ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനോദ്‌ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു
fomaa
10-Feb-2014
ജോസ് കാടാപ്പുറം
fomaa
10-Feb-2014
ജോസ് കാടാപ്പുറം

തിരുവനന്തപുരം: ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്റെ പ്രവര്‍ത്തനോദ്‌ഘാടനം
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ജനുവരി
പതിനഞ്ചാം തീയതി നിര്‍വഹിച്ചു. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യുവിന്റെ
അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍,
പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ്, തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ പി. വിജയന്‍
ഐ.പി.എസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഫോമയെ പ്രതിനിധീകരിച്ച് പ്രസിഡന്റ്
ജോര്‍ജ് മാത്യുവും കുടുംബവും, ഫ്‌ളോറിഡ റീജിയന്‍ ആര്‍.വി.പി സേവി മാത്യു, ട്രഷറര്‍
എം.ജി മാത്യു, ഫോമാ യൂത്ത് ലീഡര്‍ മിസ് ഷെറിന്‍ ആന്‍ തോമസും കുടുംബവും, ഫോമയുടെ
കേരളാ കോര്‍ഡിനേറ്റര്‍ സുനു എം.എ എന്നിവരും സന്നിഹിതരായിരുന്നു.
മൂടുമറക്കാതെ ഫോമാ എന്ന വലിയ പ്രസ്ഥാനത്തിലൂടെ അമേരിക്കന്‍ പ്രവാസി മലയാളികള്‍ ലോകത്തെമ്പാടും ചെയ്യുന്ന സേവനങ്ങള്‍ക്കും, പ്രത്യേകിച്ച് കേരളത്തിനു നല്‍കുന്ന എല്ലാ പ്രചോദനങ്ങള്‍ക്കും സഹായങ്ങള്‍ക്കും വളരെയധികം ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഉദ്‌ഘാടന പ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എടുത്തുപറഞ്ഞു.
ഫോമയുടെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ എല്ലാ രാജ്യത്തുമുള്ള മലയാളി സംഘടനകള്‍ക്ക് മാതൃകയാകട്ടെ എന്ന് മന്ത്രി അനില്‍കുമാര്‍ പറഞ്ഞു. തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഫോമയുടെ പ്രവര്‍ത്തന ഓഫീസ് ഉദ്‌ഘാടനം ചെയ്യുവാന്‍ സാധിച്ചത് ഒരു വലിയ ഭാഗ്യമായിരുന്നുവെന്ന് സണ്ണി ജോസഫ് എം.എല്‍.എ അഭിപ്രായപ്പെട്ടു. പുതിയ പുതിയ ആശയങ്ങളിലൂടെ കേരളത്തിലേയും അമേരിക്കയിലേയും മലയാളി യുവതീ-യുവാക്കളുടെ ഹരമായി പ്രവര്‍ത്തിക്കുന്ന ഫോമയെ പോലീസ് കമ്മീഷണര്‍ പി.വിജയന്‍ ഐ.പി.എസ് മുക്തകണ്‌ഠം പ്രശംസിച്ചു.
കേരളാ ഗവണ്‍മെന്റും മാധ്യമ പ്രവര്‍ത്തകരും ബിസിനസ് മേഖലയിലുള്ള വ്യക്തികളും ഫോമയ്‌ക്ക് നല്‍കുന്ന എല്ലാവിധ സഹായ സഹകരണങ്ങള്‍ക്കും നന്ദിയുണ്ടെന്ന് ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു പറഞ്ഞു. മാധ്യമങ്ങളെ പ്രതിനിധീകരിച്ച് ഏഷ്യാനെറ്റ് ടീം സന്നിഹിതരായിരുന്നു.
പ്രസിഡന്റ് കണ്‍വന്‍ഷനിലേക്ക് എല്ലാവരേയും ക്ഷണിക്കുകയും കണ്‍വന്‍ഷന്റെ വിജയത്തിന് എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments