Image

കസ്‌തൂര്‍ബാ നഗറിന്റെ കാവല്‍ക്കാര്‍ക്ക്‌ ഇത്‌ പുഞ്ചിരിയുടെ നിമിഷങ്ങള്‍

അനില്‍ പെണ്ണുക്കര Published on 08 July, 2014
കസ്‌തൂര്‍ബാ നഗറിന്റെ കാവല്‍ക്കാര്‍ക്ക്‌ ഇത്‌ പുഞ്ചിരിയുടെ നിമിഷങ്ങള്‍
ചിക്കാഗോ: ഇവര്‍ ഫൊക്കാനാ കണ്‍വന്‍ഷന്റെ വിജയത്തിനു പിന്നിലെ കാവല്‍ക്കാരാണ്‌. ഫൊക്കാനാ ഷിക്കാഗോ റീജിയണിലെ പ്രവര്‍ത്തകര്‍. ഒരു കണ്‍വന്‍ഷന്‍ ചരിത്ര സംഭവമാക്കിയതിനു പിന്നിലെ പ്രേരകശക്തി ഈ പുഞ്ചിരി തന്നെ. കളങ്കമില്ലാത്ത പുഞ്ചിരി. മറിയാമ്മ പിള്ള എന്ന മനുഷ്യസ്‌നേഹിക്കു പിന്നില്‍ അണിനിരന്നതിന്റെ കൃതാര്‍ത്ഥതയാകാം ഈ പുഞ്ചിരിയുടെ കാതല്‍.

1972 മുതല്‍ അമേരിക്കന്‍ മലയാളിയുടെ ഏത്‌ ആവശ്യങ്ങള്‍ക്കും സജീവമായി രംഗത്തുവന്ന ഒരു സ്‌ത്രീക്ക്‌ ലഭിച്ച ആദരവ്‌ കൂടിയാണ്‌ ഈ കണ്‍വന്‍ഷന്‍. ആദ്യകാലങ്ങളില്‍ അമേരിക്കയിലെത്തുന്നവരുടെ അത്താണിയായിരുന്നു മറിയാമ്മ പിള്ള. മറിയാമ്മചേച്ചിയുടെ സഹായം ലഭിക്കാത്ത മലയാളികള്‍ കഴിഞ്ഞ തലമുറയില്‍ ഉണ്ടോ എന്ന്‌ സംശയം.

ഡോ. അനിരുദ്ധന്‍, ഡോ. റോയ്‌ തോമസ്‌ തുടങ്ങിയവരുടെ മാനസീക പിന്തുണകൂടിയായപ്പോള്‍ തലമുറകളുടെ ഒത്തുചേരല്‍കൂടിയായി ചിക്കാഗോ റീജിയന്‍ ഫൊക്കാനാ കണ്‍വന്‍ഷന്‍. ക്‌നാനായ സമുദായാംഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായിട്ടുകൂടി ആശങ്കകള്‍ക്കിടമില്ലാതെ ഒത്തൊരുമയോടെ ഈ മലയാളി മാമാങ്കത്തിന്‌ എത്താന്‍ ചിക്കാഗോ മലയാളികള്‍ കാട്ടിയ സ്‌നേഹത്തിന്റെ മറുപടിയാണ്‌ ഈ നിറഞ്ഞ ചിരി.
കസ്‌തൂര്‍ബാ നഗറിന്റെ കാവല്‍ക്കാര്‍ക്ക്‌ ഇത്‌ പുഞ്ചിരിയുടെ നിമിഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക