Image

രാമായണ മാസം (കര്‍ക്കിടകം) ജൂലൈ 17 - ആഗ്‌സ്‌റ്റ്‌ 16 (സുധീര്‍പണിക്കവീട്ടില്‍)

Published on 20 July, 2014
രാമായണ മാസം (കര്‍ക്കിടകം) ജൂലൈ 17 - ആഗ്‌സ്‌റ്റ്‌ 16 (സുധീര്‍പണിക്കവീട്ടില്‍)
രാമായണം മാസത്തെ ആദരിച്ചുകൊണ്ട്‌ ഇ-മലയാളി ഒരു കോളം സമര്‍പ്പിക്കുന്നു. എഴുത്തുകാര്‍ക്ക്‌ രാമായണത്തെപ്പറ്റിയുള്ള ലേഖനങ്ങള്‍, രാമായണത്തിലെ കഥകള്‍, ഭക്‌തിപൂര്‍വ്വമായ അനുഭവങ്ങള്‍ എന്നിവ പങ്ക്‌ വക്കാം.രാമായണവായനയും സമ്മേളനങ്ങളുമൊക്കെ ചിത്രത്തിലാക്കിയിട്ടുണ്ടെങ്കില്‍ അതും പ്രസിദ്ധീകരണത്തിനായി അയച്ചുതരുക.

രാമായണ മാസം (മലയാള മാസം കര്‍ക്കിടകം) ജൂലൈ 17 - ആഗ്‌സ്‌റ്റ്‌ 16

(തയ്യാറാക്കിയത്‌ സുധീര്‍പണിക്കവീട്ടില്‍)

കര്‍ക്കിടകം പിറന്നു. ഇനി ഈ മാസം മുഴുവന്‍ കേരളത്തിലെ ഹിന്ദു കുടുംബങ്ങളില്‍ രാമായണ പാരായണം ആരംഭിക്കുകയായി. കര്‍ക്കിടകത്തെ പഞ്ഞമാസം എന്നും പറയുന്നുണ്ട്‌. നെല്‍പ്പാടങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി എവിടേയും ഭക്ഷണ ക്ഷാമവും പട്ടിണിയുമുണ്ടാകാറുള്ളത്‌ കൊണ്ടാണ്‌ ഈ മാസത്തെ പഞ്ഞ മാസം എന്നുപറയുന്നത്‌. നിലക്കാത്ത മഴയും അന്ധകാരവും മനുഷ്യരെ ഭയപ്പെടുത്തുന്നത്‌കൊണാണത്രെ ശ്രീരാമചന്ദ്രന്റെ അപദാനങ്ങള്‍ പാടി മുക്‌തിയുടേയും രക്ഷയുടേയും മാര്‍ഗ്ഗങ്ങളില്‍ വിശ്വാസികള്‍ മുഴുകുന്നത്‌..

മലയാള ഭാഷയുടെ പിതാവെന്ന്‌ കണക്കാക്കിവരുന്ന തുഞ്ചത്ത്‌ എഴുത്തച്‌ഛന്‍ എഴുതിയ അദ്ധ്യാത്മരാമായണമാണ്‌ ഈ മാസത്തില്‍ എല്ലാവരും വായിക്കുന്നത്‌. ഇപ്പോള്‍ അമ്പലങ്ങളിലും രാമായണപാരായണം സാധാരണയാണ്‌. ഈ മാസത്തിലാണ്‌ കര്‍ക്കിടക കഞ്ഞി എന്ന ഭക്ഷണം എല്ലാവര്‍ക്കും പ്രിയമാകുന്നത്‌. ആയുര്‍വ്വേദ ഔഷധശാലകള്‍ മരുന്ന്‌ കഞ്ഞികള്‍ ഉണ്ടാക്കാറുണ്ട്‌.അത്‌ ജീരക കഞ്ഞി, ഉലുവ കഞ്ഞി, ദശപുഷ കഞ്ഞി എന്നെല്ലം അറിയപ്പെടുന്നു.

ഭാരതീയിതിഹാസങ്ങളില്‍ ഒന്നാണ്‌ രാമായണം. രാമന്റെയാത്ര എന്നു അര്‍ത്ഥം വരുന്ന ഈ കാവ്യം 24,000 ശ്ശോകങ്ങളിലായി അനുഷ്‌ടുപ്പ്‌ വൃത്തത്തിലാണെഴുതിയിരിക്കുന്നത്‌. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ത്രേതയുഗത്തിലാണു സംഭവിക്കുന്നത്‌.എന്നാല്‍ എല്ലാ കാലത്തും മാര്‍ഗ്ഗ ദര്‍ശനങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ ഇതുള്‍ക്കൊള്ളുന്നു. ഒരോ ബന്ധനങ്ങളുടേയും കര്‍ത്തവ്യപരിപാലനം എങ്ങനെവേണമെന്ന്‌ രാമായണം വ്യക്‌തമാക്കുന്നു. ഇതില്‍ മാത്രുക പിതാവിനെ, മാത്രുക പുത്രനെ, മാത്രുക പത്‌നിയെ, മാത്രുക സേവകനെ, മാത്രുക രാജാവിനെ പറ്റിയെല്ലാം വിവരിച്ചിരിക്കുന്നു. ബാല കാണ്ഡം, അയോദ്ധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാ കാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം ഇങ്ങനെ ഏഴു കാണ്ഡങ്ങളായി ഇതിനെ തിരിച്ചിരിക്കുന്നു.

രാമായണം ഭക്‌തിനിര്‍ഭരതയോടെ വായിക്കുന്ന എല്ലാവര്‍ക്കും വേണ്ടിചില കഥകള്‍ സമാഹരിക്കുന്നു.

കുംഭകര്‍ണ്ണന്‍ വളരെഭക്‌തിയും, ബുദ്ധിയും, ധൈര്യവുമുള്ള ഒരാളായിരുന്നു.തന്മൂലം ഇന്ദ്രന്റെ അപ്രീതിക്ക്‌പാത്രമായി. വരപ്രസാദത്തിനായി കുംഭകര്‍ണ്ണന്‍ ബ്രഹ്‌മാവിനെ തപസ്സ്‌ചെയ്‌ത്‌ പ്രത്യക്ഷപ്പെടുത്തി.വരം ചോദിക്കുന്ന സമയംഇന്ദ്രന്റെ നിര്‍ദ്ദേശപ്രക്രാരം സരസ്വതി കുംഭകര്‍ണ്ണന്റെ നാവില്‍ കയറിയിരുന്നു. ഇന്ദ്രന്റെ ഇരിപ്പിടം വേണമെന്ന അര്‍ത്ഥത്തില്‍ `ഇന്ദ്രാസനം' വേണമെന്ന്‌പറഞ്ഞത്‌ `നിദ്രാസനം'(ഉറങ്ങാനുള്ള കിടക്ക)എന്നായി. നിര്‍ദ്വേവത്വം ( ദേവന്മാരുടെ ഉന്മൂലനം) എന്ന ്‌പറഞ്ഞത്‌ നിദ്രാവത്വം (ഉറക്കം) എന്നായി. പാവം ആറു്‌ മാസം ഉറങ്ങിയും ആറ്‌ മാസം തിന്നും കുടിച്ചും കഴിഞ്ഞു.

എന്തുകൊണ്ടാണ്‌ ഹനുമാന്റെ മൂര്‍ത്തികള്‍ ചുവന്ന ചായം പൂശുന്നത്‌.ഒരിക്കല്‍ ഹനുമാന്‍ സീതാദേവിയോട്‌ ചോദിച്ചു.എന്തിനാണ്‌ചുവന്ന പൊട്ടുതൊടുന്നത്‌.എന്തിനാണ്‌ മുടിപകുത്ത്‌ അതില്‍ സിന്ധൂരം നിറക്കുന്നത്‌. സീതാദേവി പറഞ്ഞു. അത്‌ ശ്രീരാമന്റെ നന്മക്ക്‌വേണ്ടിയാണ്‌. അത്‌ കേട്ടു ഹനുമാന്‍ തന്റെ ശരീരം മുഴുവന്‍ സിന്ദൂരം വാരിപൂശി. സീതാദേവിനെറ്റിയില്‍ പൊട്ടും നെറുകയില്‍ സിന്ദൂരവും ചാര്‍ത്തുമ്പോള്‍ താന്‍ ദേഹം മൂവന്‍ ചുവന്നനിറം കൊണ്ട്‌ മൂടേണ്ടിയിരിക്കുന്നു എന്ന്‌ ഹനുമാന്‍ തീരുമാനിച്ചു.

മരണ കിടക്കയില്‍വെച്ച്‌ രാവണന്‍ രാമനോട്‌ പറഞ്ഞു: വളരെ വൈകിയെങ്കിലും അങ്ങയില്‍നിന്നും ഞാന്‍ ഒരു പാഠം പഠിച്ചു. നമ്മുടെ മനസ്സില്‍ നിറയുന്ന നല്ല ചിന്തകളും, പദ്ധതികളും അനുസരിച്ച്‌ പ്രവര്‍ത്തിക്കുക. ഒരു നിമിഷം പോലും പാഴാക്കികളയുരുത്‌. തിന്മനിറഞ്ഞ ചിന്തകള്‍ നാളേക്ക്‌മാറ്റിവക്കുക. നക്ലതും ചീത്തയുമായ ചിന്തകള്‍പ്രതിദിനം നമ്മില്‍നിറയുന്നു. അതുകൊണ്ട്‌ മനസ്സിന്റെ നേത്രുത്വവും നിര്‍വ്വഹണവും ബുദ്ധിയുപയോഗിച്ച്‌ നമ്മള്‍നിയന്ത്രിക്കണം.മനസ്സിനെ ഫലവത്തായ രീതിയില്‍ ഉപയോഗിക്കാന്‍ നമ്മള്‍ അറിഞ്ഞിരിക്കണം.

മണ്ഡോദരിവാത്മികി രാമായണത്തിലെ ഏറ്റവും സുന്ദരിയായ സ്‌ത്രീയായി അറിയപ്പെടുന്നു. സീതാന്വേഷനത്തിനു പോയ ഹനുമാന്‍ രാവണന്റെ ശയ്യാഗ്രുഹത്തില്‍ മണ്ഡോദരി ഉറങ്ങികിടക്കുന്നത്‌ കണ്ട്‌സീതയാണെന്ന്‌സംശയിച്ചു പോലും.

അമ്മ കൈകേശിയെ പോലേയും, അമ്മൂമ്മ താടകയെ പോലേയും സുന്ദരിയായിരുന്നത്രെ ശൂര്‍പ്പണഖ. ശൂര്‍പ്പണഖയുടെ ഭര്‍ത്താവും രാവണനും തമ്മില്‍ അധികാരത്തിന്റെ പേരില്‍ ഉണ്ടായ വഴക്കില്‍ രാവണന്‍ ശൂര്‍പ്പണഖയുടെ ഭര്‍ത്താവിനെ കൊന്നു. അത്‌ അവളെ ഖിന്നയും കോപിഷ്‌ടയുമാക്കി. രാമ-ലക്ഷ്‌മണന്മാരുടെ ആകാരഭംഗി കണ്ട്‌ കാമരൂപിണിയായി അവള്‍ അവരെ സമീപിച്ചതും ലക്ഷ്‌മണന്‍ അവളുടെ മൂക്കും മുലയും അരിഞ്ഞതും രാവണനെ കൊല്ലിക്കാന്‍വേണ്ടി അവള്‍ കരുതികൂട്ടി ആസൂത്രണം ചെയ്‌ത ഒരു പദ്ധതിയുടെ ഫലമത്രെ.

ഭാഗവത പുരാണമനുസരിച്ച്‌ രാവണനും കുംഭകര്‍ണ്ണനും വൈകുണ്‌ഠത്തിലെ ദ്വാരപാലകന്മാരായ ജയ വിജയന്മാരുടെ അവതാരമത്രെ. സനല്‍കുമാരനെ വൈകുണ്‌ഠത്തിലേക്ക്‌ കടത്തിവിടാന്‍ വിസമ്മതിച്ചതിനു ജയവിജയന്മാരെ അദ്ദേഹം ഭൂമിയില്‍പോയി ജനിക്കാന്‍ ശപിച്ചു. അവര്‍ക്ക്‌ തിരഞ്ഞെടുക്കാന്‍ രണ്ട്‌ വ്യവസ്‌ഥകള്‍ അദ്ദേഹം വച്ചു.. ഒന്ന്‌ ഏഴു ജന്മങ്ങള്‍ സാധാരണ മനുഷ്യരെപോലെ വിഷ്‌ണു ഭകത്‌ന്‌മാരായി ജനിക്കുക. അക്ലെങ്കില്‍ വിഷ്‌ണുവിനെ എതിര്‍ക്കുന്ന മൂന്നു ജന്മങ്ങള്‍. വൈകുണ്‌ഠത്തില്‍ എളുപ്പം എത്തിചേരാന്‍ അവര്‍ മൂന്നു അസുരജന്മം സ്വീകരിച്ചു. ഒന്നും മൂന്നും ജന്മങ്ങള്‍ ഹിരണ്യ കശ്‌പുയായും, ദണ്ഡവര്‍കനായും ശിശുപാലനായും ജനിച്ചു. രണ്ടാം ജന്മം രാവണനായും, കുംഭകര്‍ണ്ണനായും. (തുടരും....)
രാമായണ മാസം (കര്‍ക്കിടകം) ജൂലൈ 17 - ആഗ്‌സ്‌റ്റ്‌ 16 (സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക