Image

ഏഴാംകടലിനക്കരെ പുതുമാരന്റെ ഓണം (കവിത :എ.സി. ജോര്‍ജ്)

എ.സി. ജോര്‍ജ് Published on 04 September, 2014
ഏഴാംകടലിനക്കരെ പുതുമാരന്റെ ഓണം (കവിത :എ.സി. ജോര്‍ജ്)
(അടുത്തകാലത്ത് ഏഴാംകടലിനക്കരെ നാട്ടില്‍ പോയി പ്രണയിച്ച് വിവാഹിതനായ പുതുമണവാളന്‍ - പുതുമാരന്‍ മടങ്ങി ഇക്കരെ അമേരിക്കയിലെത്തി വിരഹ ദുഃഖം അനുഭവിക്കുകയാണ്. പുതുമണവാട്ടിയാകട്ടെ നാട്ടില്‍ നിന്ന് യുഎസിലേക്ക് വിസാ കിട്ടാനുള്ള ഊഴവും പാര്‍ത്തിരിപ്പാണ്. ഈ പ്രണയ യുവദമ്പതിമാരുടെ വിവാഹശേഷമുള്ള ആദ്യത്തെ ഓണമാണീ ചെറിയ കവിതയിലെ ഇതിവൃത്തം.)

ഇക്കരെയാണെന്‍ വാസം ...... അക്കരെയാണ്..... നിന്‍വാസം....
ഇക്കരെ അക്കരെ..... നമ്മള്‍ വാസം ഏഴാംകടലിലെ മോഹവും.. ദാഹവും..
ഓമനെ..... ഓമലാളെ......പ്രണയിനീ.....എന്‍ ഉള്ളത്തിലെ സ്വര്‍ഗ്ഗപുത്രീ....
ലാവണ്യ... പൂജാപുഷ്പവതീ.. ഓണനിലാവത്ത് തുള്ളാട്ടം തുള്ളുണ..
നിന്‍ തൃപ്പാദം ഞാനൊന്നു ചുംബിച്ചോട്ടെ... പ്രിയെ.... മനോഹരീ...... മാനസേശ്വരീ...
നീയാണെന്‍ ഓണലഹരി ചാരത്തു നീയുണ്ടെങ്കില്‍ പിന്നെന്തിനൊരോണസദ്യ.
നിന്‍ ചാമ്പയ്ക്കാ ചെഞ്ചുണ്ടില്‍ വിരിയും ഓണപുഷ്പകതേന്‍ ഞാനൊന്നു
മുത്തികുടിച്ചോട്ടെയെന്‍ മാനസേശ്വരീ..... തേന്മഴയാം ... പൂമഴയാം.... നിന്‍ ചെഞ്ചുണ്ടില്‍
വിരിയും മന്ദഹാസം എന്നുള്ളില്‍ നിത്യഹരിത മാദകമാ മോരോണ വസന്തം...
മാവേലി മന്നന്‍ നാടുവാണ കേരള നാട്ടിനലങ്കാരമാം എന്‍ സ്വപ്ന സുന്ദരീ...
അക്കരെനിന്നിക്കരെ പുഷ്പ മലര്‍  മഞ്ചലില്‍ ഓടിവരൂ.. ഏഴാം കടലിന്നിക്കരെ..
നിന്‍ താലിചാര്‍ത്തിയ മാരന്‍ വാരി.. വാരി കെട്ടിപുണരട്ടെ.. പടരട്ടെ നിന്‍ മേനിയാകെ...
നമ്മള്‍ തന്‍ കന്നിയോണമാണെന്‍ പ്രാണേശ്വരീ.. ഈ.. ഓണം എന്നു നിന്‍ വിസയാകുമെന്‍
തനിതങ്കമെ.... പറന്നെന്‍ ഏഴാംകടലിനിക്കരെയെത്താന്‍.... എന്‍ മനസ്സില്‍ പൂവിളിയായ്...
എന്‍ തേന്‍മൊഴിയാളെ  മാന്‍ മിഴിയാളെ നീയില്ലാതെ എനിക്കെന്തോണം.. എന്‍ മനസ്സിലെ
ഓണം പൊന്നോണമാകാന്‍ നീയെന്‍ സവിധം ചാരത്തെത്തണം.... കൈകോര്‍ക്കണം...
എങ്കിലും എന്നോമനെ പൊന്നോമനെ എന്നിലെ പൊന്നോണ സുഗന്ധ ശ്വാസനിശ്വാസങ്ങള്‍....
ആയിരമായിരം ഉന്‍മാദ ചുംബനങ്ങള്‍ ചുടുചുംബനങ്ങള്‍ ഓണരാത്രിയില്‍ നിനക്കായ്
വിഹായസില്‍ ചന്ദ്രികാ ചര്‍ച്ചിതമാം നഭോമണ്ഡലത്തില്‍ അയക്കുന്നെന്‍ പ്രാണേശ്വരീ.....
ഏഴാംകടലിനക്കരെ പുതുമാരന്റെ ഓണം (കവിത :എ.സി. ജോര്‍ജ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക