Image

ബേബി ഊരാളില്‍; സൗമ്യം, ദീപ്‌തം - ഈ നേതൃത്വം (അനില്‍ പെണ്ണുക്കര)

(അനില്‍ പെണ്ണുക്കര) Published on 07 November, 2014
ബേബി ഊരാളില്‍; സൗമ്യം, ദീപ്‌തം - ഈ നേതൃത്വം (അനില്‍ പെണ്ണുക്കര)
ഏതൊരു സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും തന്റെ പ്രവര്‍ത്തന മണ്‌ഡലത്തില്‍ ഒരു മാതൃക ഉണ്ടാകും. സ്വന്തമായി ഒരു മാതൃക ഉണ്ടാക്കിയെടുക്കുക എന്നത്‌ അത്ര എളുപ്പവുമാവില്ല. എന്നാല്‍ അമേരിക്കന്‍ മലയാളികള്‍ക്കും, യുവസമൂഹത്തിനും എന്തുകൊണ്ടും മാതൃകയാക്കാവുന്ന ഒരു സാസ്‌കാരിക പ്രവര്‍ത്തകനുണ്ട്‌ ന്യൂയോര്‍ക്കില്‍ - ബേബി ഊരാളില്‍.

സാംസ്‌കാരിക, സാമൂദായിക, മാധ്യമരംഗത്ത്‌ തിളങ്ങി നില്‍ക്കുന്ന മഹനീയ വ്യക്തിത്വത്തിന്റെ ഉടമ. ഫോമയുടെ മുന്‍പ്രസിഡന്റ്‌ , മലയാളം
ടെലിവിഷന്റെ സി.ഇ.ഒ , കെ.സി.സി.എന്‍ എയുടെ മുന്‍ പ്രസിഡന്റ്‌ തുടങ്ങിയ വലിയ പദവികള്‍ക്കൊപ്പം നിരവധി ചെറുതും വലുതുമായ സംഘടനകളുടെയും, പ്രസ്ഥാനങ്ങളുടെയും നേതൃത്വരംഗത്ത്‌ ശോഭിച്ച്‌ നില്‍ക്കുന്ന ശ്രീ.ബേബി ഉരാളില്‍ ഇപ്പോള്‍ പുരസ്‌കാരങ്ങളുടെയും ആദരവിന്റെയും നടുവിലാണ്‌. കേരളാസെന്റര്‍ ഏര്‍പ്പെടുത്തിയ കമ്മ്യൂണിറ്റി സര്‍വീസ്‌ അവാര്‍ഡ്‌ ഉള്‍പ്പെടെ അദ്ദേഹം നേടിയത്‌ നിരവധി അംഗീകാരങ്ങള്‍.

ഫോമാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സമയം ബേബി ഊരാളിന്‌ വലിയ ഉത്തരവാദിത്വമായിരുന്നു അത്‌.  ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തിനുശേഷമുള്ള ഭരണ കാലഘട്ടം. ഫോമയെ കൂടുതല്‍ ഉന്നതിയിലേക്കെത്തിക്കുവാന്‍ ബ്രിഡ്‌ജിംഗ്‌ ഓഫ്‌ മൈന്‍ഡ്‌
തുടങ്ങി പല നവീന പരിപാടികള്‍ക്കും തുടക്കമിടുകയും ചെയ്‌തു. കൂടാതെ അമേരിക്കയില്‍ ജീവിക്കുന്ന മലയാളികളുടെ സാംസ്‌കാരികവും, സാമൂഹികവും , വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടി ചെയ്യുക എന്ന ഫോമായുടെ പ്രാഥമിക ലക്ഷ്യം മുതല്‍ ശരാശരി മലയാളിയുടെ സാമ്പത്തിക ഉന്നമനവും, രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഉതകുന്നതും ആരോഗ്യ രംഗത്ത്‌ വേണ്ട സഹായം എത്തിക്കുന്നതിലേക്കും കൂടെയുള്ള അംഗങ്ങളുടെ സഹകരണത്തോടുകൂടി പല പരിപാടികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.

ഫോമ എന്ന സംഘടനയുടെ പിറവിക്ക്‌ കാരണമായ സംഭവവികാസങ്ങളെ  വേദനയോടെയാണ്‌ ബേബി ഊരാളിന്‍ നോക്കിക്കാണുന്നത്‌. ചിലര്‍ക്കുണ്ടായ പിടിവാശികളാണ്‌ പുതിയ സംഘടനയുടെ പിറവിക്ക്‌ കാരണമായ
ത്‌. എങ്കിലും ഫൊക്കാനയും ഫോമായും ഒന്നിച്ചു കാണണമെന്ന ആഗ്രഹം പ്പോഴും ഉണ്ട്‌. വ്യക്തിപരമായി വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറാണ്‌. പക്ഷേ ഇപ്പോഴത്തെ ചുറ്റുപാടില്‍ യോജിപ്പിന്‌ ഒരു ശതമാനംപോലും സാധ്യതയില്ലെന്ന്‌ അദ്ദേഹം തന്നെ സമ്മതിക്കുന്നു. ഇനി ഇരുകൂട്ടര്‍ക്കും അമേരിക്കന്‍ മലയാളികളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും അവര്‍ക്ക്‌ വേണ്ട സഹായങ്ങള്‍ ചെയ്യുക ചെയ്യുകയും ചെയ്യുക എന്നതാണ്‌ അഭികാമ്യം. അതിനായി സംഘടനകളെ പ്രാപ്‌തരാക്കുന്ന കര്‍ത്തവ്യമാണ്‌ ഇപ്പോഴത്തെ നേതാക്കള്‍ ചെയ്യേണ്ടത്‌.

ഇപ്പോള്‍ ലോകമെമ്പാടുമുള്ള പ്രവാസികളെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു
ഒരു പ്രശ്‌നമാണു പ്രവാസി വോട്ടവകാശം. ഒരു പക്ഷേ , വ്യക്തിപരമായും, സംഘടനകളുടെ നേതൃത്വം വഹിക്കുമ്പോഴും ഈ ഒരു വിഷയത്തിനുവേണ്ടി സംസാരിക്കാത്ത നേതാക്കളില്ല. ഇപ്പോഴും അത്‌ തുടരുന്നു.

പ്രവാസികള്‍ രണ്ടാംതരം പൗരന്മാരാണ്‌ എന്ന കാഴ്‌ചപ്പാട്‌ കേന്ദ്രസര്‍ക്കാര്‍ മാറ്റണം. പ്രവാസികള്‍ക്ക്‌ വോട്ടവകാശം നല്‍കേണ്ടത്‌ ഭരണഘടനാപരമായ ബാധ്യതയാണ്‌.
ജന്മനാടുമായി ഉള്ള പൊക്കിള്‍ക്കൊടി ബന്ധം എക്കാലത്തും കാത്തു പോരുന്നവരാണ്‌ പ്രവാസികള്‍. രാഷ്‌ട്രത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളെ പുഷ്‌ടിപ്പെടുത്തുകയും നാടിന്റെ സാമ്പത്തികമേഖലകളെ സമ്പന്നമാക്കുകയും ചെയ്യുന്നവരാണെങ്കിലും പലപ്പോഴും രണ്ടാംതരം പൗരന്മാരായി മാറ്റി നിര്‍ത്തുന്ന അനുഭവം ആണ്‌ പ്രവാസികള്‍ക്ക്‌ ഉണ്ടായിട്ടുള്ളത്‌.

നാടിന്റെ ഭരണ നിര്‍വ്വഹണവേളകളില്‍, ജനാധിപത്യരാഷ്‌ട്രത്തിലെ പൗരന്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പ്‌ രംഗങ്ങളില്‍ ഇടപെടാനുള്ള അവകാശം നിഷേധിക്കുന്നത്‌ ഒരര്‍ത്ഥത്തില്‍ മനുഷ്യാവകാശ ലംഘനമല്ലേ?.
പലസംഘടനകളുടെയും സജ്ജീവ പ്രവര്‍ത്തനഫലമായി കാര്യങ്ങള്‍ നമുക്ക്‌ അനുകൂലമായ വരുന്നതില്‍ വ്യക്തിപരമായി
താന്‍  സന്തോഷിക്കുന്നു.

ഇതാണ്‌ ബേബിച്ചായന്‍. ഏല്‍പ്പിക്കുന്നതും, മലയാളിയെ ബാധിക്കുന്നതുമായ എന്തുവിഷയത്തിലും, അതിന്റെ പരിഹാരത്തിലും ബേബിച്ചായന്റെ കയ്യൊപ്പ്‌ ഉണ്ടാകും. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അമേരിക്കന്‍ മലയാളികളില്‍ നിന്നും ലഭിക്കുന്ന പിന്തുണതന്നെയാണ്‌ തന്നെ ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ പ്രേരിപ്പിക്കുന്ന ഘടകവും.

മാധ്യമപ്രവര്‍ത്തനമാകട്ടെ അശ്വമേധം എന്ന സാംസ്‌കാരിക മാസികയില്‍ തുടങ്ങി അമേരിക്കന്‍ മലയാളികളുടെ ഗൃഹസദസുകളുടെ സാന്നിദ്ധ്യമായ
ടെലിവിഷന്റെ സി.ഇ.ഒ വരെ എത്തിനില്‍ക്കുന്നു. ക്‌നാനായ ടൈംസിന്റെ മാനേജിംഗ്‌ എഡിറ്റര്‍, ഫോമാ ന്യൂസിന്റെ മാനേജിംഗ്‌ എഡിറ്റര്‍, തുടങ്ങി മാധ്യമ പ്രവര്‍ത്തനരംഗത്ത്‌ ഈ പദവികളിലൂടെ വന്നിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഒരു മാതൃകയാകുവാനും ബേബി ഊരാളിന്‌ കഴിഞ്ഞു.

ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓഫീസ്‌ സെക്രട്ടറിയില്‍ തുടങ്ങി സജീവ സമൂദായികപ്രവര്‍ത്തനങ്ങളില്‍ കൊണ്ടെത്തിച്ചത്‌ 1998 ല്‍ സംഘടനയുടെ പ്രസിഡന്റായിട്ടാണ്‌. പിന്നീട്‌ കെസിസിഎന്‍എ യുടെ തലവനായി. ഈ കാലയളവില്‍ നടത്തിയ കണ്‍വെന്‍ഷന്‍ ചരിത്രസംഭവമായിരുന്നു. ഏറ്റവും കൂടുതല്‍ യുവജനങ്ങളെ പങ്കെടുപ്പിച്ച കണ്‍വെന്‍ഷന്‍ , കേരളീയ തനിമയുടെ ആവിഷ്‌ക്കാരം എന്നിങ്ങനെ പലതലത്തിലും ചരിത്രത്തില്‍ ഇടം നേടിയ ഒരു കണ്‍വെന്‍ഷന്‍ നടത്തിയതിന്റെ ക്രഡിറ്റ്‌ ശ്രീ. ബേബി ഊരാളിക്ക്‌ മാത്രമായിരുന്നു.

മെഡിക്കല്‍ പ്രൊഫണല്‍ വ്യവസായ രംഗത്ത്‌ പ്രവര്‍ത്തനം സജീവമാക്കിയ ബേബി ഊരാളില്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ സ്ഥാപക പ്രസിഡന്റ്‌ കൂടിയാണ്‌. ചുരുക്കത്തില്‍ ബേബിച്ചായന്‍ അമേരിക്കന്‍ മലയാളിയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ചയാളാണെന്ന്‌ ഈ വ്യക്തിചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കോട്ടയം മോനിപ്പള്ളി സ്വദേശിയായ ഇദ്ദേഹം 1973 -ല്‍ ഒരു വിദ്യാര്‍ത്ഥിയായാണ്‌ അമേരിക്കയിലെത്തിയത്‌. പിന്നീടുള്ള തന്റെ വളര്‍ച്ചയില്‍ സലോമി പങ്കാളിയായതോടെ കുടുംബത്തിന്റെ പിന്തുണയുമായി തന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ക്കും ഗുണകരമായി മാറി. രണ്ട്‌ മക്കള്‍. ഒരാള്‍ ഡോ. ഷാരോണ്‍ ഊരാളില്‍ (ഡോക്‌ടര്‍), മറ്റൊരു മകന്‍ ഷോബിന്‍ ഊരാളില്‍ - മെഡിക്കല്‍ വ്യവസാരംഗത്ത്‌ സജീവം.

തന്റെ വളര്‍ച്ചയ്‌ക്ക്‌ പിന്നില്‍ കുടുംബത്തന്റെ നിസ്വാര്‍ത്ഥമായ പിന്തുണയുണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സംഘടന, സാംസ്‌കാരിക, സാമുദായിക ഭേദമില്ലാതെ തനിക്ക്‌ ലഭിക്കുന്ന പിന്തുണയെന്ന്‌ ബേബിച്ചായന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. അതുകൊണ്ടാണ്‌ സൗമ്യമായും ഒപ്പം ദീപ്‌തവുമായ ഒരു പുഞ്ചിരിയുമായി ബേബിച്ചായന്‍ നമുക്ക്‌ മുന്നില്‍ സജീവമാകുന്നത്‌ !
ബേബി ഊരാളില്‍; സൗമ്യം, ദീപ്‌തം - ഈ നേതൃത്വം (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക