ഡാളസ് : മാര്‍ത്തോമ്മാ സഭയിലെ റമ്പാന്മാരായ വെരി
റവ.ഉമ്മന്‍ ജോര്‍ജ്ജ് റംമ്പാന്‍ , വെരി.റവ.കെ.പി. വര്‍ക്കി റംമ്പാന്‍ ,
വെരി.റവ.വര്‍ഗ്ഗീസ് മത്തായി റംമ്പാന്‍ എന്നിവരുടെ എപ്പിസ്ക്കോപ്പന്‍
സ്ഥാനാരോഹണം ആഗസ്റ്റ് 13 ശനിയാഴ്ച നടക്കും. ഇതു സംബന്ധിച്ച് ജൂലായ് 28
വ്യാഴാഴ്ച സഭാ സെക്രട്ടറി വെരി.റവ.കെ.എസ്സ്.മാത്യൂ പത്രങ്ങള്‍ക്ക്
പ്രസിദ്ധീകരണത്തിന് നല്കിയ പ്രസ്താവന ഇപ്രകാരം തുടരുന്നു.
"മാര്‍ത്തോമ സഭയിലെ എപ്പിസ്ക്കോപ്പല്‍ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തുകൊണ്ട്
നല്കിയ ഹര്‍ജിയില്‍ തിരുവല്ല മുന്‍സിഫ് നല്കിയ ഭാഗീകമായ നിരോധനം
ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പു ഭരണഘടനാനുസൃതമാണെന്ന് നിര്‍ണ്ണയിച്ചുകൊണ്ട് അപ്പീല്‍ തിരുവല്ല സബ് കോടതി ജഡ്ജി അനുവദിച്ചു ഉത്തരവ് പുറപ്പെടുവിച്ചു.
ആയതിനാല്‍ ഉണ്ടായ തടസ്സങ്ങള്‍ എല്ലാം നീങ്ങിയിരിക്കുന്നു എന്ന് അറിയിക്കുന്നു.
സ്ഥാനാഭിഷേകം 2011 ആഗസ്റ്റ് 13 ന് തന്നെ നടത്തുന്നതിന് ജൂലായ് 28 വ്യാഴാഴച
കൂടിയ മാര്‍ത്തോമാ സഭാ കൗണ്‍സില്‍ അന്തിമമായി തീരുമാനിച്ചതായി സഭാ
സെക്രട്ടറി അറിയിക്കുന്നു.”
എപ്പിസ്ക്കോപ്പല്‍ തിരഞ്ഞെടുപ്പില്‍ മാര്‍ത്തോമാ മെത്രാപോലീത്ത
ഭരണഘടനക്കും, കീഴ്വഴക്കങ്ങള്‍ക്കും വിധേയമായി സ്വീകരിച്ച നടപടികള്‍
ശരിയായിരുന്നു എന്നതാണ് കോടതി വിധി തെളിയിക്കുന്നത്, ഡാളസ്സ് മാര്‍ത്തോമാ
ഇടവകവികാരിമാരായ റവ.എ.പി.നോമ്പിള്‍ , റവ.ജോര്‍ജ്ജ് വര്‍ഗ്ഗീസ്,
റവ.കെ.പി.തോമസ്, റവ.മിനോയ് കുരുവിള എന്നിവര്‍ അഭിപ്രായപ്പെട്ടു.