ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ.എം.എ) ഈവര്‍ഷത്തെ തിരുവോണാഘോഷങ്ങളും
സംഘടനയുടെ ഇരുപതാം വാര്‍ഷികാഘോഷവും 2011 സെപ്റ്റംബര്‍ മൂന്നാംതീയതി ഷിക്കാഗോയിലെ
താഫ്റ്റ് ഹൈസ്കൂളില്‍ നടക്കും. ഈവര്‍ഷത്തെ ഓണാഘോഷങ്ങളുടെ മുഖ്യാതിഥിയായി
ചലച്ചിത്രതാരം കനിഹ എത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മലയാള-തമിഴ് സിനിമകളിലെ
മുന്‍നിര നായികമാരിലൊരാളായ കനിഹ മികച്ച ഗായികയും നര്‍ത്തകിയും കൂടിയാണ്.
ഓണാഘോഷങ്ങളുടെ ഭാഗമായി ഐ.എം.എ ഒരുക്കുന്ന കലാസന്ധ്യയില്‍ കനിഹയുടെ സംഗീതവിരുന്നും
ഉണ്ടായിരിക്കും.
വൈകുന്നേരം 5 മണിക്ക് കനിഹയുടെ നേതൃത്വത്തില്‍ ഐ.എം.എയുടെ
വനിതാവേദി പ്രവര്‍ത്തകര്‍ ഓണസദ്യ വിളമ്പിത്തുടങ്ങും. ആറുമണിക്ക് വര്‍ണ്ണ
വിസ്മയങ്ങളൊരുക്കുന്ന ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് പൊതു സമ്മേളനം. കനിഹയുടെ
സംഗീത വിരുന്നോടെ ആരംഭിക്കുന്ന കലാസദ്യയില്‍ ഷിക്കാഗോയിലെ പ്രമുഖ നൃത്ത
വിദ്യാലയങ്ങളിലെ മികച്ച കുട്ടികളുടെ കലാപ്രകടനങ്ങള്‍ അരങ്ങേറും.
ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായി കള്‍ച്ചറല്‍
പ്രോഗ്രാം ചെയര്‍പേഴ്സണ്‍ ജിഷ ഏബ്രഹാം, കോ-ചെയര്‍പേഴ്സണ്‍ ഷൈനി ഹരിദാസ്,
കമ്മിറ്റിയംഗങ്ങളായ നിഷ മാപ്പിളശ്ശേരില്‍, സിമി മണവാളന്, ചിന്നു തോട്ടം എന്നിവര്‍
അറിയിച്ചു. ഡോ. ശ്രീധര്‍ കര്‍ത്താ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന `മാവേലി
മാട്രിമോണി ഡോട്ട്കോം' എന്ന ഹാസ്യപരിപാടിയില്‍ ഷിക്കാഗോയിലെ മികച്ച അഭിനേതാക്കള്‍
പങ്കെടുക്കുന്നു. കലാസദ്യയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം
കമ്മിറ്റിയംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.
മലയാള സിനിമയിലെ ശാലീന
സൗന്ദര്യത്തിന്റെ പ്രതീകമായി ജനമനസ്സില്‍ ഇടംനേടിയ കനിഹ അഭിനയപാടവം കൊണ്ടും
കുലീനമായ പെരുമാറ്റംകൊണ്ടും ശ്രദ്ധേയയായ നടിയാണ്. സ്വപ്നങ്ങള്‍ കണ്ണെഴുതിയ
മത്സ്യകന്യകയുടെ വിശുദ്ധിയുമായി കുടുംബപ്രേഷകരുടെ ഓമനയായ `ഭാഗ്യദേവത'യിലെ
ഡെയ്സിയും, കുന്നത്തെ കൊന്നയ്ക്കും പൊന്മോതിരം നല്കി `പഴശ്ശിരാജ'യിലൂടെ
പെണ്‍കരുത്തിന്റെ പ്രതീകമായ കൈതേരി മാക്കവും മലയാളത്തിന് കനിഹ നല്കിയ കനക
സമ്മാനങ്ങളായി വിലയിരുത്തപ്പെടുന്നു. സ്വപ്നങ്ങള്‍ക്കുമേല്‍
സ്വര്ണ്ണനൂലെറിഞ്ഞുകൊണ്ട് പ്രേഷകമനസ്സുകളെ വലവീശിയെടുത്ത മലയാളത്തിന്റെ ഇഷ്ട
നായികയുടെ നേതൃത്വത്തില്‍ മനസ്സിനും ശരീരത്തിനും അവിസ്മരണീയമായ വിരുന്നൊരുക്കുന്ന
ആഘോഷപരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും ഇല്ലിനോയി മലയാളി അസോസിയേഷന്
പ്രവര്‍ത്തകര്‍ ക്ഷണിക്കുന്നു.