Image

ഗോപികക്കു സഹായവുമായി അമേരിക്കന്‍ മലയാളികള്‍

Published on 03 June, 2013
ഗോപികക്കു സഹായവുമായി അമേരിക്കന്‍ മലയാളികള്‍

ഗോപികയുടെ ജീവിതം താഴെ. ഈ കുടുംബത്തിനു അത്യാവശ്യമായ സഹായം നല്‍കാന്‍ ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് കാനാട്ടും ഏതാനും സുഹ്രുത്തുക്കളും രംഗത്ത് വന്നു. അത്യാവശ്യം തുക ഇന്ന് നാട്ടില്‍ പോകുന്ന ജോസ് കാനാട്ട് കുടുംബത്തിനു നല്‍കുമെന്നറിയിച്ചു.

മാന്നാര്‍ : കണ്ണീരില്‍ കുതിര്‍ന്ന ജീവിത അധ്യായങ്ങള്‍ പാഠമാക്കിയാണ് ഈ വര്‍ഷവും ഗോപിക സ്‌ക്കൂളലേക്കു പോകുന്നത്. രോഗിയായ അമ്മയ്ക്കു സുരക്ഷയൊരുക്കാനൊരു കൂരയില്ലായെന്ന അവളുടെ ദുഃഖത്തിന് ഈ അവധി കഴിയുമ്പോഴും മാറ്റമില്ല.

 മാന്നാര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ കുളഞ്ഞിക്കാരാഴ്മ നടുവിലേത്തറയില്‍ പരേതനായ ഗോപിയുടെ മകള്‍ കൂട്ടംപേരൂര്‍ കുന്നത്തൂര്‍ വിദ്യാപ്രദായനി യു.പി. സ്‌ക്കൂളില്‍ ആറാം ക്ലാസിലേക്കു പ്രവേശനം നേടിയ കുരുന്നാണു ഗോപിക(10). കിടപ്പാടമില്ല. അന്നത്തിനും അമ്മയുടെ ചികിത്സയ്ക്കും പണമില്ല. പുതിയ യൂണിഫോം, ബുക്ക്, കുട എന്നിവയൊന്നുമില്ല. ബാഗില്ലാത്തതിനാല്‍ പുസ്തകങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കിയാണ് ഗോപിക സ്‌ക്കൂളിലേക്കു പോകാനൊരുങ്ങുന്നത്. ഗോപിക ഒന്നില്‍ പഠിക്കുമ്പോഴാണു രോഗിയായ അച്ഛന്‍ രമിച്ചത്. മാതാവ് മണിക്ക്(45) നട്ടെല്ലിനേറ്റ ക്ഷതം കാരണം നടക്കാന്‍ പോലുമാകാതെ നിത്യരോഗിയായതാണു ഗോപികയുടെ ജീവിതത്തിന്റേയും പഠനത്തിന്റേയും താളം തെറ്റിച്ചത്. അമ്മയെ നോക്കുന്നതും ഗോപികയാണ്. പഠനത്തില്‍ മിടുക്കിയായ ഗോപിക സ്‌കകൂളില്‍ പോകാതെയാണു പലപ്പോഴും അമ്മയെ പരിചരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ചികില്‍സ കഴിഞ്ഞുവന്നത്.

ഒരു സെന്റ് പുരയിടത്തില്‍ കീറിപ്പൊളിഞ്ഞ പ്ലാസ്റ്റിക് മറച്ചു കെട്ടിയുണ്ടാക്കിയ ചോര്‍ന്നൊലിക്കുന്ന കുടിലിലാണു നാലുവര്‍ഷമായി ഇവരുടെ വാസം.  അമ്മയ്ക്കുള്ള ഭക്ഷണം പാകം ചെയ്തുവച്ചിട്ടു പതിവു പോലെ രണ്ടുകിലോമീറ്റര്‍ നടന്നുവേണം തിങ്കള്‍ മുതല്‍ ഗോപികയ്ക്കു കുന്നത്തൂരിലെ സ്‌ക്കൂളിലേക്കു പോകാന്‍.
ഗോപികക്കു സഹായവുമായി അമേരിക്കന്‍ മലയാളികള്‍ഗോപികക്കു സഹായവുമായി അമേരിക്കന്‍ മലയാളികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക