ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ആഭിമുഖ്യ
ത്തില്‍ 28നു നടന്ന ഓണാഘോഷം അയര്‍ലന്‍ഡ് മലയാളികള്‍ക്ക് നവ്യാനുഭവമായി. രാവിലെ
10ന് വടംവലി മത്സരത്തോടെ ആരംഭിച്ച പരിപാടികള്‍ രാത്രി 10 വരെ
നീണ്ടു.
വടംവലി മത്സരത്തില്‍ കരുത്തരായ ടീമുകളെ പിന്തള്ളി ബീമോണ്ട് ടീം
ജേതാക്കളായി. തുടര്‍ന്ന് 12ന് ആരംഭിച്ച ഓണസദ്യയില്‍ പരമ്പരാഗത ഓണ വിഭവങ്ങള്‍
നാക്കിലയില്‍ നിരന്നപ്പോള്‍ അത് ഗൃഹാതുരത്വമായി. കലയുടെ കേളികൊട്ടുണര്‍ത്തി
മൂന്നിന് ആരംഭിച്ച നൃത്തനൃത്യങ്ങളില്‍ വിവിധ മേഖലകളില്‍ പ്രതിഭാ സമ്പന്നരായ
കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ അരങ്ങില്‍ അവതരിപ്പിച്ചു.
വൈകിട്ട് നടന്ന
പൊതു സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ്
ചെയര്മാന് അഡ്വ. ബിനു ബി അന്തിനാട് അധ്യക്ഷത വഹിച്ചു. ഡബ്ലിന്‍ ലോര്‍ഡ് മേയറിനെ
പ്രധിനിധികരിച്ച് എത്തിയ നോര്‍ത്ത് ഇന്നര്‍ സിറ്റി കൗണ്‍സിലര്‍ ഈമര്‍
കൊസ്റ്റലോയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഡബ്ല്യുഎംസിയുടെ ചാരിറ്റി
പാര്‍ട്നറായ ഹോപ് ഫൗണ്ടേഷനെ പ്രധിനിധികരിച്ച് പ്രോഗ്രാം മാനേജര്‍ ജെപിഒ
സുല്ലിവനും, ഫിസ്ബറോ ഫെസ്റ്റിനെ പ്രധിനിധികരിച്ച് ബര്ണടെറ്റ് ഫ്ളാനഗനും
മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു.
ലക്കി ഡ്രോ വിജയികള്‍ക്കുള്ള
സമ്മാനങ്ങള്‍ ഇന്‍ഷുറന്‍സ് എക്സിക്യൂട്ടീവ് ലനാര്‍ഡ് ഒ കാരോന്‍ വിതരണം ചെയ്തു.
ഏറ്റവും നന്നായി വസ്ത്രം ധരിച്ച് എത്തിയ ബെസ്റ്റ് കപ്പിള്‍സിനുള്ള എസ്.
ഫിലിപ്സ് ഫോട്ടോസ് സ്പോണ്സര് ചെയ്ത സമ്മാനം സന്ദീപ്-ബിന്ദു ദമ്പതികള്‍ക്ക്
കള്ച്ചറല്സെക്രട്ടറി സെറിന്‍ ഫിലിപ്പ് കൈമാറി.
വേള്‍ഡ് മലയാളി
കൗണ്‍സില്‍ ഗ്ലോബല്‍ സെക്രട്ടറിയേറ്റിനെ പ്രതിനിധീകരിച്ച് സെക്രട്ടറി അഡ്വ. തോമസ്
ആന്റണി എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. പൊതുസമ്മേളനത്തിന് വേള്‍ഡ്
മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് പ്രസിഡന്റ് ടോണി മാനുവല്‍ സ്വാഗതവും
സെക്രട്ടറി സൈലോ സാം നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ഷോണ്‍ ഓസ്ടിന്റെ
നേതൃത്വത്തില്‍ കോമഡി സ്കിറ്റും അയര്‍ലന്‍ഡ് മലയാളികള്‍ക്ക് പുതിയൊരു അനുഭവമായി
ഷിന്റോ ബെനെടിക്ട് അണിയിച്ചൊരുക്കിയ ഫാഷന്‍ ഷോയും അരങ്ങേറി.
ഇന്ത്യക്കാര്‍ക്കൊപ്പം യൂറോപ്യന്‍ വംശജരും അണി നിരന്ന അപ്സര, ദ് ഗോഡസ്സ്, ദ്
എയ്ഞ്ചല്‍ എന്ന ഫാഷന്‍ ഷോ വര്‍ണ വിസ്മയം തീര്‍ത്തു.
സോള്‍ ബീറ്റ്സ്
ഒരുക്കിയ ഗാനമേളയും നടന്നു. പങ്കെടുത്ത ഏവര്‍ക്കും വേള്‍ഡ് മലയാളി കൗണ്‍സില്‍
അയര്‍ലന്‍ഡ് പ്രൊവിന്‍സ് നന്ദി അറിയിച്ചു.