Image

മാര്‍പാപ്പയുടെ ജര്‍മന്‍ സന്ദര്‍ശനം 22 മുതല്‍; പാസ്സുകള്‍ കരിഞ്ചന്തയില്‍

Published on 10 September, 2011
മാര്‍പാപ്പയുടെ ജര്‍മന്‍ സന്ദര്‍ശനം 22 മുതല്‍; പാസ്സുകള്‍ കരിഞ്ചന്തയില്‍
ബര്‍ലിന്‍: അടുത്ത 22 മുതല്‍ 25 വരെ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ ജര്‍മന്‍ സന്ദര്‍ശനവേളയില്‍ നടക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കുവാനുള്ള നൂറുകണക്കിന്‌ പാസ്സുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന ആരംഭിച്ചതില്‍ ജര്‍മന്‍ ബിഷപ്‌ കോണ്‍ഫറന്‍സ്‌ അപലപിച്ചു.

ദിവ്യബലിക്കുള്ള പാസ്സുകള്‍ സൗജന്യമായാണ്‌ നല്‍കുന്നത്‌. ഇതിനോടകം സഭ രണ്ടരലക്ഷത്തോളം പാസ്സുകള്‍ വിവിധ നഗരങ്ങളില്‍ വിതരണം ചെയ്‌തുകഴിഞ്ഞു. എന്നാല്‍ ചിലര്‍ ആയിരക്കണക്കിന്‌ പാസ്സുകള്‍ മുന്‍കൂട്ടി കൈവശപ്പെടുത്തി ഇന്റര്‍നെറ്റുവഴി വില്‍പ്പന ആരംഭിച്ചിരിക്കുകയാണ്‌. ഒരു പാസിന്‌ കുറഞ്ഞത്‌ 30 യൂറോ (1800 രൂപ) യാണ്‌ വില നിശ്‌ചയിച്ചിരിക്കുന്നത്‌.

കരിഞ്ചന്തക്കാര്‍ കച്ചവടം അവസാനിപ്പിച്ചില്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ സഭാനേതൃത്വം മുന്നറിയിപ്പ്‌ നല്‍കി.
മാര്‍പാപ്പയുടെ ജര്‍മന്‍ സന്ദര്‍ശനം 22 മുതല്‍; പാസ്സുകള്‍ കരിഞ്ചന്തയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക