Image

ഇറാക്കിലുണ്ടായ വ്യത്യസ്‌ത സ്‌ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു

Published on 15 August, 2011
ഇറാക്കിലുണ്ടായ വ്യത്യസ്‌ത സ്‌ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു
ബഗ്‌ദാദ്‌: ഇറാക്കിലുണ്ടായ വ്യത്യസ്‌ത സ്‌ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു. ഇറാഖിലെ കുത്‌ നഗരത്തില്‍ ഇരട്ട ബോംബ്‌ സ്‌ഫോടനത്തില്‍ 34 പേര്‍ മരിച്ചു. ഇവിടെയുണ്ടായ കാര്‍ ബോംബ്‌ സ്‌ഫോടനത്തിലാണ്‌ ഇവരെല്ലാവരും മരിച്ചത്‌. കൂടാതെ ഇറാക്കിലെ കിര്‍കുക്ക്‌ നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.14 പേര്‍ക്കു പരുക്കേറ്റു. നജാഫ്‌ നഗരത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ രണ്ടു പേരാണ്‌ കൊല്ലപ്പെട്ടത്‌. പരുക്കേറ്റത്‌ 20പേര്‍ക്ക്‌. വ്യത്യസ്‌ത സ്‌ഫോടനങ്ങളില്‍ 160 ഓളം പേര്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക