Image

മാര്‍ ഇവാനിയോസ്‌ കോളേജു പൂര്‍വ വിദ്യാര്‍ത്ഥിസംഗമം

ജോയിച്ചന്‍ പുതുക്കുളം Published on 24 September, 2011
മാര്‍ ഇവാനിയോസ്‌ കോളേജു പൂര്‍വ വിദ്യാര്‍ത്ഥിസംഗമം
ന്യൂയോര്‍ക്ക്‌: അസോസിയേഷന്‍ ഓഫ്‌ മാര്‍ ഇവാനിയോസ്‌ കോളേജ്‌ ഓള്‍ഡ്‌ സ്റ്റുഡന്റ്‌സ്‌ (അമികോസ്‌) ന്റെ ഒരു യോഗം സെപ്‌റ്റംബര്‍ 11, ഞായാറാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ഇവാന്‍സ്റ്റണിലുള്ള ബോംബെ ഖബാബ്‌ ഹൗസില്‍ ബത്തേരി രൂപതയുടെ ബിഷപ്പ്‌ ആയിരിക്കുന്ന ജോസഫ്‌ മാര്‍ത്തോമ തിരുമേനിയുടെ അധ്യക്ഷതയില്‍ ചേരുകയുണ്ടായി. പ്രസിഡന്റ്‌ സാബു തോമസ്‌ ഏവരെയും യോഗത്തിലേക്ക്‌ സ്വാഗതം ചെയ്‌തു.

പരിചയപ്പെടുത്തലിനുശേഷം ഫാ.മാത്യു പെരുംപള്ളിക്കുന്നേല്‍, സിബി ഡാനിയേല്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ അര്‍പ്പിച്ചു. അമികോസിന്റെ രക്ഷാധികാരിയായ ജോസഫ്‌ തിരുമേനി തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി .

മലയാളക്കരയിലെ കലാലയ രംഗത്ത്‌ അന്നും ഇന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന മാര്‍ ഇവാനിയോസ്‌ കോളജിന്റെ സ്‌മരണകളെ ഉണര്‍ത്തിക്കൊണ്ട്‌ തിരുമേനി അനുഭവങ്ങള്‍ പങ്കുവച്ചു.ആ മഹനീയ പാതയില്‍ ഒരു ചുവടുകൂടെ മുന്നോട്ടുവച്ചുകൊണ്ടു ഒരു പുതിയ സംരംഭത്തിന്റെ പണിപ്പുരയിലാണ്‌ ഇപ്പോള്‍ നമ്മുടെ ആല്‍മ മേറ്റ എന്ന്‌ തിരുമേനി പ്രസ്‌താവിക്കുകയുണ്ടായി. മലങ്കര കാത്തോലിക്‌ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ മാര്‍ ഗ്രിഗോറിയോസ്‌ സ്‌കൂള്‍ ഓഫ്‌ മാനേജ്‌മന്റ്‌ സ്റ്റഡീസ്‌ എന്ന സ്ഥാപനം മാര്‍ ഇവാനിയോസ്‌ കോളേജിനോടനുബന്ധിച്ചു ആരംഭിക്കുവാനുള്ള ശ്രമത്തിലാണിപ്പോള്‍. ഇതിന്റെ അഡൈ്വസര്‍ ആയി മോഹന്‍ ചാണ്ടിയാണ്‌ നിയമിതനായിരിക്കുന്നത്‌. ഇന്ത്യയിലും വിദേശങ്ങളിലും മാനേജ്‌മെന്റില്‍ പരിചയസമ്പന്നനായ .മോഹന്‍ ചാണ്ടി ഷാ വാല്ലസ്‌ ആന്‍ഡ്‌ ഹെഡ്‌ജെസ്‌ കമ്പനിയുടെ ഡയറക്ടറും സി.ഇ.ഓയുമായി റിട്ടയര്‍ചെയ്‌ത വ്യക്തിയുമാണ്‌.

ഈ സ്ഥാപനത്തിലേക്ക്‌ സ്റ്റാഫിനെ ആവശ്യമുണ്ടെന്നും തിരുമേനി അറിയിച്ചു. വേള്‍ഡ്‌ ബാങ്കിന്റെ വൈസ്‌ പ്രസിഡന്റ്‌ ആയിരിക്കുന്ന വിനോദ്‌ തോമസ്സിനെപ്പോലെ അമികോ പ്രതിഭകളുള്ള അമേരിക്കയില്‍ നിന്നും താല്‍പ്പര്യമുള്ളവരെ കണ്ടെത്തി സഹായിക്കണമെന്നും തിരുമേനി അറിയിക്കുകയുണ്ടായി .മാര്‍ ഇവാനിയോസ്‌ കോളേജിന്റെ തൊപ്പിയില്‍ ഒരു തൂവല്‍കൂടെ കാണാന്‍പോകുന്നതിലുള്ള സന്തോഷം അമികോസ്സിനെ പുളകമണിയിച്ചു. വടക്കേ അമേരിക്കയിലുള്ള അമികോസിന്റെ എല്ലാ ചാപ്‌റ്ററുകളും ഒരുമിച്ചു പ്രവര്‍ത്തിക്കുവാനും സമൂഹത്തിന്റെ മുഖ്യധാരയില്‍ ക്രയാത്മകമായി നിലകൊള്ളുവാനും തിരുമേനി ആഹ്വാനം ചെയ്‌തു.

തുടര്‍ന്നുള്ള ചര്‍ച്ചയില്‍ അമേരിക്കയിലെ എല്ലാ ചാപ്‌റ്ററുകളുംചേര്‍ന്ന്‌ ഒരു നാഷണല്‍ കോണ്‍ഫറന്‍സ്‌ 2012 ല്‍ നടത്തുവാനും ചാപ്‌റ്ററുകള്‍ ഇല്ലാത്ത സ്‌റ്റേറ്റുകളില്‍ ചാപ്‌റ്ററുകള്‍ തുടങ്ങുവാനും ഉള്ള അഭിപ്രായത്തെ എല്ലാവരും സ്വാഗതം ചെയ്‌തു. അതിന്റെ നടത്തിപ്പിനായി ഒരു ആലോചനായോഗവും ഫാമിലി ഡിന്നര്‍ പരിപാടിയും ഒരുമിച്ചു 2011 നവംബര്‍ മാസത്തില്‍ നടത്തുവാന്‍ യോഗം അഭിപ്രായപ്പെടുകയും ചെയ്‌തു. ആയതിലേക്ക്‌ എല്ലാ അമികോസ്സിന്റെയും ആത്മാര്‍ഥമായ സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിച്ചുകൊള്ളുന്നു. സെക്ര. ഡോ.ജോസഫ്‌ കുന്നേലിന്റെ നന്ദി പ്രകടനത്തോടുകൂടി യോഗം അവസ്സാനിച്ചു.വീണ്ടും ഒരുമിച്ചു കാണുന്നതിനും സൗഹൃദങ്ങള്‍ പുതുക്കുന്നതിനും അനുഭവങ്ങള്‍ പങ്കു വയ്‌ക്കുന്നതിനും ഒക്കെയുള്ള ഒരസുലഭ അവസരമായിരുന്നു ഇത്‌ എന്ന്‌ പറയുന്നതില്‍ സന്തോഷമുണ്ട്‌. പ്ര.സാബു തോമസ്‌ അറിയിച്ചതാണിത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാബു തോമസ്‌ (630 890 5045) ഡോ. ജോസഫ്‌ കുന്നേല്‍ (312 317 5647).
മാര്‍ ഇവാനിയോസ്‌ കോളേജു പൂര്‍വ വിദ്യാര്‍ത്ഥിസംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക