Image

മാറുന്ന ദേശീയതയും ബദല്‍ രാഷ്ട്രീയ സംവിധാനവും (അനിലാല്‍ ശ്രീനിവാസന്‍ ഫൊക്കാന സാഹിത്യ സമ്മേളനത്തില്‍ അവതരിപ്പിച്ചത്‌)

Published on 13 July, 2014
മാറുന്ന ദേശീയതയും ബദല്‍ രാഷ്ട്രീയ സംവിധാനവും (അനിലാല്‍ ശ്രീനിവാസന്‍ ഫൊക്കാന സാഹിത്യ സമ്മേളനത്തില്‍ അവതരിപ്പിച്ചത്‌)
ദേശീയത

തെക്കന്‍ തിരുവിതാംകൂറില്‍ 'പദ്‌മനാഭന്റെ പ്രജ' എന്നൊരു പ്രയോഗമുണ്ട്‌. 'ഓ നമ്മള്‌ പപ്പനാഭന്റെ വെറും പ്രജയല്ലേ' എന്ന്‌ പറയുന്നതിന്‌ പിന്നിലെ വ്യംഗാര്‍ത്ഥം എന്താണ്‌ ? പദ്‌മനാഭനെന്നാല്‍ പദ്‌മം നാഭിയില്‍ ഉള്ളവന്‍ അതായതു വിഷ്‌ണു. തിരുവനന്തപുരത്തെ പ്രസിദ്ധമായ ക്ഷേത്രതെയാണ്‌ മുകളില്‍ സൂചിപ്പിച്ചത്‌. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പദ്‌മനാഭ ദാസ്സന്മാരായാണല്ലോ നടത്തിയിരുന്നത്‌. രാജ്യാധികാരം രാജാവിനും ഭരിക്കപ്പെടുന്നവന്‌, അതായതു പ്രജക്കു അധികാരത്തില്‍ പങ്കില്ലാതതുമായ ഒരു വ്യവസ്ഥയില്‍ 'ദേശീയത' എന്ന വൈകാരിക ബോധം ഉണ്ടാവുന്നില്ല.

അവന്‍ വെറും പ്രജയാകുന്നു. മതം, വംശം, ഭാഷ, സംസ്‌കാരം ഇവയിലേതെങ്കിലും ഒന്നോ പലതിന്റെയും സങ്കലനമോ ഒരു ജനതയെ അധികാരത്തില്‍ പങ്കാളികളാക്കിയതിനും അതുവഴി ദേശീയത എന്ന വികാരം അവിരില്‍ ഉണ്ടായതിനും തെളിവുകള്‍ ലോക ചരിത്രത്തില്‍ കാണാവുന്നതാണ്‌ ക്രിസ്‌തുമതവും ഇസ്ലാം മതവും തന്നെയാണ്‌ ഉചിതമായ ഉദാഹരണങ്ങള്‍.

എന്നാല്‍ ഒരു ഭൂപ്രദേശവും ഒരു ജനതയും , ഇത്തരം ഏതെങ്കിലും സ്വാധീനവും ഉണ്ടായതുകൊണ്ട്‌ മാത്രം അവര്‍ക്കിടയില്‍ ദേശീയതാ ബോധം ഉണ്ടാവണമെന്നില്ല. അതിനു സാഹചര്യം ഒരുക്കാനായി ചില 'ഉപകരണങ്ങള്‍ (instruments)' കൂടി ആവശ്യമുണ്ട്‌. ലോകചരിത്രത്തില്‍, യൂറോപ്പിലെ വികസിത രാജ്യങ്ങളായ ഇറ്റലിയിലും ജര്‍മനിയിലും മതസ്വാധീനത്താല്‍ ദേശീയത ഉണ്ടായെങ്കിലും അതിനു ഉപകരണങ്ങളായി വര്‍ത്തിച്ചത്‌ നവോത്ഥാന പ്രസ്ഥാനങ്ങളും വ്യാവസായിക വിപ്ലവവും ആയിരുന്നു. നമുക്കിത്‌ കൂടുതല്‍ മനസ്സിലാക്കാവുന്നത്‌ ഇന്ത്യയുടെ പശ്ചാത്തലത്തിലാണ്‌ . അധിനിവേശങ്ങളിലുടെ ഭാരതീയന്‌ മുന്നിലെത്തിയ ബ്രിട്ടിഷുകാരന്‍ ഒരു പൊതുശത്രുവാണ്‌ എന്ന ചിന്തയാണ്‌ അവനില്‍ ദേശീയത ഉണര്‌താന്‍ സ്വാധീനം ചെലുത്തിയത്‌.

അതിനു ഉപകരണങ്ങളായി വര്‌തിച്ചത്‌ അച്ചടി, റ്റെലെഗ്രഫ്‌, ഇംഗ്ലീഷ്‌ ഭാഷ, റെയില്‍വേ എന്നിവയായിരുന്നു. എന്നാല്‍ മുകളില പറഞ്ഞ ഒന്നും തന്നെ ഭാരതീയന്റെ നന്മക്കായി ചെയ്‌തതല്ല. ഇംഗ്ലീഷ്‌ ഭാഷയും വിദ്യാഭാസവും ഭരണ സൌകര്യത്തിനും ക്രിസ്‌തു മത പ്രചാരണത്തിനും വേണ്ടിയായിരുന്നു.

അപ്പോള്‍ ബ്രിട്ടീഷ്‌കാരന്‍ അവര്‌ക്കുവേണ്ടി നടപ്പിലാക്കിയ ഇംഗ്ലീഷ്‌ ഭാഷയും മറ്റു സംവിധാനങ്ങളും പരോക്ഷമായി ഭാരതീയര്‍ക്കിടയില്‍ ദേശീയത വളര്‌ത്താന്‍ ഉപകരിച്ചു എന്ന MGS നാരായണന്റെ അഭിപ്രായത്തോട്‌ പരിപൂര്‍ണമായി യോജിക്കാതെ വയ്യ.

ആത്യന്തികമായ ദേശീയതയിലേക്ക്‌ കേരളത്തെ നയിച്ച സംഭവങ്ങള്‍ ചരിത്രതിലുടെ നോക്കിക്കാണാം.

ടിപ്പുവിന്റെ ദുര്‌ഭരണവും മതമര്‍ദനവും പേടിച്ചോടിയ നാടുവാഴികളും രാജാക്കന്മാരും മറ്റുള്ളവരും അഭയം തേടിയത്‌ കൊച്ചിയിലും തിരുവിതാംകൂറിലുമായിരുന്നു. അതും ഐക്യബോധം ഉണ്ടാക്കാന്‍ സഹായകമായി.

മലബാറിനെ മദിരാശിയുടെ ഭാഗമാക്കിയത്‌ അവിടുത്തെ മലയാളികള്‌ക്ക്‌ ഇഷ്ട്‌ടപ്പെട്ടില്ല. മലയാളിയും തമിഴനും വ്യതസ്‌തരാനെന്ന ധാരണ കല- സഹിത്യത്തിലുടെ അവര്‍ക്കിടയില്‍ ആളിപടര്‌ന്നു. ഇതും മലബാറിലെ മലയാളിയെ കൊച്ചിയോടും തിരുവിതാംകൂറിനോടും വൈകാരികമായി അടുപ്പിച്ചു.

ദൂരവ്യാപകമായ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക ഫലങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കിയ വ്യക്തിയായിരുന്നു ശ്രീനാരായണ ഗുരുവും SNDP  എന്ന പ്രസ്ഥാനവും. ആത്മീയതയെ ഒരു ജനതയുടെ (ഈഴവന്‍ മാത്രമല്ല, പാര്‍ശ്വവല്‌ക്കരിക്കപ്പെട്ട മറ്റെല്ലാ ജാതികളും ഇതില്‍ പെടും) സാമൂഹികൊന്നമനത്തിനും പരിഷ്‌ക്കര
ത്തിനും വേണ്ടി ഉപയോഗിച്ച മറ്റൊരാള്‍ ചരിത്രത്തിലില്ല. സവര്‍ണരോട്‌ എട്ടുമുട്ടാതെ അവര്‍ണര്‍ക്കായി സമാന്തര ദേവാലയങ്ങളും വിദ്യാലയങ്ങളും വ്യവസായങ്ങളും ആരംഭിക്കുക വഴി അദ്ദേഹം ഒരു സമാന്തര സാമുഹ്യരാഷ്ട്രീയ സാമ്പത്തിക വിപ്ലവം തന്നെ നടത്തുകയുണ്ടായി.

സ്വാതന്ത്ര്യ സമരങ്ങളുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലാകമാനം സജീവമാകാന്‍ തുടങ്ങിയ സാമ്രാജ്യ വിരുദ്ധ ദേശീയ പ്രസ്ഥാനം കേരളത്തിലുമെത്തി യപ്പോള്‍ പ്രൊഫ. മുണ്ടശ്ശേരി, KP കേശവ മേനോന്‍ തുടങ്ങിയവര്‍ അതിനു നേതൃത്വം നല്‌കി.

തിരുകൊച്ചിയിലുടെയും ഐക്യ കേരളത്തിലുടെയും ഐക്യവും സ്വാതന്ത്ര്യ ബോധവും പൌരബോധവും ഉണര്‌ന്നുവെങ്കിലും അധികാരത്തില്‍ ജനപങ്കാളിത്തമുണ്ടായി ദേശീയത ഊട്ടി ഉറപ്പിക്കപ്പെട്ടത്തിനു തെളിവായി പറയാവുന്നത്‌ 1957 ല്‍ അധികാരത്തില്‍ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ്‌ ആണ്‌.

മാറുന്ന ദേശീയത : ബദല്‍ രാഷ്ട്രീയ സംവിധാനം

യൂറോപ്പിയന്‍ മാതൃകയിലുള്ള നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക്‌ ചില പരിമിതികളുണ്ട്‌. പ്രാവര്‌തിക തലത്തില്‍ ഭരണതിലെത്താന്‍ ജനങ്ങളുടെ വോട്ടവകാശം (വോട്ടധികാരം) പ്രയോജനപ്പെടുത്തുകയും എന്നാല്‍ അധികാരതിലെ
ത്തിയാല്‍ ജനത്തെ അധികാരത്തില്‍ നിന്നും അകറ്റി നിരൂത്ത്‌ന്നതുമാണ്‌ പ്രധാന പരിമിതി. ഇവിടെയാണ്‌ സാഹിത്യകാരനും ചിന്തകനുമായ സക്കറിയുടെ അഭിപ്രായം പ്രസക്തമാവുന്നത്‌. രാഷ്ട്രീയക്കാരനെ ജനമല്ല, ജനത്തെ അവരാണ്‌ ബഹുമാനിക്കേണ്ടത്‌ എന്നത്‌.

സ്വാതന്ത്ര്യ സമരകാലത്ത്‌ ഗാന്ധിയുടെ സ്വപ്‌നം സ്വാതന്ത്ര്യമെന്നത്‌ അധികാരം ബ്രിട്ടീഷ്‌ മുതലാളിമാരില്‍ നിന്നുമെടുത്ത്‌ ഇന്ത്യന്‍ മുതലാളിമാരിലേക്ക്‌ കൈമാറുക എന്നതായിരുന്നില്ല . എന്നാല്‍ പ്രവര്‌തികതലത്തില്‍ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണ്‌. വര്‌ഷങ്ങള്‌ക്ക്‌ മുന്‍പ്‌ പത്ര പ്രവര്‌ത്തകനായ അരുണ്‍ ഷൂറി എഴുതിയ Dynastic Democracy
എന്ന ലേഖനം ഓര്‌മ വരുന്നു. കൊണ്‌ഗ്രസ്സിനുള്ളില നെഹ്‌റു കുടുംബത്തിന്റെ രാജപരമ്പരക്ക്‌ സമാനമായ അധികാര കൈമാറ്റം ആയിരുന്നു വിഷയം. ആ പരമ്പരയിലെ അടുത്ത കണ്ണിയായി പ്രിയങ്കാ ഗാന്ധിയെ വഴിക്കുന്നത്‌ വരെയെത്തി നില്‌ക്കുന്നു അത്‌. സ്വാതന്ത്ര്യ സമരകാലത്ത്‌ തന്നെ ഗാന്ധിജിക്ക്‌ മേല്‍പ്പറഞ്ഞതില്‍ നിന്നും വിഭിന്നമായി ഒരു ബദല്‍ രാഷ്ട്രീയ സംവിധാനത്തെ ക്കുറിച്ച്‌ സ്വപ്‌നമുണ്ടായിരുന്നു .

ഗാന്ധി സ്വപ്‌നം കണ്ടത്‌ ഗ്രാമങ്ങളുടെ ഇന്ത്യയാണ്‌. ഗ്രാമങ്ങളുടെ സ്വയം പര്യപ്‌തതയിലുടെയും സ്വതന്ത്ര്യത്തിലുടെയും സമ്പത്തിലുടെയും അധികാരം അവരിലെക്കെത്തുന്ന, ഭരിക്കപ്പെടുന്നവന്റെ അധികാരത്തിനു ഊന്നല്‍ കൊടുക്കുന്ന, ഒരു ബദല്‍ രാഷ്ട്രീയ സംവിധാനം. ഈ ദര്‌ശനം ഉള്‍ക്കൊണ്ടുരംഗത്ത്‌ എത്തിയവരാണ്‌ ആം ആദ്‌മി പാര്‍ട്ടി.

എന്നാല്‍ തെരഞ്ഞെടുപ്പിന്‌ ശേഷം ആശയപരമായി അല്ലെങ്കിലും പ്രാവര്‌തിക തലത്തില്‍ കൂമ്പടഞ്ഞ ഒരവസ്ഥയിലാണ്‌ അവരിന്നു. എന്നാല്‍ ഈ ഗാന്ധിയന്‍ ആശയങ്ങള്‌ക്ക്‌ ഇത്തരം പാര്‍ട്ടികള്‍ക്ക്‌, ഇന്നത്തെ മാറുന്ന ദേശീയതുടെയും രാഷ്ട്രീയ കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ പ്രസക്തി ഉണ്ട്‌ എന്നാണെന്റ അഭിപ്രായം. അവയുടെ നിലനില്‌പ്പ്‌ കേവലം രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്കാവണമെന്നില്ല നവോത്ഥാന പ്രസ്ഥാനങ്ങളായോ വിമോചന പ്രസ്ഥാനങ്ങളായോ അവ ഉയര്‌തെഴുന്നെല്‌ക്കാം.

വര്‍ഷങ്ങള്‍ക്കു മുന്‌പത്തെ കാര്യമാണ്‌. കോഴിക്കോട്‌ ഭാഗത്തേക്ക്‌ പോയാല്‍ പര്‍ദ്ദയിട്ട മുസ്ലിം സ്‌ത്രീകളെ കാണാമായിരുന്നു. എന്നാല്‍ അവരുടെ സുന്ദരമുഖ ങ്ങള്‍ ലോകത്തിന്റെ കണ്ണില നിന്നും മറച്ചു പിടിച്ചിരുന്നില്ല. ഇന്ന്‌ കോഴിക്കോട്‌ മാത്രമല്ല കേരളത്തിന്റെ മറ്റു പല ഭാഗങ്ങളിലുമുള്ള മുസ്ലിം സ്‌ത്രീകള്‌ ഇതര ഇസ്ലാമിക രാജ്യങ്ങളി ലേതുപോലെ, കണ്ണുകള്‍ മാത്രം പുറത്തുകാണാവുന്ന, ബാക്കി ഭാഗമെല്ലാം മറക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ (ബുര്‍ക്ക) ധരിക്കുന്നു. ആനുകാലിക സംഭവങ്ങളും രാഷ്ട്രീയ മാറ്റങ്ങളും അവരെ ആഗോള ഇസ്ലാമിക സ്വത്വത്തിലേക്ക്‌ എത്തിച്ചിരിക്കുന്നു. ഇന്ത്യന്‍ മുസ്ലിമിന്‌ പാക്കിസ്‌താനിലെക്കോ മറ്റു ഇസ്ലാമിക രാഷ്ട്രങ്ങളിലെക്കോ കുടിയെറാനോ ജോലികല്‌ക്കായി ചെക്കറാ
നോ പ്രയസ്സമില്ല. മതപരമായ, ഭുമിയുടെ അതിരുകള്‍ക്കതീതമായ ഒരു ദേശീയതയില്‍ അവന്‍ സുരക്ഷിതനാണ. ഇതേ കാരണം കൊണ്ടുതന്നെ കേരളത്തിലെ ക്രിസ്‌ത്യാനിക്ക്‌ ജര്‍മനിയിലെക്കൊ അമേരിക്കയിലേക്കോ കുടിയേറിയ ശേഷം പൊതുവെ അന്യതാബോധം അനുഭവപ്പെടുന്നില്ല. അപ്പോള്‍ ഭുമിപരമായ അതിരുകള്‍ ക്കപ്പുറമെത്തുന്ന ദേശീയത അതാണ്‌ ചിന്തിക്കേണ്ടത്‌.

ആഗോളതലത്തില്‍ സാമ്പത്തിക ഉദാരവല്‌ക്കരണവും വിവര സാങ്കേതിക വിപ്ലവവും കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്‌.

ആളുകള്‌ക്ക്‌ യഥെഷ്ട്‌ടം സഞ്ചരിക്കാനും ഇഷ്ട്‌ടപ്പെട്ട വാസസ്ഥലം തെരെഞ്ഞെടുക്കാനുമുള്ള സകര്യങ്ങളും അവസരങ്ങളും ഇന്ന്‌ ധാരാളമാണ്‌.

ഒരു രാജ്യത്തെ പൌരത്വം സ്വീകരിക്കുന്ന ഒരാള്‍ തന്റെ വോട്ടധികാരം ഉപയോഗിക്കുന്നത്‌ ആ രാജ്യത്താണ്‌ . ഇന്ത്യയിലല്ല. അമേരിക്കന്‍ പൌരത്വം സ്വീകരിക്കുന്ന ഒരാള്‌ക്കു രാഷ്ട്രീയപരമായി അമേരിക്കന്‍ ദേശീയതയാണുള്ളത്‌. ഇങ്ങിനെ നോക്കുമ്പോള്‍, ഇന്ത്യക്ക്‌ അകത്തോ പുറത്തോ ഉള്ള ഒരാളിലെ ദേശീയത ഇങ്ങിനെ പലവിധ ദേശീയതകളുടെ സങ്കലനമാനെന്നു കാണാം എന്നാല്‍ ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം ദേശീയത എന്നത്‌ എത്ര സങ്കീര്‍ന്നമായി വ്യാഖ്യാനിച്ചാലും കേരളീയത എന്നത്‌ ഉറച്ച വൈകാരിക ബോധം തന്നെയാണ്‌. വടക്കേ അമേരിക്കയിലെ ദേശീയ മലയാളീ ഹിന്ദു കണ്‍വെന്‍ഷന്‍, ക്‌നാനായ ദേശീയ കണ്‍വെന്‍ഷന്‍, അതുപോലെ മറ്റു മലയാളീ സമ്മേളനങ്ങളൊക്കെ തന്നെ ഈ കാഴ്‌ചപ്പാട്‌ ഒന്നുകുടി ഉറപ്പിക്കുന്നു.

ഭാഷയോടും കലകളോടും സംസ്‌കാരത്തോടും ഇവര്‍ കാണിക്കുന്ന ആഭിമുഖ്യം പ്രവാസി മലയാളിയില്‍ ഉറച്ച കേരളീയത വിളിച്ചോതുന്നു
മാറുന്ന ദേശീയതയും ബദല്‍ രാഷ്ട്രീയ സംവിധാനവും (അനിലാല്‍ ശ്രീനിവാസന്‍ ഫൊക്കാന സാഹിത്യ സമ്മേളനത്തില്‍ അവതരിപ്പിച്ചത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക