Image

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അസാധാരണത്വം നിറഞ്ഞ സ്‌ത്രീകള്‍ (ജി. പുത്തന്‍കുരിശ്‌)

Published on 09 December, 2013
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അസാധാരണത്വം നിറഞ്ഞ സ്‌ത്രീകള്‍ (ജി. പുത്തന്‍കുരിശ്‌)
കല, കായികരംഗം, വ്യാപാരം, വ്യവസായം, സാംസ്‌ക്കാരികം ഇങ്ങനെ ഏതുമേഖലകളിലും ഇന്ന്‌ നാം നോക്കുമ്പോള്‍ സ്‌ത്രീകള്‍ അത്‌ഭുതകരമായ നേട്ടങ്ങള്‍ നേതൃത്വ നിരകളില്‍ കൈവരിച്ചിരിക്കുന്നതായി കാണാന്‍ കഴിയും. നേതൃത്വ നിരകളില്‍ എത്തുന്നതിന്‌ സ്‌ത്രീകള്‍ക്ക്‌ വേണ്ടത്ര കഴിവുകള്‍ ഉണ്ടെങ്കിലും രാഷ്‌ട്രീയവും, സാമ്പത്തികവും, സാമൂഹികവുമായ പരിമിധികളും തടസ്സങ്ങളും എന്നും അവരെ അതില്‍ നിന്നെല്ലാം പിന്‍തിരിപ്പിച്ചു. എന്നാല്‍ ഇന്ന്‌ ആ പ്രവണതക്ക്‌ മാറ്റം വന്നുതുടങ്ങുകയും നാടകീയമാം വിധം വളരെ സ്‌ത്രീകള്‍ ഔദ്യോഗിക രംഗങ്ങളില്‍ നേതൃത്വ സ്ഥാനങ്ങളിലേക്ക്‌ രംഗപ്രവേശം ചെയ്യാന്‍ തുടങ്ങിയിരിക്കുകയുമാണ്‌. വളരെ നാളത്തെ പഠനങ്ങള്‍ക്കു ശേഷം എങ്ങനെ ശക്‌തമായ നേതൃത്വങ്ങളെ വാര്‍ത്തെടുക്കാം എന്നതിന്റെ ഭാഗമായി മാനേജ്‌മെന്റ ഗുരുക്കള്‍ കണ്ടെത്തിയ സത്യം കൂടുതല്‍ അവസരങ്ങള്‍ കഴിവുള്ള സ്‌ത്രീകള്‍ക്ക്‌ നല്‍കുക എന്നതാണ്‌.

സ്‌ത്രീകളുടെ കൂട്ടത്തില്‍ ജീവിതത്തില്‍ അസാധാരണ വിജയം കൈവരിച്ചവരില്‍ ഒരാളാണ്‌ സാങ്ങ്‌ സിന്‍ എന്ന ചൈനാക്കാരി വനിത. ബീജിങ്ങലെ ഒരു ഫാക്‌ടറിയിലെ അസംബ്ലി ലൈനില്‍ അറിയപ്പെടാത്ത തൊഴിലാളികളുടെ കൂട്ടത്തില്‍ നിന്നും പടിപടിയായി ഉയര്‍ന്ന്‌ റിയല്‍ എസ്‌റ്റേറ്റ്‌ ബിസിന്‌സില്‍ ഡോണാള്‍ഡ്‌ ട്രംബിനേക്കാളും ഉയങ്ങളില്‍ സാമ്പത്തികമായി എത്തിചേരാന്‍ കഴിഞ്ഞ ഇവര്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അസാധാരണത്വം നിറഞ്ഞ സ്‌ത്രീകളില്‍ ഒരാളാണ്‌. സോഹോ ചൈന എന്ന അവരുടെ കമ്പനി കഴിഞ്ഞ രണ്ടു ദശാബ്‌ദമായിട്ട്‌ അക്ഷരാര്‍ഥത്തില്‍ ബീജീംഗിലേയും ഷാങ്ങായിലേയും ഭൂദ്യശ്യത്തെ മാറ്റി വരച്ചു. അവരുടെ കുടുംബത്തിന്റെ ആകെ സ്വത്തിന്റെ മൂല്യം മൂന്ന്‌ ദശാംശം ആറ്‌ ബില്ലിയണ്‍ എന്നാണ്‌ ഫോര്‍ബ്‌സ്‌ മാഗസീന്‍ കണക്കാക്കിയിരിക്കുന്നത്‌. അവരുടെ വളര്‍ച്ചയുടെ മറ്റൊരു തലമാണ്‌, ജനറല്‍ മോട്ടേഴ്‌സിന്റെ ന്യൂയോര്‍ക്കിലെ മാമൂല്‍പ്രതിരുപമായ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ നാല്‌പത്‌ ശതമാനം സ്വന്തമാക്കിയപ്പോള്‍ കാണാന്‍ കഴിഞ്ഞത്‌.

ഇന്ത്യയിലെ ചെന്നയില്‍ ജനിച്ച്‌ കല്‍ക്കട്ടയിലെ ഇന്ത്യന്‍ ഇനിസ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റില്‍ നിന്നും എം.ബി. എ കരസ്‌ഥമാക്കിയതിനു ശേഷം യെയില്‍ യുണിവേഴ്‌സിറ്റിയില്‍ നിന്നും ആയിരത്തി തൊള്ളായിരത്തി എണ്‍പതില്‍ മറ്റൊരു എം. ബി. എ കരസ്‌ഥമാക്കി തൊഴിലാരംഭിച്ച വ്യക്‌തിയാണ്‌ പെപ്പ്‌സിയുടെ ചീഫ്‌ ഇഗ്‌സെക്‌യൂറ്റിവായ ഇന്ദിരാ നൂയി. ബോസ്‌റ്റണിലെ മോട്ടോറോലാ കമ്പനിയില്‍ ഒരു കണ്‍സല്‍റ്റണ്ടായി ജോലി തുടങ്ങി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലില്‍ പെപ്പ്‌സി കമ്പനിയില്‍ സീനിയര്‍ വൈസ്‌ പ്രസിഡണ്ടായി ജോലി ആരംഭിച്ച്‌ ഒക്‌ടോബറില്‍ അവര്‍ ആ കമ്പനിയുടെ ചീഫ്‌ ഇഗ്‌സെക്‌യൂറ്റിവ്‌ ഓഫിസറായി ഉയര്‍ത്തപ്പെട്ടു. ഇവരുടെ നേതൃത്വത്തില്‍ ഇന്ത്യയിലും ചൈനയിലും റഷ്യയിലു വളരെ വിപുലമായ മുതല്‍ മുടക്കാണ്‌ രണ്ടായിരത്തി പതിനൊന്നില്‍ നടത്തിയത്‌. റഷ്യയിലെ പ്രശസ്‌തമായ വിം ബില്‍ ഡാന്‍ എന്ന യോഗര്‍ട്ട്‌ കമ്പനി നാല്‌ ദശാംശം രണ്ട്‌ ബില്ലിയണ്‍ ഡോളറിന്‌ വിലയ്‌ക്ക്‌ വാങ്ങി കിഴക്കന്‍ യൂറോപ്പിലേക്ക്‌ ഇവര്‍ രംഗ പ്രവേശം ചെയ്‌തു. ന്യൂട്രീഷ്യന്‍ മാര്‍ക്കറ്റിന്റെ ഗതിവിഗതികളെ തിരിച്ചറിഞ്ഞ്‌ മുതല്‍ മുടക്ക്‌ നടത്താന്‍ തക്കവണ്ണം ദീര്‍ഘ വീഷണമുള്ള ഈ വനിത ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അസാധാരണത്വം നിറഞ്ഞ മറ്റൊരു സ്‌ത്രീയാണ്‌.

പുരുഷന്മാരെപ്പോലെ സ്‌ത്രീകളും വിദ്യാഭ്യാസത്തിലും ബുദ്ധിയിലും, ആത്‌മവിശ്വാസത്തിലും തുല്യയത പുലര്‍ത്താറുണ്ടങ്കിലും വളരെ ചുരുക്കം പേരെ ഉന്നതമായ സ്ഥാനങ്ങള്‍ അലങ്കരിക്കുകയും വിജയം വരിക്കുകയും ചെയ്യാറുള്ളു. പലരും വിചാരിക്കുന്നത്‌ കഠിനാദ്ധ്വാനം സമയത്ത്‌ അതിന്റെ ഫലം നല്‍കുമെന്നാണ്‍്‌. എന്നാല്‍ അത്‌ എല്ലായിപ്പോഴും ശരിയാരിക്കണമെന്നില്ല. മക്‌ന്‍സി ഗ്ലോബല്‍ മനേജ്‌മെന്റിന്റെ പഠനപ്രകാരം ചില സന്ദര്‍ഭങ്ങളില്‍ നിശബ്‌ദരായിരിക്കാതെ ഉടമസ്ഥാവകാശം ഏറ്റെടുത്തുകൊണ്ട്‌ വ്യാപാരങ്ങളില്‍ ഇടപെടുമ്പോള്‍ മറ്റുള്ളവര്‍ കഴിവുകളെ തിരിച്ചറിയുകയും അത്‌ വളര്‍ച്ചയുടെ പന്ഥാവിലേക്ക്‌ നയിക്കുകയും ചെയ്യുമെന്നാണ്‌. നേതൃത്വ സ്ഥാനങ്ങളിലേക്ക്‌ ഉയരാന്‍ ആഗ്രഹിക്കുന്നവര്‍ അവരവരുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തുകൊണ്ടാണ്‌ അത്‌ നിര്‍വ്വഹിക്കേണ്ടതെന്നാണ്‌ മേരി മാ എന്ന സാമ്പത്തിക വിദഗ്‌ദയുടെ അഭിപ്രായം. സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ സാഹസികമായ നിലപാടുകള്‍ എടുക്കാനും ഇവര്‍ ഒരുക്കമുള്ളവരായിരിക്കണം. ആപച്ഛങ്ക കൂടാതെ വ്യാപാരങ്ങള്‍ ചെയ്യാന്‍ തയാറാവുന്നവര്‍ അവരുടെ ഉദ്യമങ്ങളില്‍ വിജയം വരിക്കുക മാത്രമല്ല അവരുട ജീവിതത്തിന്റെ ആകെ തുക സന്തോഷവും ഉള്‍ച്ചേര്‍ന്നതായിരിക്കുമെന്നാണ്‌ പ്രശസ്‌ത സയിക്കോളജിസ്‌റ്റ്‌ ഡാനിയേല്‍ ഗില്‍ബര്‍ട്ട്‌ അവകാശപ്പെടുന്നത്‌.എന്തായാലും കൂടുതല്‍ സ്‌ത്രീകള്‍ നേതൃത്വ നിരകളില്‍ വരുന്നുയെന്നത്‌ ലോകത്തിലുള്ള സ്‌ത്രീകളുടെ മനോഭാവത്തിന്‌ മാറ്റം വരുത്തുമെന്നതിന്‌ സംശയമില്ല.

ഒരു നേതാവെന്ന നിലയില്‍ നിങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്‌ മറ്റുള്ളവര്‍ എന്തു ചെയ്യണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌ നിങ്ങള്‍ ചെയ്യുകയെന്നതും മാതൃകയായിരിക്കുകയെന്നതും. (ഹിമന്‌ഷു ഭാട്ടിയ, സി. ഇ. ഒ., റോസ്‌ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍)
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അസാധാരണത്വം നിറഞ്ഞ സ്‌ത്രീകള്‍ (ജി. പുത്തന്‍കുരിശ്‌)ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അസാധാരണത്വം നിറഞ്ഞ സ്‌ത്രീകള്‍ (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
Tom Oomman 2023-03-09 15:48:05
Let this be an inspiration to the younger generation of the women all over the world! You may consider translating this into English. Cheers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക