Image

എല്‍മ ഓണാഘോഷം 10-ന്‌

ജോണ്‍ കൊച്ചുകണ്‌ടത്തില്‍ Published on 07 September, 2011
എല്‍മ ഓണാഘോഷം 10-ന്‌
ലണ്‌ടന്‍: ഈസ്‌റ്റ്‌ ലണ്‌ടന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം 10ന്‌ ശനിയാഴ്‌ച നടക്കും. ക്രാന്‍ഹാമിലെ സെന്റ്‌ പീറ്റേഴ്‌സ്‌ മാസ്‌ സെന്ററില്‍ രാവിലെ 10.30ന്‌ പരിപാടികള്‍ക്ക്‌ തുടക്കമാവും. വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഓണസദ്യ, ഗാനമേള, കായികമല്‍സരങ്ങള്‍ എന്നിവയും ഉണ്‌ടായിരിക്കും. ഹാവര്‍ങ്‌ കൗണ്‍സില്‍ കമ}ണിറ്റി, കള്‍ച്ചറല്‍ ആന്‍ഡ്‌ ടൗണ്‍ ക്യാബിനറ്റ്‌ മന്ത്രി കൗണ്‍സിലര്‍ ആന്‍ഡ്രൂ കര്‍ട്ടണ്‍ മുഖ്യാതിഥി ആയിരിക്കും.

കായിക മാമാങ്കത്തില്‍ സബ്‌ജൂനിയേഴ്‌സ്‌, ചാക്കില്‍ കയറി ഓട്ടം, കസേര കളി, നാരങ്ങാ സ്‌പൂണ്‍, മെമ്മറി ടെസ്‌റ്റ്‌, സൂചിയില്‍ നൂല്‍ കോര്‍ക്കല്‍, വടംവലി തുടങ്ങിയവ ആഘോഷത്തിന്‌ കൊഴുപ്പേകും.

മല്‍സരങ്ങളില്‍ ഇരുനൂറില്‍ പരം അംഗങ്ങള്‍ പങ്കെടുക്കുമെന്നും തനിമയുള്ള പരിപാടികള്‍ കൊണ്‌ട്‌ അവിസ്‌മരണീയമാവുമെന്നും പ്രസിഡന്റ്‌ റോണി ജേക്കബ്‌: (07737645177), സെക്രട്ടറി ഫ്രാന്‍സിസ്‌ സൈമണ്‍: (07903340601), ട്രഷറര്‍ പ്രകാശന്‍ (07578132892), പ്രോഗ്രാം കണ്‍വീനര്‍ ബാസിന്റന്‍, സാജന്‍, സ്വപ്‌നാ എന്നീ ഭാരവാഹികള്‍ അറിയിച്ചു.
എല്‍മ ഓണാഘോഷം 10-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക