ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഒരു പതിറ്റാണ്ടുകാലമായി പ്രവര്‍ത്തിക്കുന്ന
ഫ്രണ്ട്സ് ഓഫ് തിരുവല്ലായുടെ പ്രവര്‍ത്തനം വിദേശത്തുള്ള മറ്റു പ്രാദേശിക
സംഘടനകള്‍ക്ക് ഉത്തമ മാതൃകയാണെന്ന് തിരുവല്ലയിലെ ലങ്കാസ് അഡവര്ടൈസിംഗ് ഏജന്‍സി
ഉടമ ബിജു ലങ്കാഗിരി പ്രസ്താവിച്ചു.
ന്യൂയോര്കിലെ ഫ്രണ്ട്സ് ഓഫ്
തിരുവല്ലായുടെ പ്രവര്‍ത്തനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കുകയായിരുന്നു
ബിജു ലങ്കാഗിരി. പ്രസിഡന്റ് തോമസ് ടി ഉമ്മന്റെ നേതൃത്വത്തിലുള്ള ഫ്രണ്ട്സ് ഓഫ്
തിരുവല്ലായുടെ നവ നേതൃത്വത്തിനു എല്ലാ ഭാവുകങ്ങളും അദ്ദേഹം ആശംസിച്ചു.
തോമസ് ടി ഉമ്മന്റെ അധ്യഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി മാത്യു
വര്‍ഗീസ് (ബേബി) സ്വാഗതം പറഞ്ഞു.ഹ്രസ്വ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ
ബിജു ലങ്കാഗിരിക്കും ഭാര്യ രാജിക്കും സംഘടനയുടെ നേതൃത്വം നല്കിയ ഊഷ്മളമായ
സ്വീകരണവും, സംഘടനയുടെ പ്രവര്‍ത്തനോദ്ഘാടനവും ന്യൂഹൈഡ് പാര്‍ക്കിലെ ഫൈവ്
സ്റ്റാര്‍ ഇന്ത്യന്‍ കുസിനില്‍ വച്ചാണ് നടത്തപ്പെട്ടത്.
മുന്‍
പ്രസിഡന്റുമാരായ എബ്രഹാം വര്‍ഗീസ്, വര്‍ഗീസ് രാജന്, ജേക്കബ് എബ്രഹാം, എന്നിവരും
തിരുവല്ലാ ബേബി, തോമസ് എം ജോര്‍ജ്, ടി വി തോമസ്, എബ്രഹാം കുരുവിള, എബ്രഹാം
കെദാനിയേല്, ചെറിയാന് ജോര്‍ജ്, തോമസ് വര്‍ഗീസ് എന്നിവരും
പ്രസംഗിച്ചു.
സ്നേഹനിര്‍ഭരമായ സ്വീകരണത്തിനു ബിജു ലങ്കാഗിരി നന്ദി
പറഞ്ഞു.തിരുവല്ലയുടെ വികസനത്തിനായി പ്രവാസി സമൂഹം കാട്ടുന്ന ആത്മാര്‍ഥമായ
താല്പര്യം നഗര സഭാ ഭരണാധികാരികളെ ബോധ്യപ്പെടുത്തുമെന്നു പ്രസ്താവിച്ചു. ഡിന്നറോഡു
കൂടി യോഗം പര്യവസാനിച്ചു.