Image

ഫോമാ ന്യൂസ് ടീം രൂപീകരിച്ചു

വിനോദ് കൊണ്ടൂര്‍, ഫോമാ ന്യൂസ്ടീം ചെയര്‍മാന്‍ Published on 05 November, 2014
ഫോമാ ന്യൂസ് ടീം രൂപീകരിച്ചു
മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്, ഫോമായുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ എത്രെയും സുതാര്യമായും വേഗത്തിലും ജനങ്ങളില്‍ എത്തിക്കുക എന്ന ദൗത്യവുമായി ഫോമാ 201416 ഭരണസമിതിയുടെ പ്രത്യേക താല്പര്യപ്രകാരം ഫോമാ ന്യൂസ്ടീം രൂപീകരിച്ചു. 5 പേരടങ്ങുന്ന ടീമിന്റെ ചെയര്‍മാന്‍ വിനോദ്‌കൊണ്ടൂര്‍ ഡേവിഡാണ്. ബിജുതോമസ് പന്തളം, എബിആനന്ദ്, ജോസികുരിശിങ്കല്‍, മോഹന്‍മാവുങ്കല്‍ എന്നിവരാണ്  മറ്റു 4 ടീംഅംഗങ്ങള്‍. നോര്‍ത്ത് അമേരിക്കയെ 5 സോണ്‍ ആയി തിരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

സോണ്‍ എ: കാലിഫോര്‍ണിയ, നെവാഡാ, വാഷിംഗ്ടണ്‍, കോളറാഡോ  ബിജുതോമസ്.
സോണ്‍ബി: ടെക്‌സസ്, ഓക്ലഹോമാ, ഇലിനോയിസ്, ഒഹയോ  ജോസി കുരിശിങ്കല്‍.
സോണ്‍സി: ഫ്‌ലോറിഡ, ജോര്‍ജിയ, നോര്‍ത്ത് കരോളിന, ടെന്നെസ്സി, ഡെലവെയര്‍  എബിആനന്ദ്.    
സോണ്‍ ഡി: ന്യൂഇംഗ്ലണ്ട്, കണടികട്ട്, പെന്‍സില്‍വേനിയ, മാസ്സച്യൂസെറ്റ്‌സ്  മോഹന്‍ മാവുങ്കല്‍.
സോണ്‍ ഇ: മിഷിഗണ്‍, മിനസോട്ടാ, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കാനഡ  വിനോദ്‌കൊണ്ടൂര്‍ ഡേവിഡ്.

ഈ സോണുകളിലുള്ളവര്‍ ഫോമാന്യൂസ് നല്കുവാനായി അതാതു വ്യക്തികളെ സമീപിക്കുവാന്‍ ഫോമാപ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്തണി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.   
    
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വിനോദ്‌കൊണ്ടൂര്‍ഡേവിഡ് -313 208 4952
ബിജു തോമസ് -702 372 7592
ജോസി കുരിശിങ്കല്‍ -773 478 4357
എബി ആനന്ദ് -954 305 4165
മോഹന്‍ മാവുങ്കല്‍  -410 465 1771

വിനോദ് കൊണ്ടൂര്‍, ഫോമാ ന്യൂസ്ടീം ചെയര്‍മാന്‍


ഫോമാ ന്യൂസ് ടീം രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക