Image

വന്ദേമാതരം (സ്വാതന്ത്രദിന ചിന്തകള്‍:സുധീര്‍ പണിക്കവീട്ടില്‍)

Published on 14 August, 2014
വന്ദേമാതരം (സ്വാതന്ത്രദിന ചിന്തകള്‍:സുധീര്‍ പണിക്കവീട്ടില്‍)
വന്ദേമാതരം !അങ്ങനെതന്നെതുടങ്ങട്ടെ. ജന്മഭൂമിയെ എന്നുംമാത്രുഭൂമിയായി കണക്കാക്കുന്നവര്‍ക്ക്‌ `അമ്മേവന്ദനം'' എന്നുപറയുന്നതില്‍ എന്തുദൈവകോപമാണു വരിക. അറിഞ്ഞ്‌ കൂടാ. അങ്ങ്‌ ഭാരതഭൂമിയില്‍ `വന്ദേമാതരം' എന്ന ദേശഭക്‌തിഗാനം ഒരു വിഭാഗം ആളുകള്‍ മുഴുവന്‍ പാടുന്നില്ല. കാരണം അതിന്റെ അവസാന ഭാഗങ്ങളില്‍ ഹിന്ദുദൈവങ്ങളെപ്പറ്റിയുള്ള പരാമര്‍ശം ഉണ്ടുപോലും.

1906 സെപ്‌റ്റമ്പര്‍ ഏഴിനാണ്‌ ബംഗാളി സാഹിത്യകാരനും ദേശപ്രേമിയുമായ ബങ്കിം ചന്ദ്രചാറ്റര്‍ജി എഴുതിയ വന്ദേമാതരം എന്ന ഗാനമാണ്‌ ദേശഭക്‌തി ഗാനമായി സ്വാതന്ത്രസമരസേനാനികള്‍ തിരഞ്ഞെടുത്തത്‌ . ഇന്ത്യയുടെ മഹാകവിയായരവീന്ദ്രനാഥ്‌ ടാഗോര്‍ ഇതിനു സംഗീതം പകര്‍ന്നു. ഏതു വിമുഖന്റേയും ഉരുക്കലമാരയുടെ വാതില്‍ തുറക്കുവാനും ഹ്രുദയത്തിലേക്ക്‌ ആഴ്‌ന്നിറങ്ങാനും ശക്‌തിയുള്ള മാന്ത്രിക ശക്‌തിയുള്ള വാക്കുകളാണു വന്ദേമാതരം എന്ന്‌ ടാഗോര്‍ പറയുകയുണ്ടായി. പ്രക്രുതിഭംഗിയുടെ ആകര്‍ഷണീയമായ ആവിഷ്‌കാരത്തിന്റെ ഇന്ദ്രജാലം ഈ ഗാനത്തിന്റെ ആദ്യഭാഗത്തെവരികളിലുണ്ട്‌. ദേശസ്‌നേഹിയായ ഏത്‌ ഭാരതീയനാണ്‌ ഇതിന്റെവരികള്‍കേട്ട്‌ ആഹ്ലാദചിത്തനായി പുളകമണിയാത്തത്‌. ആ ഗാനത്തിന്റെ ആസ്വാദനത്തിനായി അതിലെ വരികളെ ഈ ലേഖകന്‍ സ്വതന്ത്രപരിഭാഷ ചെയ്യാന്‍ ശ്രമിക്കുന്നു. ബംഗാളിയും സംസ്‌ക്രുതവും കൂട്ടിചേര്‍ത്താണു ഇതിന്റെ രചനനിര്‍വ്വഹിച്ചിരിക്കുന്നത്‌. മൂല കവിതയും താഴെകൊടുക്കുന്നു.

അമ്മേവന്ദനം ! ജല സമ്രുദ്ധികൊണ്ടും, ഫല സമ്രുദ്ധികൊണ്ടും അനുഗ്രഹീതമായ നിന്നെ ഞാന്‍ വണങ്ങുന്നു. സസ്യശ്യാമളമായ നിന്റെ പ്രക്രുതി ഭംഗിയില്‍ മുഴുകിസുഗന്ധ ശീതളമായ മന്ദമാരുതന്‍ അവിടെ സദാ വ്യാപ്രിക്കുന്നു. വെണ്‍നിലാവിന്റെശുഭ്രസുന്ദരമായസ്വ്‌പനം പോലെപുളകം കൊള്ളുന്ന നിശീഥീനിയില്‍ പൂമരങ്ങള്‍ പുതച്ചു നില്‍ക്കുന്ന മജ്‌ഞുഭാഷിണീ, സുസ്‌മിതത്താടെ വരമരുളുക. വരദായിനി അമ്മേവന്ദനം.കോടി, കോടി കണ്‌ഠങ്ങളില്‍ നിന്നും ഉയരുന്ന അഭിരാമമായ, നാനവിധത്തിലുള്ള, ഗണനീയമായസ്വരങ്ങള്‍, കോടികോടി കൈകളേന്തുന്ന ആയുധങ്ങല്‍ നിന്റെ ശക്‌തിയെ കാണിക്കുന്നു. ഇത്രയും ശക്‌തിശാലിനിയായനീ എങ്ങനെ അബലയാകും. ഭയഭക്‌തി ബഹുമാനങ്ങളോടെ ആ സേതു ഹിമാചലം ജനങ്ങള്‍ ആദരിക്കുന്ന അവര്‍ക്ക്‌ തുണയായിരിക്കുന്നനിന്നെ ഞാന്‍ ദേവിയെന്നും, അമ്മയെന്നും, വിളിക്കുന്നു. നീരക്ഷകയാണ്‌, ഉണരൂദേവി.ദേശദ്രോഹികളായവരെ ഓടിച്ചുകളയാന്‍ ഞാന്‍ കേണപേക്ഷിക്കുന്നു. നീവിവേകമാണ്‌, നീധര്‍മ്മമാണ്‌. നീ ഹൃദയമാണു.നീസ്വര്‍ഗ്ഗീയ സ്‌നേഹമാണ്‌. നീ ആത്മാവും ജീവനുമാണ്‌. ഞങ്ങളുടെ പേശീവ്യൂഹത്തിലെ ശക്‌തിനീയാണു്‌. ഞങ്ങളുടെ ഹ്രുദയകോവിലിലെ വശ്യവും സൗന്ദര്യവുമാര്‍ന്ന പ്രതിഷ്‌ഠ നീയാണ്‌. നീദുര്‍ഗ്ഗയാണ്‌. തിളങ്ങുന്ന വാളാല്‍ പ്രഹരമേല്‍പ്പിക്കുന്നവളാണു്‌. താമരപൂക്കളില്‍ സ്‌ഥിതിചെയ്യുന്ന ധനലക്ഷ്‌മിയാണ്‌. പവിത്രയും, പൂര്‍ണ്ണയും, നിസ്‌തുലയുമാണ്‌ നീ.ദേവി, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുക. ദൈവീകമായനിന്റെ ചാരുമന്ദഹാസത്തിനുഭൂമിയിലെ ഏത്‌മനോഹരപ്രദേശത്തെക്കാള്‍ ഭംഗിയുണ്ട്‌.

മേല്‍പറഞ്ഞവരികളില്‍ ഭാരതമാതാവിനെ ധനത്തിന്റെ ദേവതയായ ലക്ഷിയോടും, വിദ്യയുടെ ദേവതയായ സരസ്വതിയോടും, ശക്‌തിയുടെ ദേവതയായദുര്‍ഗ്ഗയോടും കവി ഉപമിച്ചിട്ടുണ്ട്‌.്‌. നേരത്തെ സൂചിപ്പിച്ചപോലെ ഒരു ഗാനം പാടുന്നത്‌ കൊണ്ട്‌ ഒരാളുടെ വിശ്വാസത്തിനു ഉലച്ചില്‍ സംഭവിക്കുന്നത്‌ അയാള്‍ വിശസിക്കുന്ന ചിലമതനിബന്ധനകള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുപരി പ്രസ്‌തുത ഗാനത്തിന്റെ അര്‍ത്ഥം വിശാലമായത്‌ കൊണ്ടാണ്‌. അങ്ങനെയുള്ള വരെഭാരതം പോലുള്ള മഹത്തായ ഒരു രാഷ്‌ട്രം ദേശീയഭക്‌തിഗാനം പാടാന്‍ നിര്‍ബന്ധിക്കരുത്‌. വാസ്‌തവത്തില്‍ഭാരത സര്‍ക്കാര്‍ ആരെയും ഇത്തരം കാര്യങ്ങളില്‍ നിര്‍ബന്ധിക്കുന്നിച്ചെന്നുള്ളതാണ്‌ പരമാര്‍ത്ഥം. മുഹമ്മദാലി ജിന്നക്ക്‌ ഈ ഗാനം അസഹ്യമായിരുന്നുന്ന്‌ ചിലരേഖകളില്‍ കാണുന്നു. അതുകൊണ്ട്‌ അദേഹം 1947 ല്‍ ഭാരതത്തോട്‌ വിട പറഞ്ഞുപോയി. ഭാരതത്തില്‍തങ്ങിയ മുസ്‌ളീം മത വിശ്വാസികള്‍ക്ക്‌ എല്ലാസ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നു.

വന്ദേ എന്ന വാക്കിനുവന്ദിക്കുക, വണങ്ങുക എന്ന്‌ അര്‍ത്ഥമുള്ളപ്പോള്‍ മുസ്ലീം/ക്രുസ്‌തീയ വിശ്വാസമനുസരിച്ച്‌ ആ ഗാനം പാടുന്നതില്‍ തെറ്റില്ല. ആരാധിക്കുന്നു എന്ന്‌പറയുന്നില്ലല്ലോ. തന്നെയുമല്ല ധനത്തിന്റേയും, വിദ്യയുടേയും, ശക്‌തിയുടേയും, ദേവിയായി എന്ന്‌ പറയുമ്പോള്‍ അതെല്ലാം നമ്മുടെ നാട്ടില്‍സാക്ഷാത്‌കരിക്കണമെന്നു കവിയുടെ പ്രതീക്ഷയായി അതിനെ കരുതാവുന്നതാണ്‌. എന്തിനാണു അതെല്ലാം ഹിന്ദുദേവതകളാനെന്ന്‌സംശയിക്കാന്‍പോകുന്നത്‌. ഭാരതം സമ്പത്തോടും, സാക്ഷരതയോടും, ശക്‌തിയോടും കൂടി കഴിയുന്നത്‌ എല്ലാവര്‍ക്കും നല്ലതല്ലേ. അമ്മെനിന്നെവണങ്ങുന്നു എന്ന്‌പറയുന്നു.അതിലും അന്യദൈവം (ഭാരതത്തിലെ അല്ലാത്തദൈവം, അങ്ങനെ ഉപയോഗിക്കുന്നവരുടെ ഭാഷ ഉപയോഗിക്കയാണ്‌) എന്തിനുകോപിക്കണം.സ്വര്‍ഗ്ഗം എവിടെയെന്ന്‌ ചോദ്യത്തിനു നബിതിരുമേനിയുടെ മറുപടി അമ്മയുടെ കാല്‍ക്കല്‍ എന്നാണ്‌. അത്‌ അമ്മയുടെ സ്‌ഥാനത്തിന്റെ മഹത്വത്തെയല്ലേകാണിക്കുന്നുത്‌.സ്വാതന്ത്ര്യലബ്‌ധിക്കുശേഷം പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍പ്രസ്‌തുത ഗാനത്തെചൊല്ലി ബഹളമുണ്ടാക്കുന്നത്‌ ആര്‍ഷഭാരത സംസ്‌കാരത്തിനുമങ്ങലേല്‍പ്പിക്കുന്നു.

ലോകത്തിലെ എറ്റവും പുരാതനമായ സന്യാസസമൂഹത്തിന്റെ പേരില്‍ ഷിക്കാഗോയിലെ മതസമ്മേളനത്തിനെത്തിയവര്‍ക്ക്‌ നന്ദിപറഞ്ഞ്‌കൊണ്ട്‌ വിവേകാനന്ദന്‍ പറഞ്ഞവാക്കുകള്‍ ഓര്‍ക്കുക. ഞങ്ങള്‍ പ്രപഞ്ചത്തിലെ എന്തിനേയും സ്വീകരിക്കുക മാത്രമല്ല എല്ലാ മതങ്ങളും സത്യമാണെന്ന്‌ അംഗീകരിക്കയും ചെയ്യുന്നു. ഭൂമിയിലെ എക്ല രാജ്യത്ത്‌നിന്നുള്ള എല്ലാമതാഭയാര്‍ത്ഥികള്‍ക്കും മര്‍ദ്ദിതര്‍ക്കും അഭയം നല്‍കിയ രാജ്യത്തെ പ്രതിനിധീകരിക്കന്നു എന്നതില്‍ എനിക്ക്‌ അഭിമാനമുണ്ട്‌., ദൈവം സ്രുഷ്‌ടിച്ച സകല ജാതികളും വംശങ്ങളും ഒരു പ്രവാഹം പോലെ ഇന്ത്യയെന്ന മഹാസ്‌മുദ്രത്തിലേക്ക്‌ ഒഴുകി വന്നു. സമുദ്രം കൈ നീട്ടി എല്ലാവരേയും സ്വീകരിച്ചു.അവര്‍ എല്ലാ മതക്കാരേയും സ്‌നേഹിക്കുന്നു.ബഹുമാനിക്കുന്നു.സ്വന്തം മതം മാത്രം ശ്രേഷ്‌ഠമാണെന്നും ബാക്കിയൊക്കെ തെറ്റാണെന്നും അവര്‍ വിശ്വസിക്കുന്നില്ല.

ഈ സ്വാതന്ത്ര്യദിനാഘോഷത്തില്‍ എല്ലാ ജാതി മതസ്‌ഥരും ഒന്ന്‌ ചേരുമെങ്കിലും അവരില്‍എക്ലാവരിലും ദേശീയൈക്യം കുറവായി കാണുന്നു. ജാതി-മത ചിന്തകളാല്‍ കലുഷിതമാണ്‌ അന്തരീക്ഷം. വന്ദേമാതരം മുഴുവന്‍പാടീയാല്‍ അത്‌ ചിലരുടെ വിശ്വാസത്തിനുകോട്ടം തട്ടുമെന്നു അവര്‍ കരുതുന്നു. സകല ചരാചരങ്ങളിലും ഈശ്വരചൈതന്യം കാണാന്‍ പഠിപ്പിക്കുന്ന സനാതന ധര്‍മ്മം പാലിക്കുന്നവര്‍ ഒരു പ്രാര്‍ത്ഥന ചൊല്ലിയാല്‍ കോപിക്കുന്നദൈവത്തിന്റെ അനുയായികളെ അവരുടെ പാട്ടിനുവിടുന്നതാണു ഉചിതം. ഹിന്ദുക്കളുടെ മതസഹിഷ്‌ണുതയുടെ മഹത്വത്തിനു ഇപ്പോള്‍ ഭാരതത്തില്‍ ഉലച്ചില്‍ തട്ടിയിട്ടുണ്ടെന്ന്‌ പത്രവാരത്തകള്‍ നമ്മെബോധിപ്പിക്കുന്നു. നിങ്ങള്‍ വിശ്വസിക്കുന്നത്‌ ചെകുത്താനിലാണെന്നും, മരിച്ചാല്‍ നരകത്തില്‍ പോകുമെന്നും ഒരു കൂട്ടം മതഭ്രാന്തന്മാര്‍ വിളിച്ചു പറഞ്ഞ്‌ നടക്കുമ്പോള്‍ ജാതി വ്യവസ്‌ഥയും ദാരിദ്ര്യവും അവര്‍ കിളക്കുന്ന മണ്ണുനനച്ചു കൊടുക്കുമ്പോള്‍ ഇന്ത്യന്‍ഭരണഘടന അതനുവദിക്കുമ്പോള്‍സനാതനമൂല്യങ്ങളില്‍മുറുകെ പിടിക്കുന്നവരും, കുറെശുദ്ധന്മാരും, വിവരം കുറഞ്ഞവരും വെറുതെയിരിക്കയില്ലെന്ന്‌ ബുദ്ധിയുള്ളവര്‍ക്ക്‌ ചിന്തിക്കാവുന്നതാണ്‌.

സനാതനം ധര്‍മ്മം പഠിപ്പിക്കുന്നത്‌ വെട്ടാന്‍ വരുന്നവനുപോലും നിഴല്‍നല്‍കുന്ന വൃക്ഷത്തെപോലയാകാനാണ്‌.എന്നാല്‍ ഇക്കാലത്ത്‌ മനുഷ്യര്‍ക്ക്‌ ക്ഷമ കുറയുന്നു.നന്മയും സ്‌നേഹവുമാണു ഈശ്വരന്‍ എന്ന്‌ എല്ലാവര്‍ക്കും അറിയാം.എന്നാലും മനുഷ്യനു അറിവുവച്ച നാള്‍ മുതല്‍ ഒരിക്കലും പ്രത്യക്ഷപ്പെടാത്ത ഒരു ശക്‌തിക്ക്‌ വേണ്ടി തമ്മില്‍തമ്മില്‍ വെട്ടിമരിക്കുമ്പോള്‍ ഈ ശക്‌തി ഒരിക്കലും പ്രത്യക്ഷപ്പെട്ടില്ലെന്ന്‌ സത്യം മനസ്സിലാക്കാത്തത്‌ മഹാത്ഭുതം.മനുഷ്യര്‍ മതങ്ങളെ മറന്ന്‌നന്മയുടെ വഴിയിലൂടെ സഞ്ചരിക്കുമെന്ന്‌പ്രതീക്ഷിക്കാം.സാങ്കേതിക വിദ്യ ഇത്രയും പുരോഗമിക്ലിട്ടും ദൈവത്തിന്റെ അത്ഭുതമെന്ന ചെപ്പടിവിദ്യ കാണിച്ച്‌ മിടുക്കന്മാര്‍മറ്റുള്ളവരില്‍നിന്നും പണം തട്ടുന്നു.
ജാതി മത ചിന്തകള്‍ക്കതീതമായിഭാരതം ഐശര്യവും നന്മകളുമുള്ള രാജ്യമായി തീരാന്‍ ഈ സ്വാതന്ത്ര്യദിനത്തില്‍ ആശിക്കാം, ആഗ്രഹിക്കാം. വന്ദേമാതരം..

വന്ദേമാതരം..
മാതരം..
സുജലാം സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം മാതരം..
വന്ദേ..മാതരം..
ശുഭ്രജ്യോത്സന പുളകിതയാമിനീം
ഫുല്ല കുസുമിതദ്രുമദല്‍ശൊഭിനീം
സുഹാസിനിം സുമധുരഭാഷിണീം
സുഖദാം വരദാം
മാതരം..വന്ദേമാതരം..
കോടികോടി കണ്‌ഠകളകള നിനാദ കരാളെ
കോടികോടി ഭുജൈധ്രുത കര കരാളെ
അബല കേനോ മാ ഏതോബലേ
ബഹുബലധാരിണി, നമാമിതരിണി
രിപുദലവാരിണിമാതരം
വന്ദേ.. മാതരം..വന്ദേ..മാതരം..
തുമിവിദ്യ, തുമി ധര്‍മ്മ
തുമിരീതിതുമി മര്‍മ്മ
ത്വംഹിപ്രാണാര്‍ഹശരീരേ
ബഹുനേതു മാ ശക്‌തി
ഹ്രുദയേതുമി മാ ഭക്‌തി
തുമരയിപ്രതിമ ഗരിമന്ദിരേമന്ദിരേ
വന്ദേ..മാതരം..വന്ദേ..മാതരം..
ത്വംഹിദുര്‍ഗ്ഗ, ദശപ്രഹരണധാരിണി
കമലാ,കമലദളവിഹാരിണി
വാണിവിദ്യദായിനിനമമിതം
നമാമി കമലം, അമലം, അതുലം
സുജലാം, സുഫലാം, മാതരം
വന്ദേ..മാതരം..വന്ദേ..മാതരം..
ശ്യാമളാ സരളം സുസ്‌മിതം ഭൂഷിതം
ധരണി, ഭരണിമാതരം.
വന്ദേ..മാതരം..വന്ദേ..മാതരം.
വന്ദേമാതരം (സ്വാതന്ത്രദിന ചിന്തകള്‍:സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക