Image

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് ആശംസകളുമായി ടൊറന്റൊ മലയാളിസമാജം

അനില്‍ പെണ്ണൂക്കര Published on 12 January, 2015
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് ആശംസകളുമായി ടൊറന്റൊ മലയാളിസമാജം
വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ തലതൊട്ടപ്പന്‍ എന്ന് വിശേഷിപ്പിക്കാവുന്ന സംഘടനയാണ് ടൊറന്റൊ മലയാളി സമാജം. 2016ലെ ഫൊക്കാനാകണ്‍വന്‍ഷന് അതിഥ്യമരുളുന്ന സംഘടന. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടൊമി കൊക്കാടിനേയും, ഫൊക്കാനാ പ്രസിഡന്റ് ജോണ്‍.പി.ജോണിന്റേയും മാതൃസംഘടന. സാമൂഹ്യപ്രവര്‍ത്തന രംഗത്തും അമേരിക്കന്‍ മലയാളി സംഘടനകള്‍ക്ക് മാതൃകയായ ടൊറന്റൊ മലയാളിസമാജം ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് ആശംസകളുമായും, ആതിഥ്യമരുളാനും ജനുവരി 24ന് കോട്ടയത്ത് ഒത്തു കൂടുന്നു.

ജനുവരി 24ന് കോട്ടയം ആര്‍ക്കാഡിയ ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ കേരളാകണ്‍വന്‍ഷന്‍ 2015ന് പങ്കാളിയാവാന്‍ ടൊറന്റെ മലയാളി സമാജത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ബിജു മാത്യു എത്തും.

കാനഡയിലെ നാനൂറ് മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ ടൊറന്റൊ മലയാളിസമാജം കേരളീയ വഴിത്താകളുടെ ഒരു പരിഛേദം കൂടിയാണ്. മലയാളിയുടെ എല്ലാ ഉത്സവങ്ങളേയും, ചിന്തകളേയും കാനഡയുടെ മണ്ണില്‍ പറിച്ചുനട്ട ഈ സംഘടനയ്ക്ക് മലയാളിയുടെ 1968 മുതലുള്ള കുടിയേറ്റത്തിന്റെ കഥ പറഞ്ഞുതരുന്നു. അതുകൊണ്ടുതന്നെ ഫൊക്കാനായുടെ കാനഡയിലെ വളര്‍ച്ചയിലെ അവിഭാജ്യഘടകം കൂടിയാണ് ടൊറന്റൊ മലയാളിസമാജം.

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് ആശംസകളുമായി ടൊറന്റൊ മലയാളിസമാജം
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് ആശംസകളുമായി ടൊറന്റൊ മലയാളിസമാജം
Biju Mathews
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് ആശംസകളുമായി ടൊറന്റൊ മലയാളിസമാജം
Tomy Kokkad
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് ആശംസകളുമായി ടൊറന്റൊ മലയാളിസമാജം
John P John
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക