Image

യുഎഇ തൊഴില്‍ മന്ത്രി ഷെയ്‌ഖ്‌ സഖര്‍ ബിന്‍ ഗൊബാഷ്‌ സയീദ്‌ ഗൊബാഷ്‌ കേരളം സന്ദര്‍ശിക്കും

Published on 12 September, 2011
യുഎഇ തൊഴില്‍ മന്ത്രി ഷെയ്‌ഖ്‌ സഖര്‍ ബിന്‍ ഗൊബാഷ്‌ സയീദ്‌ ഗൊബാഷ്‌ കേരളം സന്ദര്‍ശിക്കും
ദുബായ്‌: യുഎഇ തൊഴില്‍ മന്ത്രി ഷെയ്‌ഖ്‌ സഖര്‍ ബിന്‍ ഗൊബാഷ്‌ സയീദ്‌ ഗൊബാഷ്‌ നാളെ മുതല്‍ 16 വരെ ഇന്ത്യ സന്ദര്‍ശിക്കും. കേരളത്തിലും സന്ദര്‍ശനം നടത്തുന്നുണ്ട്‌.

ഡല്‍ഹി സന്ദര്‍ശന വേളയില്‍ യുഎഇയിലേക്ക്‌ മനുഷ്യവിഭവ ശേഷി കൈമാറുന്നതു സംബന്ധിച്ച്‌ പ്രവാസി കാര്യമന്ത്രി വയലാര്‍ രവിയുമായി ധാരണാപത്രം ഒപ്പിടുമെന്ന്‌ ഇന്ത്യന്‍ സ്‌ഥാനപതി എം.കെ. ലോകേഷ്‌ അറിയിച്ചു.

ഇന്ത്യന്‍ തൊഴിലാളികളെ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിന്‌ ഓണ്‍ലൈന്‍ അറ്റസ്‌റ്റേഷന്‍ നടത്തുന്നതു സംബന്ധിച്ച്‌ സയീദ്‌ ഗൊബാഷ്‌ വയലാര്‍ രവിയുമായി ചര്‍ച്ച നടത്തും. ഇതു കഴിഞ്ഞ മാസം ആരംഭിക്കാനുദ്ദേശിച്ചിരുന്നതാണെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം മാറ്റിവയ്‌ക്കുകയായിരുന്നു.കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്‌ഡി എന്നിവരുമായും ഗൊബാഷ്‌ ചര്‍ച്ച നടത്തും.
15, 16 തീയതികളില്‍ ഉമ്മന്‍ചാണ്ടിയുമായി തിരുവനന്തപുരത്തും ആന്ധ്ര മുഖ്യമന്ത്രിയുമായി ഹൈദരാബാദിലുമാണു ചര്‍ച്ച. കേരള സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ തൊഴില്‍ പ്രശ്‌നങ്ങളും കോണ്‍സുലേറ്റ്‌ സ്‌ഥാപിക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുമെന്നറിയുന്നു.
യുഎഇ തൊഴില്‍ മന്ത്രി ഷെയ്‌ഖ്‌ സഖര്‍ ബിന്‍ ഗൊബാഷ്‌ സയീദ്‌ ഗൊബാഷ്‌ കേരളം സന്ദര്‍ശിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക