Image

ഓര്‍മ തിരി തെളിയുമ്പോള്‍!! (ചെറുകഥ: സോയ നായര്‍)

Published on 02 May, 2014
ഓര്‍മ തിരി തെളിയുമ്പോള്‍!! (ചെറുകഥ: സോയ നായര്‍)
അവിചാരിതമായ്‌ ഇന്നു ഞാന്‍ അവളെ കണ്ടു മുട്ടി..നീണ്ട 20 വര്‍ഷങ്ങള്‍ക്കു ശേഷം...വേലൂര്‍ക്കാവിലെ പൂരം കാണാന്‍ മകളെയും കൊണ്ടു പൊയതാണു..അവിടെ എത്തിയപ്പൊള്‍ മകള്‍ക്കു ഒരേ നിര്‍ബന്ധം , കുപ്പിവള വാങ്ങണം ന്നു പറഞ്ഞ്‌...കൊചുകുട്ടികള്‍ അവരുടെ ആഗ്രഹം അച്ചനമ്മമാരൊട്‌ അല്ലാതെ ആരോടു പറയാന്‍?? തിക്കിലും തിരക്കിലും ഉന്തി തള്ളി വളക്കടകള്‍ക്കു മുന്നില്‍ എത്തിയപ്പോള്‍ എന്റെ കാലുകള്‍ മുന്നൊട്ട്‌ ചുവടു വെയ്‌ക്കാനാകതെ പെട്ടെന്നു നിന്നു പോയി... 20 വര്‍ഷങ്ങള്‍ക്കു മുന്‍പേ എന്റെ ഹൃദയസ്‌പന്ദനങ്ങളില്‍ ചിലമ്പിന്‍ മണിനാദം പോലെ മുഴങ്ങി കേട്ട അവളുടെ ശബ്ദം...ചുറ്റും ഞാന്‍ കണ്ണോടിച്ചു... അതെ, ഞാന്‍ നില്‍ക്കുന്ന കടയുടെ തൊട്ടപ്പുറത്തു അവള്‍ ... അവള്‍ എന്നെ കാണാതിരിക്കാന്‍ വേണ്ടി അവളുടെ മിഴിയെത്താതൊരിടത്തേക്കു ഞാന്‍ മാറി നിന്നു..പത്താം ക്ലാസ്സില്‍ എന്റെ ഏറ്റവും അടുത്ത സുഹ്രുത്തു ആയിരുന്നവള്‍...കലപില വര്‍ത്തമാനം പറഞ്ഞു , മുത്തു പൊഴിക്കും പോലെ പുഞ്ചിരി നല്‍കി ഒരു കുളിര്‍ത്തെന്നലായ്‌ എന്റെ ഹൃദയം കീഴടക്കിയ സുന്ദരി...ആ വിടര്‍ന്ന മിഴികളും, റോസപ്പൂവിതള്‍ ചുണ്ടുകളും, തുടുത്ത കവിളുകളും അവള്‍ എന്റെ ദേവത ആയിരുന്നു... പക്ഷെ, ഇപ്പൊള്‍ ആ തുടിപ്പുകളും കരിവാളിച്ച മുഖവും വിടര്‍ന്ന മിഴികളും അവളിലെ വീട്ടമ്മയുടെ കഷ്ടതകള്‍ക്കുള്ളില്‍ പിടയുന്നുവൊ...അവള്‍ ആകെ ക്ഷീണിതയായി എങ്കിലും ആ സ്വരം അതിന്നും പഴയപോലെ... സ്‌കൂളിലെ അവസാന ദിവസം അവള്‍ എനിക്കു നല്‍കിയ മിഠായിയുടെ വര്‍ണ്ണകടലാസു ഇപ്പോലും ഞാന്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നു.. അവള്‍ അറിയാതെ അവള്‍ക്കു വേണ്ടി ഞാന്‍ കാത്തു വെച്ച പ്രണയവും
പൊതിഞ്ഞു....

അവള്‍ പോയി.... മിണ്ടാമായിരുന്നു...അല്ല മിണ്ടുമ്പോള്‍ അവള്‍ എന്നെ തിരിച്ചറിഞ്ഞില്ല എങ്കില്‍...
20 വര്‍ഷങ്ങള്‍ക്കു പിന്നിലെക്കു ഒരു ഓര്‍മ്മതിരി വെട്ടം കത്തിച്ചു അവള്‍ പോയപ്പോഴും അവന്‍ തിരയുകയായിരുന്നു മകള്‍ക്കുള്ള കുപ്പിവളകളും വളകിലുക്കി മറഞ്ഞു പോയ സുന്ദരിയെയും!!!!
ഓര്‍മ തിരി തെളിയുമ്പോള്‍!! (ചെറുകഥ: സോയ നായര്‍)
Join WhatsApp News
vaayanakkaaran 2014-05-02 19:47:10
സോയയുടെ തട്ടകം 'പോയ'മാണ്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക