Image

രാമായണ മാസ രചനകള്‍: 'നിയതി നീ തന്നെ വിരുതന്‍''- സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 30 July, 2014
 രാമായണ മാസ രചനകള്‍: 'നിയതി നീ തന്നെ വിരുതന്‍''- സുധീര്‍ പണിക്കവീട്ടില്‍
കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തവര്‍ നിരാശരായി മരണത്തെക്കുറിച്ച് ചിന്തിക്കാറുണ്ട്. അവരില്‍ ദുര്‍ബ്ബല ഹ്രുദയരായവര്‍ മരണത്തെ സ്വയം വരിച്ച്‌കൊണ്ട് അപമാനത്തില്‍ നിന്നും രക്ഷപ്പെടുന്നു. മരണശേഷം എന്തു സംഭവിക്കുന്നു എന്ന് മനുഷ്യനു മനസ്സിലാക്കാന്‍
കഴിയാത്തേടത്തോളം കാലം ജീവിതത്തില്‍ നിന്ന് രക്ഷപെടാനുള്ള വ്യഗ്രത പ്രതിബന്ധങ്ങളെ ഭയപ്പെടുന്നവര്‍ക്കുണ്ടാകും എന്നാല്‍ പലപ്പോഴും മനുഷ്യന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച്‌കൊണ്ട് വിധി ജീവിതത്തില്‍ ഇടപ്പെടുന്നു.

രാമായണത്തില്‍ നിന്ന് ഒരു ഭാഗം ഉദ്ധരിച്ച്‌കൊണ്ട് വിധിക്ക് ജീവിതത്തില്‍ ഉള്ള സ്വാധീനവും അത് മനുഷ്യനെ എങ്ങനെയൊക്കെ പരീക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നു എന്ന് നോക്കാം.
സുഗ്രീവിന്റെ സഹായമഭ്യര്‍ത്ഥിച്ച്  ശ്രീരാമനും അനുജന്‍ ലക്ഷ്മണനും കിഷ്‌ക്കിന്തയില്‍ എത്തി. അവിടെ വച്ച് സീതയെ അന്വേഷിക്കേണ്ട ചുമതല സുഗ്രീവന്‍ തന്റെ കീഴിലുള്ള വാനരന്മാരെ ചുമതലപ്പെടുത്തി. അവരില്‍ പ്രമുനായ ഹനുമാനെ വിളിച്ച് സുഗ്രീവന്‍ പറഞ്ഞു. വായുപുത്രനായ  നിനക്ക് അച്ഛനെപ്പോലെയുള്ള വീര്യവും വേഗതയും ഉള്ളത്‌കൊണ്ട് സീതാദേവിയെ കണ്ടെത്താനുള്ള ഭാഗ്യം നിനക്കുണ്ടാകുമെന്നാണു എന്റെ വിശ്വാസം. ശ്രീരാമനും ഹനുമാനില്‍ വിശ്വാസം പ്രകടിപ്പിച്ചു. അദ്ദേഹം തന്റെ മുദ്രമോതിരം ഹനുമാനെ ഏല്‍പ്പിച്ച് പറഞ്ഞു. ഈ മോതിരം കാണുമ്പോള്‍ ദേവിക്ക് മനസ്സിലാകും ഞാനാണു ഹനുമാനെ അവരുടെ അടുത്തേക്ക് അയച്ചതെന്ന്. ഒരുമാസത്തിനകം സീതാദേവിയെപ്പറ്റിയുള്ള വിവരങ്ങള്‍ കൊണ്ട് വരണമെന്ന് പറഞ്ഞ്‌കൊണ്ട് പൂര്‍വ്വ പശ്ചിമ -ഉത്തര-ദക്ഷിണ ഭാഗത്തേക്ക് സുഗ്രീവന്‍ വാനരപ്പടയെ നിയോഗിച്ചു. വളരെ പരിചയത്തോടെ ഓരൊ പ്രദേശത്തെപ്പറ്റിയും സുഗ്രീവന്‍ വിവരിക്കുന്നത് കേട്ട് രാമന്‍ ചോദിച്ചു. താങ്കള്‍ക്ക് എങ്ങനെ ഈ പ്രദേശങ്ങള്‍ ഇത്ര ക്രുത്യമായി അറിയാം. വിധി ഓരൊരുത്തരുടേയും ജീവിതത്തില്‍ വരുത്തുന്ന സംഭവങ്ങള്‍ അവര്‍ക്ക് പ്രതികൂലമായി തോന്നാമെങ്കിലും അത്തരം ഘടനകള്‍ ഉണ്ടാകുന്നത് ഓരൊ ഉദ്ദേശ്യത്തോടുകൂടിയാണു. സുഗ്രീവനു വിവിധ ദിക്കുകളിലായി കിടക്കുന്ന സ്ഥലങ്ങളെക്കുറിച്ചറിവു കിട്ടിയത് അയാളുടെ സഹോദരന്‍ ബാലി മൂലമാണു. ബാലിയും സുഗ്രീവനും ഒരിക്കലും രമ്യതയില്‍ കഴിഞ്ഞിരുന്നില്ല. സുഗ്രീവന്‍ എവിടെ പോയാലും ബാലി പിന്തുടര്‍ന്നു ശല്യം ചെയ്തിരുന്നു. അങ്ങനെ വിവിധ സ്ഥലങ്ങളിലേക്കുള്ള പലായനത്തിനിടക്ക് സുഗ്രീവനു പരിസരങ്ങളെ പറ്റി നല്ല ജ്ഞാനന്മുണ്ടായി. ഒരു മാസത്തിനകം തിരിച്ച് വരണമെന്ന ഉപദേശവുമായി പറഞ്ഞു വിട്ട വാനരപ്പടകളില്‍ കിഴക്കോട്ടും, പടിഞ്ഞാറോട്ടും വടക്കോട്ടുംപോയവര്‍ തിരിച്ചെത്തി. ഏന്നാല്‍ തെക്കോട്ട് പോയവര്‍ തിരിച്ചെത്തിയില്ല. തെക്കോട്ട് പോകുന്നവര്‍ ഒരിക്കലും തിരിച്ച് വരികയില്ലല്ലോ? എ ന്നാല്‍ ഇവിടെ തെക്കോട്ട്‌പോയവര്‍ക്ക് എന്തു സംഭവിച്ചു.

വിന്ധ്യ പര്‍വ്വതങ്ങളിലെ വനാന്തരങ്ങളിലൂടെ അവര്‍ അംഗദനും, ഹനുമാനും, അനുയായികളും അലഞ്ഞ് നടന്നു. ഒരു മുശടന്‍ തപസ്വിയുടെ ശാപം മൂലം പക്ഷിമ്രുഗാദികളും, വ്രുക്ഷങ്ങളുമില്ലാതെ മരുഭൂമിയായ ഒരു പ്രദേശത്ത് അവര്‍ ചെന്നെത്തി. വിശപ്പും ദാഹവും അവരെ തളര്‍ത്തി. ഉദ്ദിഷ്ട കാര്യം നടക്കുമെന്ന പ്രതീക്ഷയില്ലാതായി. കൂടെയുണ്ടായിരുന്ന ശുഭാപ്തി വിശ്വാസക്കാരായ ചിലര്‍ അവര്‍ക്ക് പ്രചോദനം നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ അവര്‍ അതിദൂരം തെക്കോട്ടു സഞ്ചരിച്ചു. പരിക്ഷീണരായി അവര്‍ നടക്കുമ്പോള്‍ ഒരു ഗുഹാമുത്ത് നിന്ന് താമരപൂവ്വിന്റെ മണം പേറിയെത്തുന്ന കാറ്റ് വന്ന് അവരെ തലോടി. കിളികളുടെ ശബ്ദവും കേട്ടു തുടങ്ങി. ഈ ഗുഹക്കകത്തേക്ക് കടന്നാല്‍ തീര്‍ച്ചയായും വെള്ളം കിട്ടൂമെന്ന  പ്രതീക്ഷയോടെ ഒരു ചങ്ങലയായി വാനരന്മാര്‍ ഗുഹക്കുള്ളില്‍ പ്രവേശിച്ചു,. അന്ധകാര നിബിഢമായ ഗുഹയുടെ ഉള്ളിലൂടെ കുറെ ദൂരം ചെന്നപ്പോള്‍ സ്വര്‍ണ്ണത്തില്‍ രത്‌നം പതിച്ച് മനോഹരമാക്കിയ തെരുവീഥികളും, സുന്ദരമായ  കൊട്ടാരങ്ങളും അവര്‍ കണ്ടു. അവിടെ കറുത്ത നിറമുള്ള തോല്‍ വിരിച്ച് ഒരു തപസ്വിനി ഇരിക്കുന്നു.
സ്വയം പ്രഭ എന്ന് പേരായ തപസ്വിനിയായിരുന്നു അവര്‍. തപസ്വിനി  വാനരന്മാര്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തു. അതിനു ശേഷം വാനരന്മാരുടെ ആഗമനോദ്ദേശ്യംചോദിച്ചു മനസ്സിലാക്കി. വാനരന്മാര്‍ അവരെ സുഗ്രീവന്‍ ഏല്‍പ്പിച്ച ദൗത്യത്തെപ്പറ്റിയുംഅത് നിറവേറ്റുവാനുള്ള സമയം കഴിഞ്ഞതിലുള്ള നിരാശയും പ്രകടിപ്പിച്ചു. സാധാരണ ആ ഗുഹയില്‍ അകപ്പെട്ടവര്‍ക്ക് പുറത്ത് പോകാന്‍ സാധിക്കുമായിരുന്നില്ലെങ്കിലുംശ്രീരാമചന്ദ്രനു വേണ്ടിയുള്ള ദൗത്യവുമായി വന്ന വാനരന്മാരെ  തപസ്വിനിപുറത്ത് കടത്തി വിട്ടു.
എന്നാല്‍ പുറത്ത് വന്നപ്പോള്‍ അവര്‍ കണ്ടത് പ്രക്രുതിയുടെ മാറ്റമാണു് സുഗ്രീവന്‍ പറഞ്ഞ സമയം കഴിഞ്ഞിരിക്കുന്നു എന്നവര്‍ക്ക് മനസ്സിലായി. സമയം തെറ്റി തിരിച്ച് ചെന്നാല്‍ വധശിക്ഷ കിട്ടിയേക്കുമെന്ന് തമ്മില്‍ തമ്മില്‍ അവര്‍ പറഞ്ഞു. സ്വയംപ്രഭയെന്ന തപസ്വിനിയുടെ ഗുഹയില്‍ പോയി ഒളിച്ച് താമസിച്ച് ജീവന്‍ രക്ഷിക്കുന്നതായിരിക്കും ഉത്തമം എന്ന് വാനരന്മാരുടെ നേതാവ് അഭിപ്രായപ്പെട്ടപ്പോള്‍ എല്ലാവരും അതിനോട് യോജിച്ചു എന്നാല്‍ ആ തീരുമാനം ഹനുമാനു സമ്മതമായില്ല. അദ്ദേഹം പറഞ്ഞു 'തിന്നും കുടിച്ചും ഉറങ്ങിയുംഒരു ഗുഹയില്‍ കാലം കഴിക്കുന്നതില്‍ എന്തര്‍ത്ഥം. സുഗ്രീവന്‍ നമ്മളെ ശിക്ഷിക്കുമെങ്കില്‍ ഈ ഗുഹക്ക് എങ്ങനെ നമ്മെ സം രക്ഷിക്കാന്‍  കഴിയും. ലക്ഷ്മണന്‍ കോപം കൊണ്ട് ഈ ഗുഹ ത്ച്ചുടക്കുകയില്ലെന്നാരുകണ്ടു.അതു കൊണ്ട് സുഗ്രീവന്റെ അടുത്തുപോയി സത്യം പറയുന്നതാണു നല്ലത്.
ആ അഭിപ്രായം അംഗദനുസമ്മതമായില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ സംശയങ്ങളുടെ തിരമാലകള്‍ ഇളകി മറഞ്ഞു. മനുഷ്യമനസ്സുകളുടെ വ്യാപാരങ്ങള്‍ പോലെ വാനര മനസ്സിലും ചിന്തകള്‍ കുന്നുകൂടി. സംശയങ്ങള്‍  കൊണ്ടുവരുന്ന മനസ്സ് ധൈര്യത്തെ കൈവെടിയുന്നു. ധൈര്യം കൈവിടുമ്പോള്‍ പിന്നെ പ്രവര്‍ത്തിക്കുന്നത് വിഢ്ഢിത്തരമാകുന്നു. അവിടെ അംഗദന്റെ സംശയങ്ങള്‍ നീണ്ടുപോയി. തന്റെ അച്ഛനെ കൊന്ന സുഗ്രീവനു തന്നോട് സനേഹമില്ല. അദ്ദേഹം തന്നെ കൊല്ലാന്‍ അവസരം നോക്കിയിരിക്കയാണു്. കിഷ്‌ക്കിന്ത്യയില്‍ പോയാല്‍ മരണം സുനിശ്ചിതം. അതിനേക്കാള്‍ ഭേദം നിരാഹാര വ്രുതമെടുത്ത് ഈ കടല്‍ തീരത്ത് മരിച്ച് വീഴുകയാണു. അങ്ങനെ പറഞ്ഞ്അംഗദന്‍ ''കുശ' പുല്ലു നിലത്ത് വിതറി കിഴക്കോട്ട് തിരിഞ്ഞ് മരണത്തെ വരിക്കാന്‍ തയ്യാറായിഇരുന്നു. രാജാവ് മരിക്കാന്‍ പോകുന്നത് കണ്ട് മറ്റ് വാനരന്മാരും ജീവനൊടുക്കാന്‍ തീരുമാനിച്ചു.
ഇതെല്ലാം കണ്ട്‌കൊണ്ട് അടുത്തുള്ള ഒരു കുന്നില്‍ കഴുകന്മാരുടെ രാജാവായ സമ്പതി കിടന്നിരുന്നു. സമ്പതിയും ജടായുവും ഉഷസ്സിന്റെ ദേവനായ അരുണന്റെല്പപുത്രന്മാരായിരുന്നു. യൗവ്വനതിളപ്പില്‍ സമ്പതിയും ജടായുവും എത്ര ഉയരത്തില്‍പറക്കാന്‍ കഴിയുമെന്ന പരീക്ഷണം നടത്തി. സൂര്യനോടെ അടുക്കുംതോറും ചൂടു കൂടി വന്നു. സമ്പതി തന്റെ ചിറകുകള്‍ വിടര്‍ത്തി അനിയനായ ജടായുവിനെ ചൂടില്‍ നിന്ന് രക്ഷിച്ചു.തന്മൂലം സമ്പതിയുടെ ചിറകുകള്‍കരിഞ്ഞ്‌പോയി. തന്നത്താന്‍  പറന്നുപോയി ആഹാരം തേടാന്‍ കഴിയാത്ത സമ്പതിക്ക് കൂട്ടത്തോടെ വാനരന്മാര്‍ ആത്മഹത്യ ചെയ്യുന്നത് സന്തോഷമായി. കുറെ നാളത്തേക്ക് ആഹാരമായി എന്ന് അദ്ദേഹം ആശ്വസിച്ചു
സുഗ്രീവന്‍ കൊല്ലുമെന്ന പേടിയാല്‍ സ്വയം മരിക്കാന്‍ തീര്‍ച്ചയാക്കിയെങ്കിലും മരിക്കാന്‍ വാനരന്മാര്‍ക്ക് മനസ്സില്ലായിരുന്നു. അകാലത്തില്‍ ഒടുക്കി കളയേണ്ടി വരുന്ന ജീവനെപ്പറ്റി അവര്‍ ഓര്‍ത്ത് ഇങ്ങനെ വിലപിക്കാന്‍ തുടങ്ങി. കൈകേയി കാരണം ദശരഥന്‍ മരിച്ചു. ദശരഥന്‍ല്പകാരണം രാമനു വനവാസത്തിനു പോകേണ്ടി വന്നു. അ തു കൊണ്ട് രാവണന്‍ സീതയെ കട്ടുകൊണ്ട് പോയി. പാവം ജടായുവിനു രാവണനോട് ചെറുത്ത് നില്‍ക്കാനുള്ള ശക്തിയുണ്ടായിരുന്നെങ്കില്‍ രാമനും ലക്ഷ്മണനും സീതയെ കണ്ടെത്തുമായിരുന്നു. ജടായുമരിക്കയില്ലായിരുന്നു.
വിധി എങ്ങനെയൊക്കെയാണു് മനുഷ്യ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്ന്ത്. ഇങ്ങനെ സംഭവങ്ങളെ വിവരിച്ച്‌കൊണ്ട് വാത്മീകി വായനക്കാര്‍ക്കും ഉള്‍ക്കാഴ്ച്ച നല്‍കുന്നു. ഈ ജീവിതത്തില്‍പ്രശ്‌നങ്ങള്‍  സ്വാഭാവികം. പക്ഷെ അവയെ നേരിടേണ്ടത് എങ്ങനെ? എപ്പോഴും ധര്‍മ്മവും സത്യവുമായ മാര്‍ഗം മനുഷ്യനെ  വിജയത്തിലെത്തിക്കുന്നു എന്ന പാഠം  മറ്റുള്ളവര്‍ക്ക് അനുഭവിക്കേണ്ടി വന്ന യതനകളുടെ കഥ പറഞ്ഞ് വ്യക്തമാക്കുന്നു.
ജടായുവിന്റെ മരണ വ്രുത്താന്തം കേട്ട് സമ്പതി സങ്കടപ്പെട്ട് വാനരന്മാരെ വിളിച്ചു. എങ്ങനെയാണുതന്റെ സഹോദരന്‍ കൊല്ലാപ്പെട്ടത് എന്നു ചോദിച്ചു. വാനരന്മാര്‍ എല്ലാം വിവരിച്ച്‌കൊടുത്തു. സമ്പതിക്ക്  പ്രായാധിക്യം ഉണ്ടായിരുന്നെങ്കിലും കണ്ണുകള്‍ക്ക് അസാധാരണമായ കാഴ്ച്ച ശക്തിയുണ്ടായിരുന്നു. തന്മൂലം അദ്ദേഹത്തിനു വളരെ ദൂരത്തേക്ക് കാണാന്‍ സാധിച്ചിരുന്നു. രാക്ഷസിമാരാല്‍ ചുറ്റപ്പെട്ട സീത ദേവിയേയും രാവണന്റെ സമ്പന്നമായ ലങ്കാപുരിയേയും സമ്പതി കണ്ടു. അത് വാനരന്മാരോട് പറഞ്ഞു. വാനരന്മാരെ തിന്ന് വിശപ്പടക്കമെന്ന് കരുതിയ സമ്പതിക്ക് അവര്‍ മൂലം രാമനെ സഹായിക്കാന്‍ അവസരം കിട്ടുകയും ശാപത്തില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കുകയും ചെയ്തു. സമ്പതിക്ക് കരിഞ്ഞ ചിറകുകളുടെ സ്ഥാനത്ത്  പുതിയ ചിറകുകല്‍ വന്നു.
ഏല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ആത്മഹത്യക്ക്  ഒരുങ്ങിയ വാനരന്മാര്‍ക്ക് സീതയെപ്പറ്റിയുള്ള വിവരം കിട്ടി. തന്മൂലം അവരും മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. 'നിയതി നീ തന്നെ വിരുതന്‍''


 രാമായണ മാസ രചനകള്‍: 'നിയതി നീ തന്നെ വിരുതന്‍''- സുധീര്‍ പണിക്കവീട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക