Image

തിരുവല്ലാ സംഗമം ന്യൂയോര്‍ക്കില്‍ നവംബര്‍ 12-ന്‌ നടത്തപ്പെടുന്നു

Published on 23 October, 2011
തിരുവല്ലാ സംഗമം ന്യൂയോര്‍ക്കില്‍ നവംബര്‍ 12-ന്‌ നടത്തപ്പെടുന്നു
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ പ്രഥമ പ്രാദേശിക സംഘടനയായ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ ആഭിമുഖ്യത്തില്‍ `തിരുവല്ല സംഗമം' ന്യൂയോര്‍ക്കിലെ ഗ്ലെന്‍ഓക്‌സിലേ `തിരുവല്ലാ നഗറില്‍' (25710 യൂണിയന്‍ ടേണ്‍ പൈക്ക്‌) വച്ച്‌ നവംബര്‍ 12 ശനിയാഴ്‌ച വൈകുന്നേരം 5.30 നു വമ്പിച്ച തോതില്‍ നടത്തുവാന്‍ പ്രസിഡന്റ്‌ തോമസ്‌ ടി ഉമ്മന്റെ അധ്യക്ഷതയില്‍ കൂടിയ കമ്മറ്റിയോഗം തീരുമാനിച്ചു.
വിവിധ കലാപരിപാടികള്‍, പൊതുസമ്മേളനം, തുടര്‍ന്ന്‌ ഡിന്നറും ഉണ്ടായിരിക്കും. മധ്യ കേരളത്തിന്റെ തിലകക്കുറി യായ തിരുവല്ലയില്‍ നിന്നുമുള്ള എല്ലാ പ്രവാസികളെയും ഈ കുടുംബ സംഗമത്തിലേക്കു ക്ഷണിക്കുന്നു. പ്രവേശനത്തിന്‌ പാസ്‌ ഉണ്ടായിരിക്കും.

സംഗമത്തിനുള്ള പാസ്‌ വിതരണം, പ്രസിഡന്റ്‌ തോമസ്‌ ടി ഉമ്മന്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ വര്‍ഗീസ്‌ കെ രാജന്‌ നല്‍കിക്കൊണ്ട്‌ ഉത്‌ഘാടനം ചെയ്‌തു.

മുന്‍ പ്രസിഡന്റുമാരായ എബ്രഹാം വര്‍ഗീസ്‌, ജേക്കബ്‌ എബ്രഹാം, വര്‍ഗീസ കെ രാജന്‍, പ്രസിഡന്റ്‌ തോമസ്‌ ടി ഉമ്മന്‍, സെക്രട്ടറി മാത്യു വര്‍ഗീസ്‌, കുഞ്ഞു മാലിയില്‍, സക്കറിയ കരുവേലി, ടി വി തോമസ്‌, തിരുവല്ല ബേബി, എബ്രഹാം കുരുവിള, സജി എബ്രഹാം, വര്‍ഗീസ്‌ വളഞ്ഞവട്ടം, ജോണ്‍ ജേക്കബ്‌, ജേക്കബ്‌ കോശി എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ തോമസ്‌ ടി ഉമ്മന്‍ (പ്രസിഡന്റ്‌) 631.543.8530; മാത്യു വര്‍ഗീസ്‌ (സെക്രട്ടറി) 631.368.2037; സക്കറിയ കരുവേലില്‍ (വൈസ്‌ പ്രസിഡന്റ്‌) 516.358.7129; കുഞ്ഞു മാലിയില്‍ (ട്രെഷരാര്‍) 516.877.8052; ഫിലിപ്പ്‌ മഠത്തില്‍ (ജോ. സെക്രട്ടറി) 917.459.7819; ടി വി തോമസ്‌ (ജോ. ട്രെഷരാര്‍)718.470.1974
എന്നിവരുമായി ബന്ധപ്പെടുക.
തിരുവല്ലാ സംഗമം ന്യൂയോര്‍ക്കില്‍ നവംബര്‍ 12-ന്‌ നടത്തപ്പെടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക