Image

തുറമുഖ നിര്‍മാണം: കുവൈറ്റും ഇറാഖും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 06 September, 2011
തുറമുഖ നിര്‍മാണം: കുവൈറ്റും ഇറാഖും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടു
കുവൈറ്റ്‌: തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട്‌്‌ കഴിഞ്ഞ കുറെ നാളുകളായി കുവൈറ്റും ഇറാഖും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കപ്പെട്ടു. കുവൈറ്റ്‌ പുതിയതായി നിര്‍മിക്കുന്ന മുബാറക്‌ അല്‍ കബീര്‍ തുറമുഖം തങ്ങളുടെ നാവിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ പദ്ധതി നിര്‍ത്തിവെക്കണമെന്ന്‌ ഇറാഖ്‌ അവശ്യപ്പെട്ടിരുന്നു. കുവൈറ്റ്‌ ഈ ആവശ്യം നിരാകരിച്ചതോടെ പ്രശ്‌നം ഐക്യരാഷ്ട്ര സഭയില്‍ കൊണ്ടുവരുമെന്നും ഇറാഖ്‌ഭീഷണിമുഴക്കി. സദ്ദാമിന്റെ പതനത്തിനു ശേഷം മെച്ചപെട്ടുവന്ന കുവൈറ്റ്‌ ഇറാഖ്‌ നയതന്ത്ര ബന്ധത്തെ സാരമായി ബാധിക്കുന്ന തരത്തില്‍ പ്രശ്‌നം വളര്‍ന്നിരുന്നു.

തങ്ങളുടെ വിദഗ്‌ധ സാങ്കേതിക സമിതി പദ്ധതി പ്രദേശം സന്ദര്‍ശിച്ച്‌ ഇറാഖിന്റെ നാവിക പ്രവര്‍ത്തനങ്ങളെ പുതിയതായി നിര്‍മിക്കുന്ന തുറമുഖം ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന്‌ ബോധ്യപ്പെട്ടതായി ഇറാഖ്‌ വിദേശ കാര്യ മന്ത്രി ഹോശ്യര്‍ സെബാരി ഇറാഖി ടെലിവിഷന്‍ ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ വെളിപെടുത്തി. ഇതോടെ കുവൈറ്റും ഇറാഖും തമ്മില്‍ നിലനിന്നിരുന്ന അകല്‍ച്ച പരിഹരിച്ചു ബന്ധം മെച്ചപ്പെടുമെന്ന്‌ പ്രതീക്ഷിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക