Image

ഡാളസ്സില്‍ ഇന്ത്യയുടെ സ്വാതന്ത്രദിനം ആഘോഷിച്ചു.

പി.പി.ചെറിയാന്‍ Published on 16 August, 2011
ഡാളസ്സില്‍ ഇന്ത്യയുടെ സ്വാതന്ത്രദിനം ആഘോഷിച്ചു.
ഡാളസ് : കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 14 ഞായര്‍ വൈകീട്ട് ഇന്ത്യയുടെ അറുപത്തിഅഞ്ചാമത് സ്വാതന്ത്രദിനം ഡാളസ്സില്‍ ആഘോഷിച്ചു.

ഗാര്‍ലന്റ് ബ്രോഡവേയില്‍ കേരള അസ്സോസിയേഷന്‍ പുതിയതായി വാങ്ങിയ കമ്മ്യൂണി സെന്ററിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.

വൈകീട്ട് അഞ്ചുമണിക്ക് ആരംഭിച്ച യോഗത്തില്‍
വൈസ് പ്രസിഡന്റ് മാത്യൂ കോശി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് വീരമൃത്യൂവരിച്ച ധീര സേനാനികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് നടത്തിയ മൗന പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചു.

ബ്രീട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്വത്തില്‍ നിന്നും രക്തരഹിത വിപ്‌ളവത്തിലൂടെ ഇന്ത്യന്‍ ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാജി, നെഹ്‌റുജി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ മഹത് സന്ദേശം ഇന്നത്തെ കാലഘട്ടത്തിലും പ്രസക്തമാണെന്ന് പ്രസിഡന്റ് അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ബോബ
ന്‍ കൊടുവത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം ഇന്‍ഡ്യന്‍ സ്വാതന്ത്യ സമരത്തില്‍ വഹിച്ച പങ്കിനെ കുറിച്ചു സംസാരിച്ചു.

തോമസ് വര്‍ഗ്ഗീസ്, ഡേവിഡ് മുണ്ടല്‍ മാണി, രാജന്‍ ഐസക്ക്, പീറ്റര്‍ നെറ്റൊ, മാത്യൂ ടിനൈനാന്‍ , ബേബി കൊടുവത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ടി.സെബാസ്റ്റ്യന്‍ സ്വാഗതവും ഹരിദാസ് തങ്കപ്പന്‍ നന്ദിയും പറഞ്ഞു.
ഡാളസ്സില്‍ ഇന്ത്യയുടെ സ്വാതന്ത്രദിനം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക