ഒടിയന് മാണിക്യനെ ക്യാമറയില്‍ പകര്‍ത്തി ലോകപ്രശസ്ത
ഫോട്ടോഗ്രാഫര്‍ നിക് ഉട്ട്. നിലവില്‍ ഒടിയന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന
പാലക്കാട് ഒളപ്പമണ്ണ മനയിലെത്തിയാണ് താരത്തെ നിക്ക് ഉട്ട് സന്ദര്‍ശിച്ചത്.
വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരാവസ്ഥ ഒരു ചിത്രത്തിലൂടെ ലോകത്തെ അറിയിച്ച
ഫോട്ടോഗ്രാഫറാണ് നിക്ക് ഉട്ട്. ബോംബ് ആക്രമണത്തില്‍ ദേഹമാസകലം പൊള്ളലേറ്റ
പെണ്‍കുട്ടിയുടെ നിക്ക് പകര്‍ത്തിയ ചിത്രം യുദ്ധക്കെടുതിയുടെ പ്രതീകമായി
മാറി.
ഇപ്പോള്‍ പാലക്കാട് നടക്കുന്ന ഷൂട്ടിംഗില്‍ 1960-1970 കാലഘട്ടമാണ്
ചിത്രീകരിക്കുന്നത്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും
മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ
നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ്
മോഹന്‍ലാലിന്റെ മാണിക്യന് എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.
പ്രമുഖ
പരസ്യസംവിധായകനായ വി എ ശ്രീകുമാര്‍ മേനോന്റെ ആദ്യ സംവിധാന സംരഭമാണ് ഒടിയന്.
നരേന്, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.
ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.