ, സി, കെ, ഇ എന്നിവയുടെ കുറവ്‌ കണ്‍തടത്തിലെ കറുപ്പിന്‌ കാരണമാണ്‌. ഇവയടങ്ങിയ ഭക്ഷണം കഴിയ്‌ക്കുന്നത്‌ നല്ലൊരു മാര്‍ഗമാണ്‌. ഉറക്കക്കുറവും കണ്‍തടത്തിലെ കറുപ്പിന്‌ കാരണമാകും. ഉറങ്ങിയില്ലെങ്കില്‍ കണ്‍തടത്തിലെ ചര്‍മം വിളറും. ഇത്‌ കറുപ്പെടുത്തു കാണിക്കുകയും ചെയ്യും. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ കണ്‍തടത്തിലെ കറുപ്പിന്‌ കാരണമാകും. ഇവ ശരീരത്തിലെ ജലാംശം വലിച്ചെടുക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ കണ്‍തടം കറുപ്പിക്കും. കൂടുതല്‍ കാപ്പി കുടിയ്‌ക്കുന്നതും കണ്‍തടത്തിലെ കറുപ്പു കൂട്ടും. കൂടുതല്‍ വെയിലേല്‍ക്കുന്നതും നേരിട്ട്‌ സൂര്യരശ്‌മികള്‍ കൊള്ളുന്നതും കണ്‍തടത്തിലെ കറുപ്പിന്‌ കാരണമാകും. വെയിലേല്‍ക്കുമ്പോള്‍ ചര്‍മത്തിനടിയിലെ മെലാനിന്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത്‌ കറുപ്പു നിറത്തിന്‌ കാരണമാകും.

സ്‌ത്രീകളില്‍ ഗര്‍ഭകാലം, ആര്‍ത്തവസമയം തുടങ്ങിയവ കണ്‍തടത്തിലെ കറുപ്പിന്‌ കാരണമാകും.പാരമ്പര്യവും കണ്‍തടത്തിലെ കറുപ്പിന്‌ കാരണമാകുന്നുണ്ട്‌. പാരമ്പര്യമായി ഈ പ്രശ്‌നമുള്ളവരില്‍ ഇത്‌ കൂടുതലായി കാണപ്പെടുന്നു.
കണ്‍തടങ്ങളിലെ കറുപ്പ്‌ കരള്‍ രോഗങ്ങളുടെ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക