Image

ലൗ ജിഹാദ്‌ വാര്‍ത്ത നല്‍കിയ വാരികയുടെ കോപ്പികള്‍ നശിപ്പിച്ചു

Published on 21 July, 2012
ലൗ ജിഹാദ്‌ വാര്‍ത്ത നല്‍കിയ വാരികയുടെ കോപ്പികള്‍ നശിപ്പിച്ചു
തിരുവനന്തപുരം: അമുസ്ലീം യുവതികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി നശിപ്പിക്കുന്ന ഇസ്ലാമിക ഭീകര പദ്ധതി ലൗജിഹാദ്‌ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വാര്‍ത്ത നല്‍കിയ വാരിക കൂട്ടത്തോടെ നശിപ്പിച്ചു. കലാകൗമുദി വാരികയുടെ പുതിയ ലക്കമാണ്‌ നശിപ്പിക്കപ്പെട്ടത്‌. ചങ്ങനാശ്ശേരി, മൂവാറ്റുപുഴ, കണ്ണൂര്‍, ഈരാറ്റുപേട്ട, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ വാരിക കടകളില്‍ കിട്ടാനില്ല. വില്‍പ്പനയ്ക്കായി എത്തിയ പുതിയ ലക്കം മതതീവ്രവാദികള്‍ വന്ന്‌ വാങ്ങിക്കൊണ്ടു പോകുകയായിരുന്നെന്ന്‌ ഇവിടങ്ങളിലെ വ്യാപാരികള്‍ പറഞ്ഞു.

കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്‌ ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്‌ വാരികയില്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. കേരളത്തില്‍ ഒരു മാസം 180 യുവതികള്‍ മതം മാറുന്നു എന്നാണ്‌ ലേഖനത്തിന്റെ തലക്കെട്ട്‌. ഇതേ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിനുലഭിച്ച റിപ്പോര്‍ട്ടിന്റെ അവസാന പകുതിയിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 2009 മുതല്‍ ഈ മാര്‍ച്ച്‌ വരെ 3902 പേര്‍ മതംമാറിയതില്‍ 3815 പേര്‍ ഇസ്ലാം മതമാണ്‌ സ്വീകരിച്ചത്‌. ഹിന്ദുക്കളായത്‌ ആകെ എട്ടുപേര്‍. മതം മാറിയ 3902 പേരില്‍ 1596 പേര്‍ യുവതികളാണ്‌. ഇതില്‍ ഭൂരിഭാഗവും ലൗജിഹാദെന്ന പ്രണയക്കുരുക്കിനെ തുടര്‍ന്ന്‌ മതം മാറിയവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ നിന്നും 13 യുവതികളടക്കം 40 പേര്‍ ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ നഗരപരിധിയില്‍ 48 പേര്‍ ക്രിസ്തു മതം സ്വീകരിച്ചതായും പറയുന്നു. കാസര്‍കോടു നിന്നും 28 ഹിന്ദുക്കളും മൂന്ന്‌ ക്രിസ്ത്യാനികളും അടക്കം 31 പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായി രേഖകളിലുണ്ട്‌. ഏറ്റവും കൂടുതല്‍ പേര്‍ ഇസ്ലാമിലേക്കുപോയത്‌ മലപ്പുറം ജില്ലയിലാണ്‌. 1786 ഹിന്ദുക്കളും 349 ക്രിസ്ത്യാനികളും അടക്കം 2137 പേരാണ്‌ മലപ്പുറത്ത്‌ മുസ്ലീമായത്‌. മലപ്പുറത്തെ മുസ്ലീം മതപരിവര്‍ത്തന കേന്ദ്രത്തില്‍ കൊണ്ടുപോയാണ്‌ ഇവരെ മതം മാറ്റിയിരിക്കുന്നത്‌. കൊല്ലത്ത്‌ ഒരു സ്ത്രീ അടക്കം 9 ഹിന്ദുക്കള്‍ ഇസ്ലാമിലേക്കു മാറി. കോഴിക്കോട്‌ 495 യുവതികളടക്കം 1269 പേരെ ഇസ്ലാമാക്കി. ഇതില്‍ 384 യുവതികളടക്കം 1006 പേര്‍ ഹിന്ദുക്കളാണ്‌. 111 യുവതികളടക്കം 263 ക്രിസ്ത്യാനികളും മുസ്ലീങ്ങളായി. പാലക്കാട്‌ 137 യുവതികളടക്കം 173 ഹിന്ദുക്കള്‍ ഇസ്ലാമായി. എറണാകുളം ജില്ലയിലാകട്ടെ 2009 മുതലുള്ള മതംമാറ്റങ്ങളെല്ലാം ഇസ്ലാമിലേക്കായിരുന്നു.

2006നു ശേഷം ആകെ 6129 പേരാണ്‌ മതം മാറിയിരിക്കുന്നത്‌. ഇതില്‍ ബ്രാഹ്മണര്‍ 25, നായര്‍ 700, ഈഴവര്‍ 1228, ക്രിസ്ത്യാനി 1132, വിശ്വകര്‍മ 395, പട്ടികജാതി 1376, മറ്റു ഹിന്ദുക്കള്‍ 1273 എന്നിങ്ങനെയാണ്‌. റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത സംഭവങ്ങള്‍ കൂടി ചേര്‍ത്താല്‍ കണക്ക്‌ ഇതിലധികം വരും.
മലബാറിലെ ഇസ്ലാം സഭയില്‍ 2007ല്‍ 441 ഹിന്ദുക്കളെയും 186 ക്രിസ്ത്യാനികളെയും അടക്കം 627 പേരെ ഇസ്ലാമാക്കി. 2008ല്‍ 727 ഹിന്ദു, 158 ക്രിസ്ത്യന്‍ ആകെ 885 പേര്‍ ഇവിടെ എത്തി മുസ്ലീമായി. 2009ല്‍ 674, 2010ല്‍ 664, 2011ല്‍ 393 എന്നിങ്ങനെയാണ്‌ ഇവിടുത്തെ കണക്ക്‌. 2008 ജൂണില്‍ ഇത്തരമൊരു മതപരിവര്‍ത്തന കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ മുസ്ലീമാകാനെത്തിയ 17 പേര്‍ പിടിയിലായിരുന്നു. അന്യമതത്തില്‍പ്പെട്ട യുവതികളെ വലയിലാക്കുന്നതിനൊപ്പം മുസ്ലീം പെണ്‍കുട്ടികള്‍ അന്യമതത്തില്‍പ്പെട്ട യുവാക്കളോട്‌ ഇടപഴകാതെ ജാഗ്രത പാലിക്കാന്‍ ഇത്തരം തീവ്രവാദ സംഘടനകള്‍ ശ്രദ്ധിക്കുന്നുണ്ട്‌. ഇതിന്റെ തെളിവാണ്‌ മലബാറില്‍ പ്രവര്‍ത്തിക്കുന്ന ‘സദാചാര പോലീസെ’ന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഭൂരിപക്ഷം പ്രണയവും മതംമാറ്റവും ഒരു പ്രത്യേക മതത്തിലേക്കു മാത്രമാകുന്നതാണ്‌ അധികൃതരെ സംശയത്തിലാക്കിയത്‌. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ്‌ ഇതു സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്‌. ഇത്തരത്തില്‍ മതംമാറി പിന്നീട്‌ ആത്മഹത്യ ചെയ്ത യുവതികളുടെ വിവരവും ഇതോടൊപ്പമുണ്ട്‌. പത്തനംതിട്ടയില്‍ നിന്നും ലൗജിഹാദിന്‌ ഇരയാക്കപ്പെട്ട രണ്ടു പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌.
ഹൈക്കോടതില്‍ കേസു വന്നപ്പോള്‍ കേരള പോലീസ്‌ ഇതേക്കുറിച്ച്‌ തുടക്കത്തില്‍ സ്വീകരിച്ച ധീരമായ നിലപാടും പിന്നീട്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ ഇടപെടലും തുടര്‍ന്നുള്ള പോലീസിന്റെ പിന്മാറ്റവും ലേഖനത്തിലുണ്ട്‌. ഹിന്ദുക്കളിലെ വരേണ്യ വര്‍ഗത്തെയും സമ്പന്ന ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെയുമാണ്‌ ലൗജിഹാദികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്‌. പഠിക്കാന്‍ സമര്‍ഥരായ നിര്‍ധന വിദ്യാര്‍ഥികളെയും ഇവര്‍ കെണിയില്‍പ്പെടുത്തുന്നു.
കേരളത്തിലെ കഴിഞ്ഞ 50 വര്‍ഷത്തെ മുസ്ലീം ജനസംഖ്യാവളര്‍ച്ചയും സ്ഥിതിവിവര കണക്കുകള്‍ അടക്കം അത്‌ വര്‍ധിപ്പിക്കാന്‍ മുസ്ലീം സംഘടനകള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും ഈ റിപ്പോര്‍ട്ടിലുണ്ടെന്ന്‌ വാരികയില്‍ പറയുന്നു

സദാചാര പൊലീസിനെ അടിച്ചമര്‍ത്തണം: നിയമസഭ

സദാചാര പൊലീസ് ചമഞ്ഞ് സംസ്ഥാനത്ത് അക്രമമഴിച്ചുവിടുന്ന സാമൂഹ്യദ്രോഹികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിയമസഭ. മത തീവ്രവാദ സംഘടനകളാണ് സദാചാര പൊലീസാകുന്നതെന്ന് സഭ വിലയിരുത്തി. സൈ്വരജീവിതത്തെ വെല്ലുവിളിക്കുന്ന ഇത്തരം സംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ജനങ്ങളെ ഇവര്‍ നിരന്തരം ആക്രമിക്കുന്നു. നിയമം കൈയിലെടുത്ത് ജനങ്ങളുടെ ജീവന് വെല്ലുവിളിയുയര്‍ത്തുന്ന സംഘങ്ങളെ കക്ഷിരാഷ്ട്രീയത്തിന് അതീതമായ യോജിച്ച് നേരിടണമെന്നും സഭ അഭിപ്രായപ്പെട്ടു.

സദാചാര പൊലീസിന്റെ പേരില്‍ സംസ്ഥാനത്തുണ്ടാകുന്ന അതിക്രമങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. മതതീവ്രവാദികള്‍ സദാചാര ഗുണ്ടകളായി മാറിയിരിക്കുകയാണെന്ന് എ കെ ബാലന്‍ പറഞ്ഞു. റാഗിങ്ങും ചോദ്യംചെയ്യലുംമൂലം കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. ഭാര്യക്കൊപ്പം പോകുന്നയാള്‍ വിവാഹ സര്‍ട്ടിഫിക്കറ്റും കരുതേണ്ടിവരും. മതതീവ്രവാദം കടുത്ത മനോരോഗമായി മാറുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെല്ലാം സദാചാര ഗുണ്ടാസംഘത്തിന്റെ വിളയാട്ടം ആവര്‍ത്തിക്കുന്നു. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യംപോലും സമുദായശക്തികളുടെ നിയന്ത്രണത്തിലാകുന്നു. പൊലീസിനെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ ഇത് ഫലപ്രദമായി തടയാനാകുന്നില്ല. സദാചാര പൊലീസ് ചമഞ്ഞ് നടത്തുന്ന ദുരാചാര ഗുണ്ടായിസത്തെ ശക്തമായി നേരിടണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു. എല്ലാത്തരം വര്‍ഗീയതയെയും ചെറുത്തു തോല്‍പ്പിക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ശ്രീരാമസേനയുടെ പേരിലുള്ള അക്രമംപോലെ അപലപിക്കപ്പെടേണ്ടതാണ് നബിവചനത്തിനു വിരുദ്ധമായി ന്യൂനപക്ഷ വര്‍ഗീയതയുടെ പേരില്‍ നടത്തുന്ന ആക്രമണം-മുരളീധരന്‍ പറഞ്ഞു. ദുരാചാര ഗുണ്ടാസംഘത്തിന്റെ പീഡനത്തിനു വിധേയരാവുന്നവര്‍ നിസ്സഹായരായി നില്‍ക്കേണ്ട സ്ഥിതിയാണെന്ന് ഇ എസ് ബിജിമോള്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ പൊലീസിന്റെ നടപടി തൃപ്തികരമല്ല. നിയമംതോന്നിയപോലെ കൈയിലെടുക്കുന്നത് അടിയന്തരമായി അടിച്ചമര്‍ത്തണമെന്ന് ജമീലാ പ്രകാശം ആവശ്യപ്പെട്ടു.

സദാചാര പൊലീസ് എന്ന പ്രയോഗം മാധ്യമങ്ങള്‍ തിരുത്തണമെന്ന് എ പ്രദീപ്കുമാര്‍ ചൂണ്ടിക്കാട്ടി. ദുരാചാര ഗുണ്ടാപ്രവര്‍ത്തനമാണ് നടക്കുന്നത്. ഇന്ന് നടമാടുന്ന അനഭിലഷണീയമായ സംഭവങ്ങളുടെ കാരണം കണ്ടെത്താന്‍ പഠനസംഘത്തെ നിയോഗിക്കണം. ചില പൊലീസുകാര്‍തന്നെ സദാചാര പൊലീസാകുന്നുണ്ട്. വികൃതമനസ്സോടെ പെണ്‍കുട്ടികളെ ചോദ്യംചെയ്ത് അത് ആസ്വദിക്കുന്ന പൊലീസുകാരുമുണ്ടെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. ശ്രീരാമസനേയുടെയും താലിബാന്റെയും മാതൃകയില്‍ അക്രമങ്ങള്‍ നടത്താനുള്ള ശ്രമങ്ങളെ കര്‍ശനമായി നേരിടുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക