Image

ഭവിതവ്യം!!! (കവിത: സോയ നായര്‍)

Published on 25 July, 2014
ഭവിതവ്യം!!! (കവിത: സോയ നായര്‍)
ചോരകള്‍ കൊണ്ടൊരു
നഗരം പണിയുന്നു
ജാതിയും മതവും
ഇരുളായ്‌ പടരുന്നു.

ശവപറമ്പ്‌
തന്‍ മുകളിലൂടെ
മിസ്സെയില്‍ കഴുകന്മാര്‍
ഇര തേടുന്നു.

ഉടലുകള്‍,
കൈകാലുകള്‍
ചിതറിപ്പിടഞ്ഞതാ
ഭൂമി തന്‍ മാറില്‍
വിണ്ടലുകള്‍ തീര്‍ക്കുന്നൂ.

ദ്ര്യഷ്ടിയേറ്റീടാത്ത
ജീവന്റെ ഉടമകള്‍
ആയുസ്സിനു വേണ്ടി
യാചിച്ചീടുന്നൂ.

ക്രൂരരാം ദേഹീവാഹകര്‍
ബാല്യമോഹങ്ങള്‍
ചവിട്ടിയരയ്‌ക്കുന്നു.

അക്രമമെന്തിനെന്നറിയാതെ
പൂവിതളുകള്‍
പൊഴിയുന്നു
ഗാസ തന്‍ മണ്ണില്‍.

രക്തദാഹികള്‍,
വര്‍ഗ്ഗീയവാദികള്‍
അനാഥമാക്കി
നിരവധി
സനാഥബന്ധങ്ങള്‍.

പ്രസു തന്‍ കണ്ണീരില്‍
ചേര്‍ന്നൊഴുകുന്നൊരീ
ചെമ്‌നിറം പൂശിയ
മാത്യത്വസ്വപ്‌നവും.

തിരിച്ചറിയാത്ത
ആര്‍ത്തനാദ
പ്രതിധ്വനികള്‍
ഗഗനത്തിലാകവെ
വ്യാപിച്ചീടുന്നൂ.

നഗരകുഡ്യങ്ങള്‍ക്കുള്ളില്‍
തങ്ങിടും അശാന്തി
തേടുന്നു
മതാന്ധതവേഷം അഴിപ്പിക്കും
മാനുഷമൂല്യങ്ങള്‍
മനസ്സിലാക്കുന്നൊരാ
സ്വാതന്ത്ര്യദൂതന്റെ
കാലടിശബ്‌ദങ്ങള്‍!!!

സോയ നായര്‍
ഫിലാഡല്‍ഫിയ.
ഭവിതവ്യം!!! (കവിത: സോയ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക