Image

പിതൃ സ്‌നേഹം ( കവിത-ഫാ. ഷേബാലി )

ഫാ. ഷേബാലി Published on 21 December, 2013
പിതൃ സ്‌നേഹം ( കവിത-ഫാ. ഷേബാലി )

പാപത്തിന്റെ നിലയില്ലാക്കയത്തില്‍
താണുതുടങ്ങിയ മനുഷ്യനെ നോക്കി
സമസ്ത ലോകവും സൃഷ്ടിച്ച
ദൈവം പറഞ്ഞു..
ഇതാ! ഞാന്‍ വരുന്നു...

പിന്നെയൊട്ടും കാക്കാതെ
ചെങ്കോലും കിരീടവും ഊരി മാറ്റി
സിഹാസനം വിട്ടിറങ്ങിയവന്‍ തിടുക്കത്തില്‍
മറിയത്തോടുദരവും കടം ചോദിച്ച്
ബേത്‌ലഹേമിലെ കാലിത്തൊഴുത്തില്‍
താണിറങ്ങി വന്നവന്‍

ഭയപ്പാടു വേണ്ട മകനെ.. 
ഇതാ ഞാനെത്തി, നീട്ടുക കൈകളെനിക്കു നീ
വിരിച്ചവന്‍ കാല്‍വരിയില്‍ ഇരുകൈകളും 
നീട്ടുവാനിനി കരങ്ങള്‍ 
ബാക്കി വയ്ക്കാതെ!!

വീണ്ടെടുപ്പിന്‍ വിലയറിഞ്ഞ
മനുഷ്യന്‍ പറഞ്ഞു, അറിഞ്ഞില്ല ഞാന്‍
നീയെന്റെ പിതാവാണെന്നൊരിക്കലും!!

വീണ്ടെടുപ്പിന്റെ വിലയറിയാത്ത
കച്ചവടക്കണ്ണുള്ളവര്‍ 
കടലാസിന്‍ നക്ഷത്രങ്ങള്‍ തീര്‍ത്തു  പറഞ്ഞു
ഹാപ്പി ക്രിസ്തുമസ്!!

പിതൃ സ്‌നേഹം ( കവിത-ഫാ. ഷേബാലി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക