Image

യു.എസ് കോണ്‍ഗ്രസിലെ പ്രമേയത്തെച്ചൊല്ലി മോഡി അനുകൂലികളും എതിരാളികളും തമ്മില്‍ വാക്‌പോര്

Published on 11 December, 2013
യു.എസ് കോണ്‍ഗ്രസിലെ പ്രമേയത്തെച്ചൊല്ലി മോഡി  അനുകൂലികളും എതിരാളികളും തമ്മില്‍ വാക്‌പോര്
വാഷിംഗ്ടണ്‍ ഡി.സി: ഹൗസ് റെസല്യൂഷന്‍ 417-നെച്ചൊല്ലി യു.എസിലെ ഇന്ത്യന്‍ സമൂഹം രണ്ടുതട്ടില്‍. മോഡിയെ അനുകൂലിക്കുന്ന ഹിന്ദുത്വ സംഘടനകള്‍ അതിനെതിരേ ശക്തമായി രംഗത്തുവന്നപ്പോള്‍ മുസ്ലീം-സെക്കുലര്‍ സംഘടനകള്‍ അതിനനുകൂലമായും രംഗത്ത്.

29 കോണ്‍ഗ്രസംഗങ്ങള്‍ ഇതേവരെ പിന്തുണ പ്രഖ്യാപിച്ച പ്രമേയം അവതരിപ്പിച്ചത് പെന്‍സില്‍വേനിയയില്‍ നിന്നുള്ള റിപ്പബ്ലിക് അംഗം ജോസഫ് പിറ്റ്‌സ് ആണ്. ഡമോക്രാറ്റുകളായ കിത്ത് എല്ലിസണ്‍, ജോണ്‍ കോണിയേഴ്‌സ് തുടങ്ങിയവര്‍ അനുകൂലിക്കുന്നു.

ബില്‍ ഇന്ത്യയേയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയേയും ആക്ഷേപിക്കുന്നതും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതുമാണെന്നും ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ (എച്ച്.എ.ഫ്), യു.എസ് ഇന്ത്യ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി തുടങ്ങിയവ ആക്ഷേപിച്ചു. പൊതു തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ള പ്രമേയമാണിത്. ഇത് പാസാകാന്‍ സാധ്യതയൊന്നുമില്ലെങ്കിലും ജനശ്രദ്ധയാകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നവര്‍ പറഞ്ഞു.

നവംബര്‍ 18-ന് ബില്‍ അവതരിപ്പിക്കുന്നതിന് ഒരാഴ്ച മുമ്പ് ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ (IAMC) ഡി.സിയില്‍ ഒരു ലോബിയിംഗ് സ്ഥാപനത്തിന്റെ സേവനം ഏര്‍പ്പെടുത്തിയെന്ന് എച്ച്.എ.എഫ് (HAF) ആക്ഷേപിച്ചു. ഫിഡലിസ് എന്ന ലോബിയിംഗ് സ്ഥാപനവും കോ-അലിഷന്‍ എഗന്‍സ്റ്റ് ജനോസൈഡും (CAG) കോണ്‍ഗ്രസംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും അവര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ കോണ്‍ഗ്രസംഗങ്ങളെ ഉദ്ബുദ്ധരാക്കാന്‍ ഒരു വ്യക്തിയെ മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഐ.എ.എം.സി പ്രസിഡന്റ് അഹസാന്‍ ഖാന്‍ പറഞ്ഞു. നേരേമറിച്ച് എച്ച്.എ.എഫിന് ഒരു പൂര്‍ണ്ണ സമയ ഉദ്യോഗസ്ഥനുണ്ട്.. അദ്ദേഹം കോണ്‍ഗ്രസംഗങ്ങളെ സ്ഥിരമായി കാണുന്നു. ന്യൂനപക്ഷ വിഷയങ്ങള്‍, മതസ്വാതന്ത്ര്യം എന്നിവയെപ്പറ്റി കോണ്‍ഗ്രസംഗങ്ങളെ ബോധവത്കരിക്കാനാണ് ലോബിയിംഗ് ഏര്‍പ്പെടുത്തീയതെന്നു ഖാന്‍ പറഞ്ഞു. അതില്‍ നിയമവിരുദ്ധമായോ ആക്ഷേപകരമായോ ഒന്നുമില്ല.

ഐ.എ.എം.സിക്ക് തുടക്കമിട്ടത് താനാണെങ്കിലും ഇപ്പോള്‍ തനിക്ക് അതുമായി ബന്ധമില്ലെന്ന് കോ- അലിഗേഷന്‍ എഗസസ്റ്റ് ജനോസൈഡ് (സി.എ.ജി) ചെയര്‍ ഡോ. ഷെയ്ഖ് ഉബൈദ് പറയുന്നു. ഇപ്പോള്‍ ഇന്റര്‍ഫെയ്ത്ത് കാര്യങ്ങളിലാണ് താന്‍ ശ്രദ്ധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടേറെ സംഘടനകള്‍ ചേര്‍ന്നതാണ് സി.എ.ജി ഹിന്ദുത്വത്തിനെതിരായ തങ്ങളുടെ നിലപാട് തന്നെയാണ് ആംനസ്റ്റിം ഇന്റര്‍നാഷണല്‍ പോലെയുള്ള സംഘടനകള്‍ക്കും- അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കോടതി സംവിധാനത്തിനു പുറത്ത് പ്രത്യേക കോടതികള്‍ ന്യൂനപക്ഷത്തിനായി വേണമെന്ന് ഹൗസ് റെസല്യൂഷന്‍ ആവശ്യപ്പെടുന്നുണ്ടെന്ന് എച്ച്.എ.ഫ് ആരോപിച്ചു. അതുപോലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ ബഹിഷ്‌കരിക്കണമെന്നും പ്രമേയം വ്യംഗ്യമായി പറയുന്നു.

ഇന്ത്യയ്‌ക്കെതിരേ പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്കാര്‍ തന്നെ ഒരു ലോബിയിംഗ് സ്ഥാപനത്തെ ഏര്‍പ്പെടുത്തുന്നത് ഖേദകരമാണെന്ന് എച്ച്.എ.എഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയ് കന്‍സാര പറഞ്ഞു. രണ്ടുവര്‍ഷത്തിനുള്ളില്‍ നടന്ന 80 ശതമാനം ആക്രമണവും നടത്തിയത് ഇന്ത്യന്‍ മുജാഹിദ്ദീനാണ്. ബാക്കി മാവോയിസ്റ്റുകളും. ഇതു വിസ്മരിച്ച് ഹൈന്ദവര്‍ ആക്രമണം നടത്തുന്നുവെന്നാണ് പ്രമേയം സൂചിപ്പിക്കുന്നതെന്ന് എച്ച്.എ.എഫ് ആരോപിച്ചു.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. അമേരിക്ക കേന്ദ്രമായ മിഷനറി സംഘടനകള്‍ നടത്തുന്ന അനിയന്ത്രിതമായ മതംമാറ്റം മൂലം സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതു കാണാതെ മതംമാറ്റ നിരോധന നിയമം പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. മോഡിക്കെതിരായ ആരോപണത്തെയെല്ലാം സുപ്രീംകോടതി നിയോഗിച്ച സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം തള്ളിക്കളഞ്ഞ കാര്യവും എച്ച്.എ.എഫ് ചൂണ്ടിക്കാട്ടി.

പ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ എച്ച്.എ.എഫിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളെ കാണുകയും സ്ഥിതിഗതികള്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. 130 ഹിന്ദു സംഘടനകള്‍ പ്രമേയത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്. യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റെലിജ്യന്‍സിന്റെ (യു.എസ്.സി.ഐ.ആര്‍.എഫ്) വാച്ച് ലിസ്റ്റില്‍ ഇന്ത്യയെ നിലനിര്‍ത്താനും ഇത്തരം പ്രമേയം സഹായകമാകുമെന്ന് എച്ച്.എ.എഫ് കരുതുന്നു.

എന്നാല്‍ ഇന്ത്യയേയും ഹിന്ദുമതത്തേയും പുകഴ്ത്താനാണ് പ്രമേയമെന്ന് എതിര്‍വിഭാഗം പറയുന്നു. ഹിന്ദുമതത്തിന്റെ സഹിഷ്ണത എടുത്തു പറയുന്ന പ്രമേയം ചെറിയൊരു വിഭാഗം ഇപ്പോള്‍ അസഹിഷ്ണത കാട്ടുന്ന കാര്യവും ചൂണ്ടിക്കാട്ടുന്നുണ്ടെന്നു മാത്രം.

തങ്ങള്‍ക്കെതിരേ എച്ച്.എ.എഫ് അപവാദപ്രചാരണം നടത്തുകയാണെന്ന് സി.എ.ജി ആരോപിച്ചു. ഇന്ത്യയിലെ ഹൈന്ദവ തീവ്രവാദ സംഘടനകളുടെ ഭാഗമായാണ് എച്ച്.എ.എഫും മറ്റും പ്രവര്‍ത്തിക്കുന്നത്.

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തെ എതിര്‍ക്കുന്നത് എന്തെങ്കിലും ഒളിച്ചുവെയ്ക്കാനാണെന്ന് സി.എ.ജി വക്താവ് അലക്‌സ് കോശി വിളനിലം പറഞ്ഞു. എല്ലായിടത്തും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് തങ്ങളുടെ നിലപാട്. ഹൈന്ദവര്‍ ആദര്‍ശങ്ങള്‍ പിന്തുടരുന്നുവെന്നു പറയുമ്പോള്‍ തന്നെ ഹിന്ദുത്വം എന്ന സൂപ്രമസിസ്റ്റ് തത്വമാണ് പ്രമേയത്തെ എതിര്‍ക്കുന്നവര്‍ പിന്തുടരുന്നതെന്ന് അലക്‌സ് കോശി പറഞ്ഞു.

എന്നാല്‍ സി.എ.ജിയിലെ ചിലര്‍ മാര്‍ക്‌സിസ്റ്റുകളും, സയോണിസത്തെ എതിര്‍ക്കുന്നവരും താലിബാനെ പിന്തുണയ്ക്കുന്നവരുമാണെന്നും എച്ച്.എ.എഫ് ആക്ഷേപിക്കുന്നു.

(പ്രമേയത്തിന്റെ സംക്ഷിപ്തരൂപം താഴെ).

The resolution says it recognizes the suffering of Indian citizens who have been victims of religious violence.

It calls for religious freedom and related human rights to be included in the United States-India Strategic Dialogue and for such issues to be raised directly with federal and state Indian government officials.

It noted that contrary to the tolerant and pluralistic traditions of the Hindu faith, strands of the Hindu nationalist movement have advanced a divisive and violent agenda that has harmed the social fabric of India.

Other points

Declares that the House of Representatives shares the opinion of the Department of State and the US Commission on International Religious Freedom that the Gujarat government has not adequately pursued justice for the victims of religious violence in 2002 and expresses concern regarding reports about the complicity of local officials.

Commends the US government for exercising its authority in 2005 under the International Religious Freedom Act of 1998 to deny a US visa to Narendra Modi on the grounds of religious freedom violations, and encourages it to review the applications of any individuals implicated in such violations under the same standard.

Commends the role of India's National Human Rights Commission and the Indian Supreme Court, which has led to some convictions in Gujarat riot cases and the arrest of high-level leaders in the Gujarat administration.

Calls on India to: (1) increase training on human rights and religious freedom standards and practices for police and the judiciary; and (2) empower the National Commission on Minorities with enforcement mechanisms.

Calls on Gujarat and other Indian states with anti-conversion laws to repeal such legislation and ensure freedom to practice, propagate, and profess religion as enshrined in the Indian constitution.

Encourages the establishment of an impartial body of interfaith religious leaders, human rights advocates, legal experts, and government officials to discuss and recommend actions to promote religious tolerance and understanding.

Urges all political parties and religious organizations to publicly oppose the exploitation of religious differences and denounce harassment and violence against religious minorities.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക