Image

ഹസാരെയുടെ ജയില്‍ മോചനം വൈകുന്നു

Published on 17 August, 2011
ഹസാരെയുടെ ജയില്‍ മോചനം വൈകുന്നു
ന്യൂഡല്‍ഹി: അന്നാ ഹസാരെയുടെ ജയില്‍ മോചനം വൈകുന്നു. അഞ്ച് ദിവസം മാത്രമേ സമരം പാടുള്ളുവെന്ന പോലീസിന്റെ നിര്‍ദേശവും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് അന്നാ ഹസാരെ. കുറഞ്ഞത് ഒരു മാസമെങ്കിലും സമരം വേണ്ടിവരുമെന്നും ഇതിന് അനുമതി നല്‍കണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

രാംലീല മൈതാനം സമരവേദിയാക്കാന്‍ പോലീസ് അനുമതി നല്‍കിയതോടെ ഇത് സംബന്ധിച്ച തര്‍ക്കം അവസാനിച്ചിരുന്നു. പോലീസ് മുന്നോട്ടു വച്ചിട്ടുള്ള സമയപരിധി സംബന്ധിച്ചാണ് ഇപ്പോള്‍ തര്‍ക്കം നിലനില്‍ക്കുന്നത്. ഇന്നലെ തന്നെ അന്നാ ഹസാരെയെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും നിരാഹാര സമരത്തിന് ഡല്‍ഹി പോലീസ് ഉപാധികള്‍ വച്ചതോടെ ജയില്‍ വിട്ടിറങ്ങാന്‍ ഹസാരെ വിസമ്മതിക്കുകയായിരുന്നു. സ്വാമി അഗ്നിവേശ്, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരെ മധ്യസ്ഥരാക്കിയാണ് സര്‍ക്കാര്‍ അന്നാ ഹസാരെയുമായി ചര്‍ച്ച നടത്തുന്നത്.

ആവശ്യങ്ങള്‍ അംഗീകരിക്കാതെ അന്നാ ഹസാരെ ജയില്‍ വിട്ടിറങ്ങില്ലെന്നും സമാധാനപരമായി ജയിലിന് പുറത്ത് പ്രതിഷേധം നടത്താനും ഹസാരെയുടെ സഹായി മനീഷ് സിസോഡിയ തിഹാര്‍ ജയിലിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക