Image

ഫോമാ സാഹിത്യ അവാര്‍ഡ്‌ വിതരണവും ക്ലോസിംഗ്‌ സെറിമണിയും 18-ന്‌

നീനാ പനയ്‌ക്കല്‍ Published on 11 October, 2014
ഫോമാ സാഹിത്യ അവാര്‍ഡ്‌ വിതരണവും ക്ലോസിംഗ്‌ സെറിമണിയും 18-ന്‌
ഫിലാഡല്‍ഫിയ: ഫോമയുടെ 2012-2014 സാഹിത്യ അവാര്‍ഡ്‌ വിതരണവും ക്ലോസിംഗ്‌ സെറിമണിയും ഈ മാസം പതിനെട്ടാം തീയതി ശനിയാഴ്‌ച 2400 ഓള്‍ഡ്‌ ലിങ്കണ്‍ ഹൈവെ, ട്രിവോസ്‌ പി.എ-യിലുള്ളറാഡിസണ്‍ ഹോട്ടലില്‍ വെച്ച്‌വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ നടക്കുന്നതാണെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു അറിയിച്ചു.

അവാര്‍ഡ്‌ ലഭിച്ചവരുടെ പേരുകള്‍ താഴെ കൊടുക്കുന്നു.

കഥ: മെര്‍ലിന്‍.എസ്‌. ഇടശ്ശേരില്‍
ലേഖനം: ജോസ്‌ കാടാപുറം
നാടകം: തമ്പി ആന്റണി.
കവിത: സോയ നായര്‍
നോവല്‍: ആന്‍ഡ്രു പാപ്പച്ചന്‍
യാത്രാവിവരണം: ജോര്‍ജ്‌ തുമ്പയില്‍
ചെറുകഥ: ബാബു തെക്കേക്കര.
ചെറുകഥാ സമാഹാരം: സാംസി കൊടുമണ്‍
ബ്ലോഗ്‌ ലിറ്ററേച്ചര്‍: വേണുഗോപാലന്‍
സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്‌: ഡോക്ടര്‍ പോള്‍ തോമസ്‌.

അവാര്‍ഡ്‌ ജേതാക്കള്‍ ക്ലോസിങ്ങ്‌ സെറിമൊണിയില്‍ പങ്കെടുത്ത്‌ അവാര്‍ഡുകള്‍ സ്വീകരിക്കണമെന്ന്‌ പ്രസിഡന്റ്‌ അറിയിച്ചു. വരുന്നവര്‍ പേരുകള്‍ നീനാ പനയ്‌ക്കലിനെ അറിയിക്കേണ്ടതാണ്‌. 215-722-6741.

ഫോമയുടെ സുവനീര്‍ പ്രകാശനവും അന്ന്‌ നടക്കുന്നതാണ്‌.

ഡിന്നറോടു കൂടി പരിപാടികള്‍ അവസാനിക്കും.
24-നു ഫ്‌ളൊറിഡയില്‍ വച്ച് പുതിയ ഭാരവാഹികള്‍ സ്ഥാനമേല്ക്കും
ഫോമാ സാഹിത്യ അവാര്‍ഡ്‌ വിതരണവും ക്ലോസിംഗ്‌ സെറിമണിയും 18-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക