അപൂര്‍വ്വ രോഗത്തിന് അടിമയായി മകളും, കാന്‍സര്‍ അലട്ടുന്ന അമ്മയും കാരുണ്യം തേടുന്നു
Published on 07 April, 2013
ശരീരത്തില്‍ അഡ്രിനാലിന്‍ ഹോര്‍മോണിന്റെ അധിക ഉല്പാദനം നിമിത്തം കിടപ്പിലായ
വിദ്യാര്‍ഥിനി ചികിത്സാ സഹായം തേടുന്നു. തൃപ്പൂണിത്തുറ തെ ക്കുംഭാഗം മംഗലത്ത്
ഹൗസ് എംആര്‍എ 32(മേമന ഹൗസ്) വീട്ടില്‍ വാടകയ് ക്കു താമസിക്കുന്ന
പി.എന്‍.വിജയന്റെ മകളും പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ അനിതയാണ് സഹായം തേടുന്നത്.
അമിത ശരീര ഭാരം മൂലം കഴിഞ്ഞ മൂ ന്നു മാസമായി അനിത കിടപ്പിലാണ്.
ചികിത്സയ്ക്ക് ആറു ലക്ഷത്തിലദികം രൂപ ചെലവു വരും. അനിതയുടെ അമ്മ ലീല കാന്‍സര്‍
രോഗിയുമാണ്. അവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കീമോ തെറാപ്പി ചികിത്സ യിലാണ്.
സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ വിജയന്റെ വരു മാനം
ഇരുവരുടേയും ചികിത്സാ ചെലവുകള്‍ക്കു തികയാത്ത സ്ഥിതിയാണ്. ചികിത്സയ്ക്കു പണം
കണ്ടെത്താന്‍ സുമനസുകവുടെ സഹായം തേടുകയാ ണ് ഈ കുടുംബം. നാട്ടുകാരുടെ
നേതൃത്വത്തില്‍ രൂപം കൊടുത്ത കമ്മിറ്റി ചികിത്സാ സഹായം സ്വീകരിക്കുന്നതിനായി
തൃപ്പൂണിത്തുറ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ശാഖയില്‍ 67212302084 എന്ന
നമ്പറില്‍ അക്കൗണ്ടും തുറന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല