Image

ഫോമയ്‌ക്ക്‌ കരുത്തുറ്റ പുതു നേതൃത്വം

വിനോദ്‌ കൊണ്ടൂര്‍, ഡിട്രോയ്‌റ്റ്‌ Published on 13 July, 2014
ഫോമയ്‌ക്ക്‌ കരുത്തുറ്റ പുതു നേതൃത്വം
ഫിലാഡല്‍ഫിയ: വാലിഫോര്‍ജ്‌ കാസിനോ റിസോര്‍ട്ടില്‍ നടത്തപ്പെട്ട, ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ അമേരികാസിന്റെ (ഫോമാ) നാലാമത്‌ അന്തര്‍ ദേശീയകണ്‍വെന്‍ഷന്‍ മഹാമഹത്തിന്റെ കൊടിയിറങ്ങിയത്‌, 2014- 16 കാലഘട്ടത്തിലേക്കുള്ള കരുത്തുറ്റ ഭരണസമിതിയെ സമ്മാനിച്ചിട്ടാണ്‌.

വളരെ വാശിയേറിയതും എന്നാല്‍ പ്രൊഫഷണലായിട്ടും നടന്ന മത്സരത്തിനൊടുവില്‍ ജയപരാജയങ്ങള്‍ മറന്നു എല്ലാവരും ഒരുപോലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക്‌പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ ആയി ജോണ്‍ ബേബി
ഊരാളിലും കമ്മിഷണര്‍മാരായി തോമസ്‌  കോശിയും ജോണ്‍ സി വര്‍ഗീസും പ്രവര്‍ത്തിച്ചു.

പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടത്‌ പല സംഘടനകളില്‍ പ്രവര്‍ത്തിച്ചു സംഘടന പാടവം കൈമുതലായുള്ള മയാമി, ഫ്‌ലോറിഡയില്‍ നിന്നുള്ള ആനന്ദന്‍ നിരവേല്‍ ആണ്‌. സെക്രട്ടറി ഫോമായുടെ ജനപ്രീയ നേതാവെന്നറിയപ്പെടുന്ന ന്യൂയോര്‍കിലെ സ്റ്റാറ്റന്‍ ഐലണ്ടില്‍നിന്നുള്ള ഷാജി എഡ്വേര്‍ഡ്‌ ആണ്‌. ട്രഷറര്‍ മയാമിയില്‍നിന്ന്‌ തന്നെയുള്ള സൗമ്യത മുഖമുദ്രയയുള്ള ജോയ്‌ ആന്റണിയാണ്‌. വൈസ്‌ പ്രസിഡന്റ്‌ ആയി വാഷിങ്ങ്‌ടന്‍ ഡിസിയില്‍ നിന്നുള്ള വിന്‍സണ്‍ പാലത്തിങ്കലും ജോയിന്റ്‌ സെക്രട്ടറി ആയി ന്യൂയോര്‍ക്കില്‍ നിന്നുള്ള സ്റ്റാന്‍ലി കളത്തിലും, ജോയിന്റ്‌ ട്രഷറര്‍ ആയി ന്യൂയോര്‍ക്ക്‌ യോങ്കെഴ്‌സ്‌നിന്നുള്ള ജോഫ്രിന്‍ ജോസും ആണ്‌
തിരഞ്ഞെടുക്കപ്പെട്ടത്‌.

വിത്യസ്‌ത സ്ഥലങ്ങളില്‍ നിന്നുള്ള ഇവരെ ഏകോകിപ്പിക്കുന്ന ഒരേയൊരു കാര്യം, വാക്കുകളിലല്ല പ്രവര്‍ത്തികളിലാണ്
മുന്‍തൂക്കം എന്നതാണ്‌.

നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായി തോമസ്‌ മാത്യു (അനിയന്‍), തോമസ്‌ ജോര്‍ജ്‌, ജോസ്‌ വര്‍ഗീസ്‌, ഷാജി മാത്യു, ബിനുജോസഫ്‌, സണ്ണി എബ്രഹാം , മോഹ
ന്‍ മാവുങ്കല്‍, ബിജു തോമസ്‌, ബെന്നി വാച്ചാച്ചിറ, ബിജി ഫിലിപ്പ്‌, വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌, രാജന്‍ യോഹന്നാന്‍, ഫിലിപ്പ്‌ ചാമത്തില്‍ എന്നിവരെ തിരഞ്ഞെടുത്തു.

റീജണല്‍ വൈസ്‌ പ്രസിഡന്റ്‌മാരായി കുര്യന്‍ ഉമ്മന്‍ (റീജിയണ്‍ 2) ഡോ: ജേക്കബ്‌ തോമസ്‌ (റീജിയണ്‍ 3) ജിബി തോമസ്‌ (റീജിയണ്‍ 4) ശാലു ശിവബാലന്‍ (റീജിയണ്‍ 5) അനു സുകുമാര്‍ (റീജിയണ്‍ 6) ടോജോ തോമസ്‌ (റീജിയണ്‍ 7), സണ്ണി വള്ളിക്കളം (റീജിയണ്‍ 8), ബേബി മണക്കുന്നേല്‍ (റീജിയണ്‍ 10), എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

വുമണ്‍ റപ്രസെന്റേറ്റിവ്‌ ആയി ആനി ചെറിയാനേയും, യൂത്ത്‌ റപ്രസെന്റേറ്റിവ്‌സ്‌ ആയി ടോബിന്‍ മടത്തില്‍, തോമസ്‌ തെക്കേകര, ടിറ്റോ ജോണ്‍ എന്നിവ
രെയും തെരെഞ്ഞെടുത്തു

അഡ്വൈസറി കൗണ്‍സില്‍ ചെയര്‍മാനായി ജോണ്‍ റ്റൈറ്റസ്‌, വൈസ്‌ ചെയര്‍മാന്‍ ജോസഫ്‌ ഔസൊ, സെക്രട്ടറി സാം ഉമ്മന്‍, ജോയിന്റ്‌ സെക്രട്ടറി സിബി പതിക്കല്‍ എന്നിവരാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്‌.

2016ല്‍ മയാമിയില്‍ വച്ചു നടക്കുന്ന ഫോമാ കണ്‍വെന്‍ഷനിലേക്കു നോര്‍ത്ത്‌ അമേരിക്കയിലുള്ള എല്ലാ മലയാളികളെയും ഹൃദയപൂര്‍വം നിയുക്ത പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍ ക്ഷണിച്ചു.

2014 ഫോമാ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും തങ്ങളുടെ നിസീമമായ നന്ദി ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവും സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസും, ട്രഷറര്‍വര്‍ഗീസ്‌ ഫിലിപ്പും അറിയിച്ചു.
ഫോമയ്‌ക്ക്‌ കരുത്തുറ്റ പുതു നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക