Image

ഫൊക്കാനായുടെ സുദൃഢ പദ്ധതികള്‍ക്കൊപ്പം ഡോ.മാത്യൂ വര്‍ഗ്ഗീസ്- അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 29 October, 2014
ഫൊക്കാനായുടെ സുദൃഢ പദ്ധതികള്‍ക്കൊപ്പം ഡോ.മാത്യൂ വര്‍ഗ്ഗീസ്-  അനില്‍ പെണ്ണുക്കര
കാല്‍നൂറ്റാണ്ടു കഴിഞ്ഞു ഫൊക്കാന മലയാളികള്‍ക്കൊപ്പം കൂട്ടിയിട്ട്. ഫൊക്കാനായുടെ നേതൃത്വരംഗത്ത് ഉള്ള പലരും ഫൊക്കാനയോടൊപ്പം വളര്‍ന്നവരാണ്. ആരും വിലമതിക്കുന്ന ഒരു കൂട്ടായ്മയ്‌ക്കൊപ്പം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുക എന്നത് മനസിന് സുഖമുള്ള ഒന്നാണ്. ഫൊക്കാനാ അസോസിയേറ്റ് ട്രഷറര്‍ ഡോ. മാത്യൂ വര്‍ഗ്ഗീസ്(രാജന്‍) ഫൊക്കാനയ്‌ക്കൊപ്പം, മറ്റ് വിവിധ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വളര്‍ന്നുവന്ന വ്യക്തിത്വമാണ്.

ഡിട്രോയിറ്റിലെ ഫൊക്കാനായുടെ അമരക്കാരന്‍ 2012-2014 ല്‍ ഫൊക്കാനാ ജോ.സെക്രട്ടറി. ഇപ്പോള്‍ ഫൊക്കാനയുടെ അസോസിയേറ്റ് ട്രഷറാര്‍ പദവിയില്‍ എത്തി നില്‍ക്കുമ്പോള്‍ കടന്നുവന്ന പാതകളെക്കുറിച്ചും ഫൊക്കാനായെക്കുറിച്ചും പൂര്‍ണ്ണമായും തൃപ്തനാണ് ഡോ.മാത്യൂ വര്‍ഗീസ്.

ഫൊക്കാനാ നാള്‍ക്കുനാള്‍ വളരുന്നു. അതിന്റെ പ്രകടമായ ഉദാഹരണമായിരുന്നു ഫൊക്കാനാ ചിക്കാഗോ കണ്‍വന്‍ഷന്‍. ചിക്കാഗോയിലെ ഫൊക്കാനായുടെ ഉത്സവം ഫൊക്കാനയുടെ കഴിഞ്ഞ മുപ്പത് വര്‍ഷത്തെ പ്രാധാന്യവും, പ്രസക്തിയും വിളിച്ചോതുന്നതായിരുന്നു. മലയാളികളുടെ ഉള്ളില്‍ ഫൊക്കാനയോടുള്ള ആദരവും സ്‌നേഹവും ചിക്കാഗോയില്‍ പ്രകടമായി കണ്ടു. ആ കാഴ്ച തീര്‍ച്ചയായും ശുഭകരമായ ഫൊക്കാനയുടെ ഭാവിയുടെ ചിത്രമാണ് തന്റെ മനസിന് സമ്മാനിച്ചതെന്ന് അദ്ദേഹം പറയുന്നു.

ഒരു സംഘടനാ പ്രവര്‍ത്തകന് നാം ഇടപെടുന്ന സമൂഹത്തോടുള്ള 'കമിറ്റ്‌മെന്റ്' അതാണ് നമ്മെ ജനഹൃദയങ്ങളില്‍ എന്നും ഓര്‍മ്മപ്പെടുത്തുന്നത്. ഈ സംഘബോധവും മനോഭാവവും നാളത്തെ തലമുറയ്ക്കു വേണ്ടിയാണെന്ന് അവരും, നമ്മളും തിരിച്ചറിയുന്നു. അവിടെയാണ് ഫൊക്കാനാ പോലെയുള്ള സംഘടനകളുടെ പ്രസക്തി.

സാമ്പത്തിക പരാധീനതകള്‍ പല സംഘടനകളുടേയും നിലനില്‍പ്പിനു തന്നെ പ്രശ്‌നങ്ങളാണ്. എങ്കിലും ഫൊക്കാന പോലെയുള്ള സംഘടനകളില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് നല്‍കാന്‍ നമുക്ക് സാധിക്കണം. അതിനായി നിരവധി കര്‍മ്മ പരിപാടികള്‍ കഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി ഫൊക്കാന നടപ്പിലാക്കി വരുന്നു. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ ഫൊക്കാനയെ സംബന്ധിച്ച് സംഭവബഹുലമായിരുന്നു. പല പ്രശ്‌നങ്ങളും ഫൊക്കാനയ്ക്ക് ഉണ്ടായി. എങ്കിലും ഈ സംഘടനയെ ലോകമലയാളി സംഘടനകള്‍ക്ക് മാതൃകയാകാന്‍ സഹായിച്ചത് നമ്മുടെ സംഘബലമാണ്. അതാണ് ഫൊക്കാനായുടെ കരുത്ത്. പ്രവാസി സമൂഹത്തെ ഒരു കുടക്കീഴില്‍ ഒരുമിപ്പിച്ച് നിര്‍ത്തുവാന്‍ ഫൊക്കാനായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. ഫൊക്കാനായുടെ 'ഭാഷയ്‌ക്കൊരു ഡോളര്‍'  എന്ന ഒരു പദ്ധതിമാത്രം മതി ഈ സംഘടനയെക്കുറിച്ചറിയാന്‍. മലയാളത്തെയും മാതൃഭാഷയേയും സ്‌നേഹിക്കുവാന്‍ നമ്മുടെ പുതുതലമുറയെ ഉദ്‌ബോധിപ്പിക്കുന്ന ഒരു പദ്ധതികൂടിയാണിത്.

ഫൊക്കാനായുടെ 2014- 2016 കമ്മറ്റിക്ക് നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കാനുണ്ട്. മാറി വരുന്ന ലോകത്തിന് ഭാരതത്തിന്റേതായ നിരവധി സംഭാവനകള്‍ ചെയ്യാനുണ്ട്. അതിന് പങ്കാളിയാകാന ഫൊക്കാന പദ്ധികള്‍ ആവിഷ്‌ക്കരിക്കണം. ഭാരതത്തിലെ യുവ സമൂഹത്തെ ലോകത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ സാധിക്കണം. അതിനായി നമ്മുടെ സഹായവും പിന്തുണയും അവര്‍ക്ക് നല്‍കണം. ഇത്തരം കാരുണ്യങ്ങളില്‍ നാം ശ്രദ്ധ വയ്ക്കണം- ഇത്തരം ഉദ്ദേശലക്ഷ്യങ്ങളും അദ്ദേഹത്തിനുണ്ട്. അതിനദ്ദേഹത്തെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തനവും ആധ്യാത്മിക പ്രവര്‍ത്തനങ്ങളുമാണ്. ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അഡ്‌ഹോക്ക് കമ്മറ്റി അംഗം, ഡിട്രോയിറ്റ് കേരളാ ക്ലബ് പ്രസിഡന്റ്, ഡിട്രോയിറ്റ് സെന്റ് തോമസ് ചര്‍ച്ച് സെക്രട്ടറി, ഡിട്രോയിറ്റ് ഏരിയാ എക്യൂമെനിക്കല്‍ കമ്മറ്റി സെക്രട്ടറി എന്നീ നിലകളിലെ പ്രവര്‍ത്തനം ഫൊക്കാനായുടെ നേതൃത്വരംഗത്തേക്ക് വരുവാനുള്ള പ്രചോദനം കൂടിയായിരുന്നു അദ്ദേഹത്തിന്.

നാളെയെക്കുറിച്ച് സുദൃഢവും, നിശ്ചിതവുമായ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഫൊക്കാനയുടെ അസോസിയേറ്റ് ട്രഷററായി സേവനം അനുഷ്ഠിക്കുമ്പോള്‍ പിന്തുണയുമായി അദ്ദേഹത്തിന്റെ കുടുംബവും ഒപ്പമുണ്ട്. അതാണ് അദ്ദേഹത്തിന്റെ വിജയവും.
ഫൊക്കാനായുടെ സുദൃഢ പദ്ധതികള്‍ക്കൊപ്പം ഡോ.മാത്യൂ വര്‍ഗ്ഗീസ്-  അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക