ഡാളസ്സ് (ടെക്സാസ്): സൗത്ത്വെസ്റ്റ്
അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ 2011 ജൂലൈ 28
മുതല്‍ 31 വരെ ടെക്സാസിലെ ഡാളസ്സില്‍ വെച്ച് നടത്തപ്പെടുന്ന മലങ്കര
ഓര്‍ത്തഡോക്സ് സതേണ്‍ റീജിയന് ഫാമിലി & യൂത്ത്/സണ്ടേസ്കൂള്‍
കോണ്‍ഫറന്‍സ് രജിസ്ട്രേഷന് അവസാനഘട്ടത്തിലേക്ക്.
കരോള്‍ട്ടണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ വെച്ച്
സൗത്ത്വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്താ അഭിവന്ദ്യ
അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പൊലീത്താ രജിസ്ട്രേഷന് കിക്കോഫ്
ഉത്ഘാടനം നിര്‍വ്വഹിച്ച് ആരംഭിച്ച കോണ്‍ഫറന്‍സ് രജിസ്ട്രേഷന് വമ്പിച്ച
പ്രതികരണമാണ് ലഭിക്കുന്നതെന്ന് കോണ്‍ഫറന്‍സ് കണ്വീനര്റും കരോള്‍ട്ടണ്‍
സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക വികാരിയുമായ റവ ഫാ. ജോണ്‍
കുന്നത്തുശ്ശേരില്‍ പറഞ്ഞു.
കോണ്‍ഫറന്‍സിലേക്ക് സഭാംഗങ്ങളെ ക്ഷണിക്കുന്നതിനും പങ്കാളികളാക്കുന്നതിനും
വേണ്ടി നടത്തിയ രജിസ്ട്രേഷന് കിക്കോഫ് ഡാളസ്സ്, ഹൂസ്റ്റണ്‍ , ഓസ്റ്റിന്‍ ,
സാന്‍ അന്റോണിയോ, ലബക്ക്, ലഫ്കിന്‍ , ഓക്ക്ലഹോമ, ഡെന്‍വര്‍ എന്നീ
നഗരങ്ങളിലായി നടന്നു. സൗത്ത്വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ
ഇടവകളില്‍ നിന്നായി നിരവധി അംഗങ്ങള്‍ കോണ്‍ഫറന്‍സിന് ഇതിനോടകം പേരുകള്‍
രജിസ്റ്റര്‍ ചെയ്ത് രജിസ്ട്രേഷന് കിക്കോഫില്‍ പങ്കെടുത്തു.
ഡാളസ്സിന്റെ സമീപപ്രദേശമായ ഡെന്റണ്‍ നഗരത്തിലുള്ള പ്രകൃതിരമണീയമായ ക്യാമ്പ്
കോപ്പസ്സ് ദേവാലയ സമുച്ചയത്തില്‍ നടക്കുന്ന ഫാമിലി &
യൂത്ത്/സണ്ടേസ്കൂള്‍ കോണ്‍ഫറന്‍സില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെന്നൈ
ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പൊലീത്താ
മുഖ്യാതിഥിയായിരിക്കും. സൗത്ത്വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന
മെത്രാപ്പൊലീത്താ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ്
മെത്രാപ്പൊലീത്താ, റവ. ഫാ.ഗീവര്‍ഗ്ഗീസ് ജോണ്‍ വള്ളിക്കാട്ടില്‍ , റവ. ഫാ. ഡോ തോമസ് കലാം എന്നിവര്‍ക്കൊപ്പം മറ്റ് വൈദീകരും ഇടവക വികാരിമാരും
മറ്റ് സാമൂഹിക സാംസ്കാരിക നേതാക്കളും ഈ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് വിവിധ
ക്ലാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും. കൂടാതെ ശ്രീ ടെന്നി
തോമസ്, ശ്രീമതി സീനാ വര്‍ഗ്ഗീസ് എന്നിവര്‍ യുവജനങ്ങള്‍ക്കായി പ്രത്യേക
ക്ലാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും
റവ ഫാ. ജോണ്‍ കുന്നത്തുശ്ശേരില്‍ (കണ്‍വീനര്‍ ), രാജന് ജോസഫ് (സെക്രട്ടറി),
ജോര്‍ജ്ജ് സ്റ്റീഫന്‍ (ട്രഷറാര്‍ ), മനോജ് തോമസ് (സണ്ടേസ്കൂള്‍
കോര്‍ഡിനേറ്റര്‍ ), പ്രിന്‍സ് ഏബ്രഹാം (യൂത്ത് കോര്‍ഡിനേറ്റര്‍ ), ഷിബു
മാത്യു (യൂത്ത് കോര്‍ഡിനേറ്റര്‍ ), എന്നിവരുടെ നേതൃത്വത്തില്‍ വിവിധ
കമ്മറ്റികളിലായി നിരവധി അംഗങ്ങള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി
പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
റവ. ഫാ. ജോണ്‍ കുന്നത്തുശ്ശേരില്‍ (972)462-8246, രാജന് ജോസഫ്
(972)242-7535, ജോര്‍ജ്ജ് സ്റ്റീഫന്‍ (214)226-3070, ഷിബു മാത്യു
(972)839-2311, പ്രിന്‍സ് ഏബ്രഹാം (214)729-5345, മനോജ് തോമസ് (832)633-0593 എന്നീ നമ്പറില്‍ ബന്ധപ്പെടുക.