Image

കേന്ദ്ര സര്‍വകലാശാലകളില്‍ ഒ.ബി.സിക്ക് 10 % മാര്‍ക്ക് കുറവ് മതി

Published on 18 August, 2011
കേന്ദ്ര സര്‍വകലാശാലകളില്‍ ഒ.ബി.സിക്ക് 10 % മാര്‍ക്ക് കുറവ് മതി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ഒ.ബി.സി ക്വാട്ട പ്രവേശനത്തിന് നിലവിലുള്ള സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. പ്രവേശനത്തിന് പൊതു വിഭാഗത്തിലേതിനേക്കാള്‍ 10 ശതമാനം കുറഞ്ഞമാര്‍ക്ക് മതിയെന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് ശരിവെയ്ക്കുകയാണ് ചെയ്തത്. 2011-2012 വര്‍ഷങ്ങളിലെ പ്രവേശനത്തിന് നിര്‍ദേശം ബാധിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

പ്രവേശന നടപടികളുടെ സമയം അവസാനിക്കുകയും ഒബിസി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്രവേശനത്തിനുള്ള കാലാവധി ഈ മാസം 31 വരെ നീട്ടിയതായും കോടതി അറിയിച്ചു. ഒബിസി വിഭാഗത്തില്‍ നിന്നുളളവര്‍ക്കു മാത്രമേ ഈ സീറ്റുകളില്‍ പ്രവേശനം നല്‍കാന്‍ പാടുള്ളുവെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചു.

ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍, ജസ്റ്റിസ് എ.കെ.പട്‌നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണു വിധി. ചെന്നൈ ഐഐടിയിലെ മുന്‍ ഡയറക്ടര്‍ പി.വി.ഇന്ദിരേശന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു കോടതി വിധി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക