Image

ഡബ്ലിനില്‍ മൈന്‍ഡ്‌ ഓണം ആഘോഷിച്ചു

ജിജി ജേക്കബ്‌ Published on 08 September, 2011
ഡബ്ലിനില്‍ മൈന്‍ഡ്‌ ഓണം ആഘോഷിച്ചു
ഡബ്ലിന്‍ : ഡബ്ലിന്‍ മലയാളി സംഘടനയായ മൈന്‍ഡ്‌ ഓണം ആഘോഷിച്ചു. ഞായര്‍ രാവിലെ 10 മുതല്‍ ആരംഭിച്ച ആഘോഷങ്ങള്‍ക്ക്‌ പുരുഷവനിതാ വടം വലി മത്സരങ്ങള്‍ ആവേശം പകര്‍ന്നു.

ബ്ലാഞ്ചര്‍സ്‌ ടൗണ്‍ ടീം പുരുഷന്‍മാരുടെ വടംവലി മത്സരങ്ങളില്‍ വിജയികളായി. വാശിയേറിയ വനിതാ വടംവലി മത്സരങ്ങള്‍ക്ക്‌ ഒടുവില്‍ ഫിഗ്ലേസ്‌ ടീം ജേതാക്കള്‍ ആയി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഓസ്‌കാര്‍ ട്രാവല്‍സ്‌ സ്‌പോണ്‍സര്‍ ചെയ്‌തു. തുടര്‍ന്ന്‌ മുതിര്‍ന്നവരുടെ കസേരകളിയും ഓണസദ്യയും നടന്നു.

3 മണി മുതല്‍ ആരംഭിച്ച കലാവിരുന്നില്‍ തിരുവാതിര, ഭരതനാട്യം സിനിമാറ്റിക്‌ ഡാന്‍സ്‌, നാടന്‍ പാട്ടുകള്‍ തുടങ്ങി നിരവധി കലാ പ്രകടനങ്ങള്‍ അരങ്ങില്‍ നിറഞ്ഞു. തുടര്‍ന്ന്‌ മാജിക്‌ ഷോയും നടന്നു.

കുട്ടികള്‍ അവതരിപ്പിച്ച കാളീയ മര്‍ദ്ദനം, പ്രശസ്‌ത നര്‍ത്തകി നീനാ റാം അവതരിപ്പിച്ച ഭരതനാട്യം എന്നിവ കാണികള്‍ക്ക്‌ ലഭിച്ച പ്രത്യേക ഓണ സമ്മാനങ്ങളായിരുന്നു. തുടര്‍ന്ന്‌ സമ്മാനദാനം പ്രസിഡന്റ്‌ നിര്‍വ്വഹിച്ചു. ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ സമാപിച്ചു.

കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ മാതാപിതാക്കള്‍ കലാ അധ്യാപകര്‍, പരിപാടികളുടെ വിജയത്തില്‍ പങ്കുചേര്‍ന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകള്‍ നന്ദി അറിയിച്ചു.
ഡബ്ലിനില്‍ മൈന്‍ഡ്‌ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക