Image

മാര്‍ ഈവാനിയോസ്‌ പിതാവിന്റെ ഓര്‍മ്മപെരുനാളും മാര്‍ കൂറിലോസ്‌ പിതാവിന്‌ സ്വീകരണവും

തോമസ്‌ പി. ആന്റണി Published on 30 July, 2011
മാര്‍ ഈവാനിയോസ്‌ പിതാവിന്റെ ഓര്‍മ്മപെരുനാളും മാര്‍ കൂറിലോസ്‌ പിതാവിന്‌ സ്വീകരണവും
വാഷിംഗ്‌ഡണ്‍ ഡി.സി: ജൂലൈ 17 ഞായര്‍ രാവിലെ 9:30 ന്ന്‌ തിരുവല്ലാ അതിരൂപതയുടെ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ കൂറിലോസ്‌ തിരുമേനിയെ ലാന്‍ഡോവര്‍ ഹില്‍സിലുള്ള മലങ്കര കത്തോലിക്കാ പള്ളിയുടെ പ്രവേശനകവാടത്തില്‍ പള്ളി സെക്രട്ടറി ബെന്നി രാജന്‍ ഹാരാര്‍പ്പണത്തൊടെയും പള്ളി വികാരി ഫാ. മത്തായി മണ്ണൂര്‍ വടക്കേതില്‍ കത്തിച്ച മെഴുകുതിരി നല്‍കിയും സ്വീകരിച്ച്‌്‌ ദേവാലയത്തിലേക്ക്‌ ആനയിച്ചു. സ്വീകരണ പരിപാടികള്‍ക്ക്‌ പള്ളിയുടെ മുന്‍ വികാരി ഫാ. ജേക്കബ്‌ ചിറയത്ത്‌ നേതൃത്വം നല്‍കി.

തുടര്‍ന്ന്‌ നടന്ന പരിശുദ്ധ കുര്‍ബാന മധ്യേ മാര്‍ കൂറിലോസ്‌ തിരുമേനി ദൈവദാസന്‍ മാര്‍ ഈവാനിയോസ്‌ പിതാവിനെ അനുസ്‌മരിച്ച്‌്‌വ്‌ പ്രസംഗിച്ചു. മലങ്കരയുടെ ന്യൂമാന്‍, ക്രാന്തദര്‍ശിയായ പിതാവ്‌, ഐക്യത്തിന്റെ മാലാഖ, പുനൈക്യ ശില്‍പി എന്നീ പേരുകളില്‍ അറിയപ്പെടുന്ന മാര്‍ഈവനിയോസ്‌ പിതാവ്‌ ആഗോള കത്തോലിക്കാ സഭയിലെ തന്നെ എണ്ണപ്പെട്ട സുവിശേഷ പ്രവര്‍ത്തകരില്‍ ഒരാളാണ്‌. കഴിഞ്ഞ മാര്‍ച്ച്‌്‌വ്‌ മാസത്തില്‍ മലങ്കര കത്തോലിക്കാ സഭാദ്യക്ഷന്മാര്‍ ആഗോള സഭാദ്യക്ഷന്‍ പരിശുധ പിതാവ്‌ മാര്‍പാപ്പാ തിരുമേനിയെ സന്ദര്‍ശിച്ചതിനോടൊപ്പം ദൈവദാസന്‍
മാര്‍ ഈവാനിയോസ്‌ പിതാവിന്റെ വിശുന്ഥ നാമകരണ നടപടികളുടേ ചുമതലയുള്ള കോണ്‍ഗ്രിഗേഷന്റെ അധ്യക്ഷനേയും സന്ദര്‍ശിച്ചു സംഭാഷണം നടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു `മാര്‍ ഈവനിയോസ്‌ പിതാവിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചിട്ട്‌ വളരെ കുറച്ചു നാളുകളെ ആയൊള്ളുവെങ്കിലും ഈ കുറഞ്ഞ കാലത്തിനുള്ളില്‍ പിതാവിന്റെ മാദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുതങ്ങളുചെ സാക്ഷ്യങ്ങള്‍ മറ്റേത്‌ വിശുദ്ധന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളതിലും വളരെ കൂടുതലാണ്‌. വര്‍ഷം മുഴുവനും പ്രത്യേകിച്ച്‌ ജൂലൈ ഒന്നു മുതല്‍ പതിനേഴു വരെ ദൈവദാസന്റെ കബറടത്തില്‍ എത്തിചേരുന്ന വിശ്വാസികളുടെ ബാഹുല്യം ഇതു സൂചിപ്പിക്കുന്നു.


വിശുദ്ധകുര്‍ബാനയെ തുടര്‍ന്ന്‌ ആര്‍ച്ചു ബിഷപ്പ്‌ മാര്‍ കൂറേലിയോസ്‌ തിരുമേനിയുടെ മെത്രന്‍ അഭിഷേകത്തിന്റെ പതിനാലാമത്‌ വാര്‍ഷീകാഘോഷങ്ങള്‍ നടത്തപ്പെട്ടു. 1979 ജൂലൈ മാസം പതിനേഴാം തീയതി ആഗോള കത്തോലിക്കാ സഭയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍ എന്ന ബഹുമതിയോടെ മാര്‍ കൂറേലിയോസ്‌ തിരുമേനി മെത്രാനായി അഭിഷക്‌തനായി.

അനുമോദന യോഗത്തില്‍ പള്ളിവികാരി ഫാ. മത്തായി മണ്ണുവടക്കേതില്‍ സ്വാഗതം ആശംസിച്ചു. മാര്‍ കൂറേലിയോസ്‌ തിരുമേനി പ്രാര്‍ത്ഥനയുടെ മനുഷ്യന്‍ എന്ന നിലയിലും മാനുഷികഗുണങ്ങളുടെ വിളനിലമെന്ന നിലയിലും പ്രശോഭിതനാണന്ന്‌ അച്ചന്‍ പറഞ്ഞു. പരിപാടികളുടെ വിജയത്തിന്ന്‌ പള്ളിയിലെ ഇടവകാങ്ങങ്ങളുടെയും പ്രത്യേകിച്ച്‌്‌ യുവജനങ്ങളുടെയും സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടേയും സഹകരണത്തിന്ന്‌ അച്ചന്‍ പ്രത്യേകം നന്ദി പറഞ്ഞു.

യോഗത്തില്‍ കുമാരി സാറാ ദാനിയല്‍ മനോഹരമായ ഗാനാലാപനം നടത്തി. കുമാരി മേഘാ തോമസ്‌, കുമാരി ആലിന ഏബ്രഹാം, ബിനു വര്‍ഗിസ്‌, മേരിക്കുട്ടി ചാക്കോ, ടി.സി. ഗീവര്‍ഗീസ്‌ എന്നിവര്‍ യഥാക്രമം സണ്‍ഡേ സ്‌കൂള്‍, യുവജെനങ്ങള്‍, പിതൃവേദി, മാതൃവേദി, പാസ്റ്ററല്‍ കൗണ്‍സില്‍ എന്നിവകളുടെ പ്രതിനിധികളായി ആശംസകള്‍ അര്‍പ്പിച്ച്‌ പ്രസംഗിച്ചു.

കുമാരി ജോസ്‌നാ ബോസിന്റെ നേതൃത്വത്തില്‍ കൊച്ചു കുട്ടികള്‍ എല്ലാവരും ചേര്‍ന്ന്‌ ദേവാലയത്തിന്റെ പ്രര്‍ത്തന വാഗ്‌ദാനങ്ങള്‍ അടങ്ങിയ `സ്‌പിരിച്വല്‍ ബൊക്കെ' പിതാവിന്ന്‌ സമര്‍പ്പിച്ചു. നിരവധിപേര്‍ പിതാവിന്ന്‌ ഉപഹാരങ്ങള്‍ നല്‍കി. തന്റെ മറുപടി പ്രസംഗത്തില്‍ അഭിവന്ദ്യ പിതാവ്‌ വാഷിംഗ്‌ഡണ്‍ ഇടവകയുടെ കൂട്ടായ പ്രവര്‍ത്തനത്തേയും സഹകരണത്തേയും ശ്ലാഘിക്കുകയുണ്ടായി. അനുമോദന യോഗത്തിന്ന്‌ ബെന്നി രാജന്‍ നേതൃത്വം നല്‍കി.

ദൈവദാസന്‍ മാര്‍ ഈവാനിയോസ്‌ പിതാവിന്റെ പാച്ചോറു നേര്‍ച്ച സ്വീകരണം പിന്നീടു നടന്നു. ഭക്ഷണ ക്രമീകരണങ്ങളുടെ നേതൃത്വം വഹിച്ച ടീസാ ദാനിയലും സംഘവും ഒരുക്കിയ സ്‌നേഹ വിരുന്നിനുശേഷം 2 മണിയോടുകൂടി ആഘോഷ പരിപാടികള്‍ക്ക്‌ തിരശീല വീണു. ഈ റിപ്പോര്‍ട്ടിന്നു വേണ്ട വിശദാംശങ്ങള്‍ നല്‍കിയത്‌ പള്ളി വികാരി ഫാ. മത്തായി മണ്ണൂര്‍ വടക്കേതില്‍ ആണ്‌.
മാര്‍ ഈവാനിയോസ്‌ പിതാവിന്റെ ഓര്‍മ്മപെരുനാളും മാര്‍ കൂറിലോസ്‌ പിതാവിന്‌ സ്വീകരണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക