Image

ഹാംബുര്‍ഗ്‌ പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ടില്‍ മദ്യ നിരോധനം നടപ്പായി

ജോസ്‌ കുമ്പിളുവേലില്‍ Published on 05 September, 2011
ഹാംബുര്‍ഗ്‌ പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ടില്‍ മദ്യ നിരോധനം നടപ്പായി
ഹാംബുര്‍ഗ്‌: ജര്‍മനിയിലെ ഹാംബുര്‍ഗ്‌ നഗരത്തിലെ പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ട്‌ സംവിധാനങ്ങളില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കി. എങ്കിലും മദ്യപാനികളില്‍ നിന്ന്‌ 40 യൂറോ പിഴ ഈടാക്കും മുന്‍പ്‌ ഒരു മാസം ഗ്രേസ്‌ പിരീഡ്‌ അനുവദിച്ചിട്ടുണ്‌ട്‌.

യാത്രക്കാരെ മദ്യപാനികള്‍ ശല്യപ്പെടുത്തുന്നതു തടയാനുദ്ദേശിച്ചാണ്‌ നിരോധനം നടപ്പാക്കിയിരിക്കുന്നത്‌. ബസ്‌, ട്രെയിന്‍, പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിരീക്ഷണം നടത്താന്‍ അഞ്ഞൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്‌ട്‌.

ആളുകള്‍ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ മദ്യപിക്കുകയോ, മൂടി തുറന്ന നിലയില്‍ മദ്യക്കുപ്പികള്‍ കൊണ്‌ടു പോകുകയോ ചെയ്യുന്നതു കണ്‌ടാല്‍ ഉടന്‍ പിടികൂടും. എന്നാല്‍ സെര്‍ച്ചുകള്‍ ഉണ്‌ടാകില്ല. പിടികൂടുന്നവരില്‍ നിന്ന്‌ പിഴയും ഈടാക്കും. തുടക്കമെന്നോണം ഹാംബുര്‍ഗ്‌ നഗരത്തില്‍ പൈലറ്റ്‌ പ്രോജക്‌ടാണിത്‌. തുടര്‍ന്ന്‌ ജര്‍മനി മൊത്തം നടപ്പാക്കാനാണ്‌ പദ്ധതിയിടുന്നത്‌. യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ബിയര്‍ കണ്‍സ്യൂമര്‍ രാജ്യമായ ജര്‍മനിയില്‍ ഇത്തരമൊരു നടപടി പ്രാബല്യത്തിലാക്കിയതില്‍ പൊതുവേ കടുത്ത വിമര്‍ശനവും ഉയര്‍ന്നിട്ടുണ്‌ട്‌.
ഹാംബുര്‍ഗ്‌ പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ടില്‍ മദ്യ നിരോധനം നടപ്പായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക