Image

`മാണിക്യ മലരായ പൂവി` കോണ്ടെസ്റ്റുമായി 'ഒരു അഡാറ്‌ ലവ്‌'

Published on 07 March, 2018
  `മാണിക്യ മലരായ പൂവി` കോണ്ടെസ്റ്റുമായി 'ഒരു അഡാറ്‌ ലവ്‌'
 കൊച്ചി: മ്യൂസിക്‌247നും 'ഒരു അഡാറ്‌ ലവ്‌'ന്റെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന്‌ ഗാനാലാപന മത്സരം നടത്തുന്നു. വിജയിക്ക്‌ 'ഒരു അഡാറ്‌ ലവ്‌' ടീമിന്റെ കൂടെ ഡൈന്‍ ചെയാന്‍ അവസരം ലഭിക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വൈറല്‍ ഗാനമായ `മാണിക്യ മലരായ പൂവി`യുടെ കവര്‍ പാടി വീഡിയോ ീൃൗമറമമൃഹീ്‌ലരീിലേേെ@ഴാമശഹ.രീാ എന്ന ഇമെയില്‍ ഐഡിയിലേക്ക്‌ അയക്കണം. ഗാനങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച്‌ 21നാണ്‌. ഒമര്‍ ലുലു തിരഞ്ഞെടുക്കുന്ന വിജയിക്ക്‌ 'ഒരു അഡാറ്‌ ലവ്‌' ടീമിനെ കാണാനും അവര്‍ക്കൊപ്പം ഡൈന്‍ ചെയാനുമുള്ള അവസരം ലഭിക്കും.

ഒമര്‍ ലുലു കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന 'ഒരു അഡാറ്‌ ലവ്‌' പ്ലസ്‌ ടു വിദ്യാര്‍ത്ഥികളുടെ കഥയാണ്‌ പറയുന്നത്‌. പുതുമുഖ താരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്‌ സാരംഗ്‌ ജയപ്രകാശും, ലിജോ പനാടനും ചേര്‍ന്നാണ്‌. സിനു സിദ്ധാര്‍ഥ്‌ ഛായാഗ്രഹണവും അച്ചു വിജയന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

ഗാനങ്ങള്‍ക്ക്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ ഷാന്‍ റഹ്‌മാനാണ്‌. ഔസേപ്പച്ചന്‍ മൂവി ഹൌസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴിയാണ്‌ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക