Image

ഫോമായുടെ ന്യൂയോര്‍ക്ക് എംപയര്‍ റീജിയണു പുതിയ സാരഥികള്‍

Published on 01 December, 2014
ഫോമായുടെ ന്യൂയോര്‍ക്ക് എംപയര്‍ റീജിയണു പുതിയ സാരഥികള്‍
ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരികാസിന്റെ റീജിയണ്‍2 / എംപയര്‍ റീജിയണിന്റെ 201416 വര്‍ഷങ്ങളിലേക്കുള്ള നേതൃനിരയെ തിരഞ്ഞെടുത്തു. നവംബര്‍ 16ആം തീയതി ഞായറാഴ്ച ന്യൂയോര്‍ക്ക് , യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസില്‍ വച്ചു നടത്തപ്പെട്ട പരിപാടിയില്‍ ഫോമാ ദേശീയ നേതാക്കളും പങ്കെടുത്തു.

റീജണല്‍ വൈസ് പ്രസിഡന്റ് ബിജു ഉമ്മന്‍ (മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന്‍), സെക്രട്ടറി ഷോബി ഐസക് (യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍), ജോയിന്റ് സെക്രട്ടറി മോളി ജോണ്‍ (റോക്ക്‌ലാന്‍ഡ് ഓറഞ്ച് മലയാളി അസോസിയേഷന്‍), ട്രഷറര്‍ സണ്ണി കല്ലൂപ്പാറ (മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടി), ജോയിന്റ് ട്രഷറര്‍ ബിനോയ് മതതായി (യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍), യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ നിബു ജേക്കബ് (വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍) എന്നിവരെയും, പി ആര്‍ ഓ ആയി ജെ മാത്യുസിനെയും, റീജണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി പ്രദീപ് നായരെയും തിരഞ്ഞെടുത്തു. റീജിയണിലെ എല്ലാ മെമ്പര്‍ അസോസിയേഷന്‍സിന്റെ ഭാരവാഹികളും മുന്‍ വര്‍ഷങ്ങളില്‍ ഫോമായുടെ ദേശീയ പദവികള്‍ അലങ്കരിച്ചവരും കമ്മിറ്റി മെമ്പര്‍മാരായി പ്രവര്‍ത്തിക്കും.

ഫോമായുടെ ദേശീയ നേതാക്കളായ ജനറല്‍ സെക്രട്ടറി  ഫൈസല്‍ എഡ്വേര്‍ഡ് (ഷാജി), മയാമിയില്‍ വച്ച് നടന്ന നാഷണല്‍ കമ്മിറ്റി മീറ്റിംഗില്‍ വച്ച് എടുത്ത തീരുമാനങ്ങള്‍ ച്രുക്കത്തില്‍ അറിയിക്കുകയും ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ ജൊഫ്രിന്‍ ജോസ്,ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി വര്‍ഗീസ് (സലിം), തോമസ് കോശി (മുന്‍ ചെയര്‍മാന്‍ ജുഡിഷ്യല്‍ കൗണ്‌സില്‍), ജെ മാത്യൂസ്, തോമസ് കെ ജോര്‍ജ്,തോമസ് മാത്യു, മുന്‍ ആര്‍ വി പി എ വി വര്‍ഗീസ്, റോയ് ചെങ്ങന്നൂര്‍ എന്നിവര്‍ പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികളെ  അനുമോദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഷോബി ഐസക് കതജ്ഞത അറിയിച്ചു പരിപാടികള്‍ക്ക് തിരശീല വീണു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു ഉമ്മന്‍ 9145239501

വിനോദ് കൊണ്ടൂര്‍ ഡേവിഡ്

ഫോമാ ന്യൂസ് ടീം ചെയര്‍മാന്‍

ഫോമായുടെ ന്യൂയോര്‍ക്ക് എംപയര്‍ റീജിയണു പുതിയ സാരഥികള്‍ഫോമായുടെ ന്യൂയോര്‍ക്ക് എംപയര്‍ റീജിയണു പുതിയ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക