Image

വോക്കിങ്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷം 10ന്‌

ടോമിച്ചന്‍ കൊഴുവനാല്‍ Published on 05 September, 2011
വോക്കിങ്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷം 10ന്‌
വോക്കിങ്‌: വോക്കിങ്‌ മലയാളി അസോസിയേഷന്റെ മൂന്നാമത്‌ ഓണാഘോഷം പത്ത്‌ ശനിയാഴ്‌ച രാവിലെ പത്തു മുതല്‍ നാലു വരെ ഓള്‍ഡ്‌ വോക്കിങ്ങിലുള്ള കമ്യുണിറ്റി സെന്റര്‍ (Sundridge load Old Woking GU22 9AT) ഹാളില്‍ നടക്കും. രാവിലെ പത്തിന്‌ റജിസ്‌ട്രേഷന്‍ ആരംഭിക്കും.

തുടര്‍ന്ന്‌ അത്തപ്പൂക്കളം ഒരുക്കി വടംവലി മത്സരം, ചാക്കിലോട്ടം, പുലികളി ഉള്‍പ്പടെയുള്ള വിനോദ കായിക മത്സരങ്ങളും നടക്കും. ഉച്ചയ്‌ക്ക്‌ മുപ്പതു തരം വിഭവങ്ങളോടും മൂന്നു തരം പായസവും കൂട്ടിയുള്ള ടേസ്‌റ്റ്‌ ഓഫ്‌ കേരള ഒരുക്കുന്ന ഓണസദ്യയും നടക്കും.

യുകെയിലെ ഗായകനായ ജയ്‌സണ്‍ പീറ്റര്‍ നയിക്കുന്ന ഗാനമേളയും, അസോസി യേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിരക്കളി, കുട്ടികള്‍ അവതരിപ്പിക്കുന്ന ക്ലാസിക്കല്‍, സിനിമാറ്റിക്‌ ഡാന്‍സുകള്‍, ലിയാ ജയിന്‍ അവതരിപ്പിക്കുന്ന വാദ്യ സംഗീതഉപകരണ പ്രകടനം, മറ്റു കലാ പ്രകടനങ്ങള്‍ എന്നിവ ഓണാഘോഷത്തിനു മാറ്റു കൂട്ടും.

അസോസിയേഷന്‍ അംഗങ്ങള്‍ക്ക്‌ അഞ്ചു പൗണ്ടും അംഗങ്ങളുടെ കുട്ടികള്‍ക്ക്‌ മൂന്നു പൗണ്ടുമാണ്‌ റജിസ്‌ട്രേഷന്‍ ഫീസ്‌. എല്ലാ മലയാളികളെയും ആഘോഷ പരിപാടിയിലേക്ക്‌ ക്ഷണിക്കുന്നു. മുതിര്‍ന്നവര്‍ക്ക്‌ എട്ടു പൗണ്ടും കുട്ടികള്‍ക്ക്‌ അഞ്ചു പൗണ്ടുമായിരിക്കും റജിസ്‌ട്രേഷന്‍ ഫീസ്‌.

അസോസിയേഷന്‍ അംഗങ്ങളുടെ മക്കളില്‍ നിന്ന്‌ ഈ വര്‍ഷം ജിസിഎസ്‌ഇ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടിയ കുട്ടിക്ക്‌ കാഷ്‌ അവാര്‍ഡ്‌ നല്‍കും. മലയാളികളുടെ ആഘോഷമായ ഓണം ഉത്സവമാക്കി മാറ്റാന്‍ വോക്കിങ്ങിലും പരിസരത്തുമുള്ള എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോണ്‍മൂലക്കുന്നേല്‍, സെക്രട്ടറി സന്തോഷ്‌ കുമാര്‍ എന്നിവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക