സണ്ണി സ്റ്റീഫന്‍.കോം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു.
AMERICA
16-Aug-2011
AMERICA
16-Aug-2011

കൊച്ചി: സ്‌നേഹകാരുണ്യത്തിന്റെ സന്ദേശങ്ങളും,
സംഗീതവുമായി പുതിയൊരു ജാലകം. പ്രശസ്ത സംഗീത സംവിധായകനും, വചന പ്രഘോഷകനും,
കുടുംബ പ്രേഷിതനുമായ സണ്ണി സ്റ്റീഫന്റെ വെബ്‌സൈറ്റ് മേജര്‍ ആര്‍ച്ച്
ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു.
''തിരക്കേറിയ ജീവിതയാത്രയ്ക്കിടയില്‍ മനുഷ്യ മനസ്സുകളില്‍ ദൈവസ്‌നേഹ സന്ദേശങ്ങള്‍ വചന പ്രഘോഷണത്തിലൂടെയും, സംഗീതത്തിലൂടെയും പ്രചരിപ്പിക്കുന്ന സണ്ണി സ്റ്റീഫന്റെ എല്ലാ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കും പ്രാര്‍ത്ഥനാശംസകള്‍ നേരുന്നുവെന്നും, പ്രാര്‍ത്ഥനയില്‍ വളരുവാനും ആത്മീയതയില്‍ ആഴപ്പെടുവാനും, ശാന്തതയും, ലാളിത്യവും ശൈലിയാക്കി പകര്‍ന്നു നല്‍കുന്ന ദൈവിക മാര്‍ഗ്ഗവും, മാതൃകയും കുടുംബ പ്രേഷിത ദൗത്യവും വിജയകരമായി തടരണമെന്നും'' ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്‌ബോധിപ്പിച്ചു.
1980 മുതല്‍ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ വചന സന്ദേശങ്ങളും, ആത്മീയ ഗീതങ്ങളും, അനുഭവ സാക്ഷ്യങ്ങളും നല്‍കി സുവിശേഷവല്‍ക്കരണത്തില്‍ സജീവ പങ്കാളിയായ സണ്ണി സ്റ്റീഫന്‍, 1998 മുതല്‍ ഇന്റര്‍നെറ്റ് റേഡിയോ, ഇന്റര്‍നെറ്റ് വീഡിയോ, ഈ-മാഗസിന്‍ തുടങ്ങിയ സങ്കേതങ്ങള്‍ വഴി മീഡിയ ഇവാഞ്ചലൈസേഷന്‍ രംഗത്ത് ഏറെ സജീവമാണ്.
1995 മുതല്‍ ലോക സമാധാനത്തിന് കൈത്തിരിയായി 'ദി വേള്‍ഡ് പീസ് മിഷന്‍' എന്ന സംഘടനയും ആരംഭിച്ചു. പരിസ്ഥിതി, സമൂഹം, പാര്‍ട്ടി, വിപ്ലവം, മതം, ജാതി ഇവയൊന്നും മനുഷ്യന്റെ സമാധാനത്തിന് തടസ്സമാകരുത് എന്ന സന്ദേശം കുട്ടികളിലും, യുവജനങ്ങളിലും ഈ സംഘടന വഴി പ്രചരിപ്പിക്കുന്നു.
യുട്യൂബില്‍ സണ്ണി സ്റ്റീഫന്റെ സമാധാന സന്ദേശങ്ങളും, സംഗീത ആല്‍ബങ്ങളുമുണ്ട്. ട്വിറ്ററിലും സജീവമാണ്. ആത്മീയ ചിന്തകളും, കുടുംബ സമാധാന നിര്‍ദ്ദേശങ്ങളുമായി ഫേസ്ബുക്കിലൂടെ സംവദിക്കാനുള്ള സൗകര്യമുണ്ട്.
കുടുംബ വിശുദ്ധീകരണ ധ്യാനങ്ങള്‍ , നിര്‍ദ്ദനരായ ആയിരത്തിലേറെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ , ഫാമിലി കൗണ്‍സിലിംങ്, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ , എമ്മാവൂസ് സംഘങ്ങള്‍ , തുടങ്ങി ഒട്ടേറെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ , സണ്ണി സ്റ്റീഫന്‍ നേതൃത്വം നല്‍കുന്ന മെസേജ് മിഷന്‍ എന്ന സംഘടന വഴി നടത്തുന്നു.
വെബ്ആന്റ് ക്രാഫ്റ്റാണ് സൈറ്റ് ഡിസൈന്‍ ചെയ്തത്.
വിലാസം: www.sunnystephen.com കൂടുതല്‍ വിവരങ്ങള്‍ക്ക് : 91-944-715-4999.
റിപ്പോര്‍ട്ട്: സന്തോഷ് ടി. ജോണ്‍

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments